Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്‌ക്രാംജെറ്റ് പരീക്ഷണ വിജയം : ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


സ്‌ക്രാംജെറ്റ് റോക്കറ്റ് എഞ്ചിന്റെ പരീക്ഷണം വിജയകരമായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

”സ്‌ക്രാംജെറ്റ് റോക്കറ്റ് എഞ്ചിന്റെ പരീക്ഷണ വിജയം നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിന യജ്ഞത്തിന്റെയും മേന്‍മ്മയുടെയും സാക്ഷ്യമാണ്. ഐ.എസ്.ആര്‍.ഒ. ക്ക് അഭിനന്ദനങ്ങള്‍.

നമ്മുടെ ശാസ്ത്രജ്ഞരും ബഹിരാകാശ പദ്ധതികളും ഇന്ത്യയ്ക്ക് അഭിമാനം നേടിത്തരുന്നത് നാം വീണ്ടും വീണ്ടും കാണുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു