Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗദി രാജാവിനു പ്രധാനമന്ത്രി ചേരമാന്‍ പള്ളിയുടെ മാതൃക സമ്മാനിച്ചു

സൗദി രാജാവിനു പ്രധാനമന്ത്രി ചേരമാന്‍ പള്ളിയുടെ മാതൃക സമ്മാനിച്ചു


സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് കേരളത്തിലെ ചേരമാന്‍ ജുമാ മസ്ജിദിന്റെ സ്വര്‍ണം പൂശിയ മാതൃക പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനിച്ചു.

തൃശൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചേരമാന്‍ ജുമാ മസ്ജിദ് ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ മുസ്ലീം പള്ളിയാണെന്നാണു കരുതപ്പെടുന്നത്. എ.ഡി.629ല്‍ അറബ് കച്ചവടക്കാര്‍ നിര്‍മിച്ച പള്ളി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ പ്രാചീനകാലത്തുണ്ടായിരുന്ന സജീവമായ വ്യാപാരബന്ധത്തിനു തെളിവായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിശുദ്ധ പ്രവാചകന്റെ സമകാലീനനായിരുന്ന ചേരമാന്‍ പെരുമാള്‍ മെക്കയിലെത്തി പ്രവാചകനെ സന്ദര്‍ശിച്ച് ഇസ്ലാം മതം ആശ്ലേഷിച്ചതായാണു വാമൊഴിചരിത്രം. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തുക്കളായ മാലിക് ബിന്‍ ദിനാര്‍, മാലിക് ബിന്‍ ഹബീബ് എന്നിവര്‍ മുഖാന്തിരം നാട്ടിലുള്ള ബന്ധുക്കള്‍ക്കും ഭരണം നടത്തുന്ന പ്രമുഖര്‍ക്കും അദ്ദേഹം കത്തയച്ചത്രെ. തുടര്‍ന്ന് പ്രാദേശിക ഭരണാധികാരികള്‍ പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കിയെന്നുമാണു കരുതപ്പെടുന്നത്.

ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കെടാദീപം ഈ പള്ളിയിലെ സവിശേഷതയാണ്. സര്‍വമതസ്ഥരും പള്ളിയിലെ വിളക്കില്‍ പകരാന്‍ നേര്‍ച്ചയായി എണ്ണ സമര്‍പ്പിക്കാറുണ്ട്.