Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്‌കാറ്റ്‌സാറ്റ് – 1 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ. യെ അഭിനന്ദിച്ചു.


നൂതന കാലാവസ്ഥാ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ് – 1 ഉം ഏഴ് അനുബന്ധ സഹയാത്രാ ഉപഗ്രഹങ്ങളും വച്ച് കൊണ്ട് പി.എസ്.എല്‍.വി. -35 ന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഐ.എസ്.ആര്‍.ഒ. യെയും അതിന്റെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

”ഇന്ത്യക്ക് അത്യധികം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. പി.എസ്.എല്‍.വി – സി 35 / സ്‌കാറ്റ്‌സാറ്റ് – 1, 7 സഹയാത്ര ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ. ക്ക് അഭിനന്ദനങ്ങള്‍.

നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചരിത്രം രചിക്കല്‍ തുടരുന്നു. അവരുടെ പുതുമയുള്ള അത്യുല്‍സാഹം 125 കോടി ഇന്ത്യന്‍ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ലോകത്താകെ ഇന്ത്യയ്ക്ക് അഭിമാനമുണ്ടാക്കുകയും ചെയ്തു”- പ്രധാനമന്ത്രി പറഞ്ഞു.