പിഎം ഇന്ത്യ
സ്‌പെയിന്‍ പ്രസിഡന്റ് മാരിയാനോ റെജോയിയുമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് മാഡ്രിഡില്‍ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോവുന്നതിന് ഇന്ന് നടന്ന ചര്‍ച്ചകള്‍ ഏറെ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരസ്പര ബന്ധിതവും പരസ്പരം ആശ്രയിക്കുന്നതുമായ ലോകത്ത് ഇരു രാഷ്ട്രങ്ങള്‍ക്കും ലോകത്തിനും പ്രയോജനപ്പെടുംവിധം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കും സ്‌പെയിനിനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവാണ് പ്രസിഡന്റ് റെജോയിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ഇന്ത്യയും സ്‌പെയിനും ഭീകരതയുടെ വിപത്തുകള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും, അതിനെതിരായ പോരാട്ടത്തിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധയൂന്നുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയും സ്‌പെയിനും ഊര്‍ജ്ജസ്വലമായ സാമ്പത്തിക പരിഷ്‌കരണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യം, റെയില്‍വേ, സ്മാര്‍ട്ട് നഗരങ്ങള്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിന് അനന്ത സാധ്യതതകളാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഗതിവേഗം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഊര്‍ജ്ജം, സുരക്ഷ, വ്യോമയാനം എന്നീ മേഖലകളിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ഏഴു കരാറുകള്‍ പരസ്പരം കൈമാറി.
സ്‌പെയിനിലെ സി.ഇ.ഒമാരുമായും പ്രധാനമന്ത്രി പിന്നീട് കൂടിക്കാഴ്ച നടത്തി. സ്പാനിഷ് നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ അനന്തമായ വളര്‍ച്ചാ സാധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യം, പുനരുല്‍പ്പാദന ഊര്‍ജ്ജം, ഭക്ഷ്യ സംസ്‌കരണം, വാഹനനിര്‍മ്മാണം, രാസവളം, ടെക്‌സ്‌റ്റെല്‍സ് എന്നീ മേഖലകള്‍ അദ്ദേഹം പ്രത്യേകിച്ച് എടുത്തു പറഞ്ഞു. സ്മാര്‍ട്ട് നഗര ദൗത്യത്തില്‍ സ്‌പെയിനിന്റെ പങ്കാളിത്തം പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജി.എസ്.ടി അടക്കം ഇന്ത്യയില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കൂ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ എന്നീ ഉദ്യമങ്ങള്‍ ഇന്ത്യയെ ആഗോള നിക്ഷേപത്തിന്റെ കേന്ദ്രമായി മാറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു.
ഫെലിപ് ആറാമന്‍ രാജാവിനെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
We are in favour of making ties with Spain even more productive in the coming years: PM @narendramodi in Madrid
— PMO India (@PMOIndia) May 31, 2017
I am sure the discussions with President @marianorajoy will lead to enhancement of India-Spain bilateral ties: PM @narendramodi
— PMO India (@PMOIndia) May 31, 2017
PM @narendramodi meets President @marianorajoy. @desdelamoncloa pic.twitter.com/aEPTc9lcrA
— PMO India (@PMOIndia) May 31, 2017
India and Spain can cooperate in so many areas, including infrastructure. We must have even closer economic ties: PM @narendramodi pic.twitter.com/q8Hzv4wuGV
— PMO India (@PMOIndia) May 31, 2017
Glad to have met President @marianorajoy & held wide-ranging talks with him on further cementing India-Spain relations. pic.twitter.com/wEeTskefbX
— Narendra Modi (@narendramodi) May 31, 2017
Sharing my remarks on the talks with President @marianorajoy. https://t.co/t7w3AVXSaP pic.twitter.com/f5BLul57jJ
— Narendra Modi (@narendramodi) May 31, 2017
Es nuestro deseo trabajar estrechamente con España en el ámbito económico pic.twitter.com/HeKNKjks38
— Narendra Modi (@narendramodi) May 31, 2017
la lucha contra la amenaza del terrorismo y el fomento de lazos culturales más profundos. pic.twitter.com/3Pt1zqXLu6
— Narendra Modi (@narendramodi) May 31, 2017
India seeks to work closely with Spain in the economic sphere, combating the menace of terror & promoting deeper cultural ties. pic.twitter.com/VGEi7twtdw
— Narendra Modi (@narendramodi) May 31, 2017
He tenido el honor de tener una audiencia con S.M. el Rey Felipe VI. Ha sido una reunión excelente. pic.twitter.com/1e6utD9EFb
— Narendra Modi (@narendramodi) May 31, 2017
Had the honour to call on His Majesty King Felipe VI. We had a wonderful meeting. pic.twitter.com/zpHaT9eiPT
— Narendra Modi (@narendramodi) May 31, 2017