Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗനി യോജനയുടെ കീഴില്‍ അജി ഡാം നിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നിങ്ങള്‍ എങ്ങനെയിരിക്കുന്നു? എല്ലാവര്‍ക്കും സുഖമല്ലേ?
ഇവിടെ സന്നിഹിതരായിരിക്കുന്ന മുഖ്യമന്ത്രി ശ്രീ. വിജയ്ഭായി, ഉപമുഖ്യമന്ത്രി ശ്രീ. നിതിന്‍ ഭായി, മുന്‍ മുഖ്യമന്ത്രി അനന്ദിബെന്‍, സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, പാര്‍ലമെന്റ് അംഗങ്ങളെ, മേയര്‍, ഇവിടെ വലിയ തോതില്‍ സന്നിഹിതരായിരിക്കുന്ന എന്റെ സഹോദരീ, സഹോദരന്മാരെ.
ന്യാരി കി ബാത്ത് ന്യാരി, അജി കരേ രാസി (ന്യാരി അതിവിശിഷ്ടമായതും അജി നിങ്ങളെ സമ്മതിപ്പിക്കാന്‍ കഴിയുന്നതുമാണ്). 2001ല്‍ ഞാന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷം, അധികം വൈകുന്നതിന് മുമ്പ് അജിഡാം നിറഞ്ഞുവെന്നും നിങ്ങള്‍ അവിടം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് രാജ്‌കോട്ടില്‍ നിന്ന് ഒരു വിളിവന്നിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, അത് മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷമുള്ള ആദ്യ ദിവസങ്ങളായിരുന്നു, ഭൂകമ്പം തകര്‍ത്ത കച്ചിലെ സ്ഥിതികളെക്കുറിച്ച് പരിശോധിക്കാനായി ഞാന്‍ പോയിരിക്കുകയായിരുന്നു. അജി ഡാം അതിന്റെ വക്കുവരെ നിറഞ്ഞുവെന്നും രാജ്‌കോട്ടിലെ ജനങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും ഞാന്‍ അവിടെ സന്ദര്‍ശിക്കണമെന്നുമുള്ള വാര്‍ത്തകള്‍ എനിക്ക് ലഭിക്കാന്‍ തുടങ്ങിയിട്ട് 10-15 ദിവസങ്ങളായിക്കാണും. ആ പ്രത്യേക ദിവസത്തില്‍ ജലപൂജ നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. അന്നാണ് അജി എങ്ങനെയാണ് ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലായത്. തൊട്ടുമുമ്പ് വിജയ്ബാബു പറഞ്ഞതുപോലെ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ പതിനൊന്നാമത്തെ പ്രാവശ്യമാണ് അജി ഡാം നിറഞ്ഞ് അതിന്റെ വക്കോളം എത്തിയിരിക്കുന്നത്. ഗുജറാത്തിലെ കച്ചിലേയും സൗരാഷ്ട്രയിലേയും ജനങ്ങളോട് വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയേണ്ട ഒരു ആവശ്യവുമില്ല.
മുമ്പ് ഞാന്‍ രാജ്‌കോട്ട് സന്ദര്‍ശിച്ചിരുന്നപ്പോഴെല്ലാം ഓരോ വീടിനുമുന്നിലും ടാപ്പ് ഘടിപ്പിച്ചിട്ടുള്ള ഓരോ ചെറിയ ടാങ്കുകളാണ് കണ്ടിരുന്നത്. ജനങ്ങള്‍ ആ ടാങ്കില്‍ നിന്നും വെള്ളം എടുക്കുകയാണ് ചെയ്തിരുന്നത്. അന്ന് നമ്മള്‍ എപ്പോഴൊക്കെ രാജ്‌കോട്ട് സന്ദര്‍ശിച്ചിരുന്നുവോ, അപ്പോഴൊക്കെ ജലമായിരുന്നു സംസാരവിഷയം അന്നൊക്കെ സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഞാന്‍ യാത്രചെയ്തിരുന്നത്. വെള്ളം വിതരണം ചെയ്തിരുന്നു. ദിവസം പരിഗണിച്ചായിരുന്നു യാത്രാ പരിപാടി തയാറാക്കിയിരുന്നതും. രാജ്‌കോട്ടിലേക്ക് റെയില്‍വേ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നത് അന്നൊക്കെ രാജ്യത്തെ എല്ലാ പത്രങ്ങളിലേയും പ്രധാന വാര്‍ത്തകളായിരുന്നു. ആ ബുദ്ധിമുട്ടുളള ദിവസങ്ങള്‍ ഞങ്ങള്‍ കണ്ടിരുന്നതുകൊണ്ട് ഗവണ്‍മെന്റ് സ്വാഭാവികമായി അവിടേയ്ക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ജനങ്ങള്‍ക്ക് അത് ശീലമായിക്കഴിഞ്ഞിരുന്നു. ഒരു പ്രശ്‌നവുമില്ല, അടുത്ത ആഴ്ച ടാങ്കര്‍ വരുമ്പോള്‍ ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്തുകൊള്ളാം. എന്നായിരുന്നു അവരുടെ മനോഭാവം ചില പ്രദേശങ്ങളില്‍ കൈപമ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു, ആ ആവശ്യം സാക്ഷാത്കരിച്ചാല്‍ ഒരു വലിയകാര്യമായി കണക്കാക്കിയിരുന്നു.
സഹോദരീ, സഹോദരന്മാരെ, നോക്കൂ! അവിടെ നിന്ന് ഇന്ന് ഗുജറാത്ത് എവിടെയാണ് എത്തിയിരിക്കുന്നത്! അക്കാലത്ത് നാം വെള്ള ടാങ്കറുകളെയും കൈപ്പമ്പുകളെയുമാണ് ആശ്രയിച്ചിരുന്നതെങ്കില്‍ നമ്മള്‍ ഇന്ന് ഒരു മാരുതികാറിന് കടന്നുപോകാന്‍ കഴിയുന്നത്ര വലിയ പൈപ്പുലൈനുകള്‍ സ്ഥാപിച്ചു. അതിന് ധാരാളം വെള്ളം വിതരണംചെയ്യാനും ഡാമുകള്‍ നിറയ്ക്കാനും കഴിയും. സഹോദരീ, സഹോദരന്മാരെ, ദീര്‍ഘവീക്ഷണമുള്ള ഒരു ഗവണ്‍മെന്റുണ്ടെങ്കില്‍, അത് ജനക്ഷേമത്തിനായി സമര്‍പ്പിക്കപ്പെട്ടതാണെങ്കില്‍, സാധാരണക്കാരുടെ ജീവിതം മാറ്റിമറിയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്ത് തരത്തിലുള്ള നല്ല ഗുണങ്ങളാണ് ഉണ്ടാകുകയെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. 15-17 വയസ് പ്രായമുള്ള ഗുജറാത്തിലെ ഇന്നത്തെ യുവതലമുറയ്ക്കും അതിന് ശേഷം വരാനിരിക്കുന്ന തലമുറകള്‍ക്കും ഗുജറാത്തിലെ അവസ്ഥ എന്തായിരുന്നുവെന്ന് അറിയാനാവില്ല? വൈദ്യുതിക്ക് വേണ്ടി ജനങ്ങള്‍ ഗതികെട്ടിരിക്കുകയായിരുന്നു. എപ്പോഴാണ് വൈദ്യുതി ലഭിക്കുക? രാത്രി ഭക്ഷണസമയത്തെങ്കിലും വൈദ്യുതി ലഭിക്കുമോ, ഇല്ലയോ? കൃഷിയിടങ്ങളില്‍ ജല പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിയിരുന്ന കര്‍ഷകര്‍ രാത്രികളില്‍ ഉറങ്ങിയിരുന്നില്ല. എന്നാല്‍ മാത്രമേ എപ്പോഴാണ് വൈദ്യുതി ലഭിക്കുമെന്ന് അറിയാന്‍ കഴിയുകയും കൃഷിയിടങ്ങള്‍ നനയ്ക്കാനും കഴിയുകയുള്ളു. ആ ദിനങ്ങള്‍ മറക്കുന്നതിന് ഒരു കാരണവുമില്ല. എത്ര അകലെ നാം എത്തി, എത്ര കഠിനമായി നമ്മള്‍ പ്രവര്‍ത്തിച്ചു, നമ്മള്‍ ഇതെല്ലാം നേടിയെടുത്തു. എന്നാല്‍ അതിനായി ഏത് തരത്തിലുള്ള നല്ല ഉദ്ദേശമുണ്ടായിരുന്നു, ഏത് തരത്തിലുള്ള ത്യാഗങ്ങള്‍ അനുഷ്ഠിച്ചു എന്നൊക്കെ അറിയണമെങ്കില്‍ മുമ്പൊക്കെ നമ്മുടെ രക്ഷകര്‍ത്താക്കള്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിച്ചുവെന്നത് നാം മനസ്സിലാക്കണം കച്ച് ഉപേക്ഷിച്ച് കത്തിയവാഡിലും രാജ്യത്തെ മറ്റ് ചേരികളിലും പോയി കുടിയേറാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതിന് വേറെ എന്ത് കാരണമാണുള്ളത്? ആര്‍ക്കെങ്കിലും 50 സെന്റ് ഭൂമിയുണ്ടെന്ന് വയ്ക്കുക, അയാള്‍ക്ക് തന്റെ മകളുടെ കല്ല്യാണം നടത്തണം, അതിന് ഈ ഭൂമി പണയപ്പെടുത്തി ഒരു വായ്പയെടുക്കണമെന്ന് കരുതിയാല്‍, ആ ഭൂമി ഈടാക്കിവച്ചുകൊണ്ട് വായ്പ നല്‍കാന്‍ ആരും തയാറായിരുന്നില്ല. ആ ഭൂമികൊണ്ട് തനിക്ക് ഒരു പ്രയോജനവുമില്ലെന്ന് പറഞ്ഞ് 5,000 മുതല്‍ 25,000 രൂപ വരെ മാത്രമേ കടം നല്‍കാന്‍ വായ്പനല്‍കുന്നവര്‍ തയ്യാറായിരുന്നുള്ളു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുക്കുക, അല്ലെങ്കില്‍ ഉപേക്ഷിക്കുക. ഭൂമിയുടമയ്ക്ക് അയാളുടെ മകളുടെ വിവാഹത്തിനായി ആ വസ്തു പണയപ്പെടുത്തി 50,000 രൂപപോലും വായ്പയായി ലഭിക്കുമായിരുന്നില്ല. വെള്ളത്തിന്റെ അപര്യാപ്തത മൂലം ഭൂമിക്ക് ഒരു വിലയുമുണ്ടായിരുന്നില്ല, അതുതന്നെ കാരണം! ഇത് വളരെ കാലത്തിന് മുമ്പത്തെ കാര്യമൊന്നുമല്ല, ഇതായിരുന്നു 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിന്റെ സ്ഥിതി. ഇതിന് ആരാണ് കാരണക്കാര്‍ എന്നതിനെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ അവരെ സേവിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് തന്നതുമുതല്‍, അത് കേശുഭായി പട്ടേലിന്റേയോ അല്ലെങ്കില്‍ ആനന്ദിബെന്‍ പട്ടേലിന്റേയോ, അല്ലെങ്കില്‍ വിജയ് ഭായി രൂപാനിയുടേയോ അതുമല്ലെങ്കില്‍ എനിക്ക് നിങ്ങളെ ഒരു സേവകനെപ്പോലെ സേവിക്കാന്‍ അവസരം കിട്ടിയപ്പോഴോ, എപ്പോഴോ ആകട്ടെ, ആ കാലമത്രയും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വെള്ളം നല്‍കാനായി, അവര്‍ക്ക് വൈദ്യുതി നല്‍കാനായി ഗ്രാമങ്ങളില്‍ റോഡ് നിര്‍മ്മിക്കാനായി ഞങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് സഞ്ചരിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ കണ്ണുകളില്‍ നോക്കാന്‍ കഴിയുന്നതും തൃപ്തികരമായ വികാരത്തോടെ നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്നതും. ഞങ്ങള്‍ എന്തെങ്കിലും ആനുകൂല്യം ചെയ്തുവെന്ന വികാരം ഞങ്ങള്‍ക്കില്ല, ഒരിക്കലും ഞങ്ങളില്‍ അത് വളരുകയുമില്ല. ഞങ്ങളുടെ കടമ സാക്ഷാത്കരിക്കുന്നുവെന്ന വികാരം മാത്രമേ ഞങ്ങള്‍ക്കുള്ളു. നിങ്ങള്‍ തുടര്‍ന്നും ഞങ്ങളെ അനുഗ്രഹിക്കുന്നത് കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്നു.
നീണ്ട വിദേശയാത്ര കഴിഞ്ഞാണ് ഞാന്‍ നേരെ ഇങ്ങോട്ട് വന്നിരിക്കുന്നതെന്ന് ഇപ്പോള്‍ വിജയ്ഭായി നിങ്ങളോട് പറഞ്ഞിരുന്നു. ഈ രാജ്യത്തെ ജനങ്ങള്‍, ഗുജറാത്തിലെ ജനങ്ങള്‍, രാജ്‌കോട്ടിലെ ജനങ്ങള്‍ എന്നില്‍ ഇത്രയുമധികം സ്‌നേഹം ചൊരിയുമ്പോള്‍ എനിക്ക് തളര്‍ച്ച അനുഭവപ്പെടുന്നതിനുളള ഒരുകാരണവുമില്ല. നിതിന്‍ഭായി ഇപ്പോള്‍ വിശദീകരിച്ചതുപോലെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ഹൈമുവിലും ഗാന്ധ്‌വിഹോളിലും രാജ്‌കോട്ടിലും സൗനി പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍, എല്ലാവരോടും ഒരു പവര്‍പോയിന്റ് വിശദീകരണം നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു.
നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇത് ചെയ്യാന്‍ സാധിക്കുന്നതല്ലെന്നും തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മോദി ഇതേക്കുറിച്ച് സംസാരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഗവണ്‍മെന്റിലുള്ള ആളുകള്‍ ഒരു അവസരവും നഷ്ടപ്പെടുത്തില്ല, എന്നാല്‍ വര്‍ത്തമാനപത്രങ്ങളും ഇത് ചെയ്യാന്‍ സാധിക്കുന്നതാണോയെന്ന ചോദ്യം ഉയര്‍ത്തി. എങ്ങനെ ഇത്രയും വലിയ ഫണ്ട് കണ്ടെത്തും, എങ്ങനെ ഇത്രയധികം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കും? 2040 വരെ ഒന്നും നടക്കില്ല എന്നൊക്കെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. സംശയത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു, എന്നാല്‍ ആ സമയത്ത് ഈ പദ്ധതി നടപ്പാക്കിയിരിക്കും, കുത്യസമയത്ത് തന്നെ നടപ്പാക്കും, വെള്ളം ലഭ്യമാക്കാന്‍ അതി കഠിനമായി ഞങ്ങള്‍ പ്രവര്‍ത്തിക്കും ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നുവെന്ന് ഗുജറാത്തിലെ ജനങ്ങളോട് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു.
ബജറ്റ് ഫണ്ടുകള്‍ നിരവധി കാര്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഗുജറാത്തിന്റെ എല്ലാ മുക്കിലും മൂലയിലും, സൗരാഷ്ട്രയുടെ ഏല്ലാ മുക്കിലും മൂലയിലും കച്ചിലെ എല്ലാ മുക്കിലും മൂലയിലും വെള്ളം എത്തിക്കാനായാല്‍ ഈ ഭൂമി തന്നെ നമുക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നമുക്ക് പണം സമ്പാദിച്ചുതരുമെന്നും ഗുജറാത്തിന്റെ വികസനം പുതിയ ഉയരങ്ങളിലേക്ക് പോകുമെന്നും എനിക്കറിയാമായിരുന്നു. ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിരുന്നു. ഇതാണ് ഫലം, സമയത്തിന് മുമ്പേ, ഏഴുമാസം കൊണ്ട്……. അല്ലെങ്കില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ അജി ഡാമില്‍ വെള്ളമുണ്ടാവില്ല. പൂര്‍ണ്ണ ശക്തിയോടെ മഴ ഇപ്പോഴും പെയ്യുന്നില്ല, ഭൂമി നനയുന്നതേയുള്ളു, എന്നിട്ടും അജിയിലേക്ക് വെള്ളം പൂര്‍ണ്ണശക്തിയില്‍ ഒഴുകിയെത്തുകയാണ്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ശ്രദ്ധിക്കു, 470 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. ഞങ്ങള്‍ 65 നില കെട്ടിടത്തിന് തുല്യം ഉയരമുള്ള നര്‍മ്മദാ ഡാമിലേക്ക് വെള്ളം കൊണ്ടുപോകുകയാണ്. ഈ ശാസ്ത്രത്തിന് അതിന്റേതായ സവിശേഷതകളുണ്ട്. വെള്ളത്തെ 65 നില ഉയരമുള്ള കെട്ടിടത്തിന് തുല്യ ഉയരത്തില്‍ കൊണ്ടുപോയാല്‍ മാത്രമേ നിങ്ങളുടെ വീടുകളില്‍ വെള്ളം എത്തിക്കാനാകൂ.
സഹോദരി, സഹോദരന്മാരെ, അതിന് പണം ആവശ്യമാണ്. ഇത് പൊതുപണമാണ്, അത് പൊതുക്ഷേമത്തിനായാണ് ഉപയോഗിക്കേണ്ടത്, അത് പാഴാക്കരുത്, അതുകൊണ്ട് അത് നല്ലരീതിയില്‍ ചെലവഴിക്കണം. പണം നല്ലരീതിയില്‍ ചെലവഴിക്കുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ പദ്ധതിമുഴുവനും. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ പണി പത്തുദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഡാമിന്റെ വാതിലുകള്‍ അടച്ചു. ആനന്ദിബെന്നിന്റെ കാലത്താണ് വാതിലുകളുടെ പണി പൂര്‍ത്തിയായത്, എന്നാലും നിരവധി കടമ്പകള്‍ അവശേഷിച്ചിരുന്നു. നര്‍മ്മദയുടെ ചരിത്രം എഴുതുമ്പോള്‍ ആരാണ് കുഴപ്പക്കാരെന്നത് എല്ലാവര്‍ക്കും അറിയാനാകും. നിസ്സംഗരായ നിരവധി ആളുകള്‍ ഇവിടെയുണ്ട്, ഗുജറാത്തിന്റെ അവകാശങ്ങള്‍ പിടിച്ചുപറിക്കുന്നവര്‍, അസന്മാര്‍ഗ്ഗീക കാര്യങ്ങള്‍ ചെയ്യുകയും നമ്മുടെ ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്യുന്നവര്‍, അവരാണ് നിസ്സംഗര്‍.
സഹോദരീ, സഹോദരന്മാരെ, ഇപ്പോള്‍ വെള്ളം ലഭിക്കുന്നുണ്ട്, എന്നാല്‍ അത് ഒപ്പം ഉത്തരവാദിത്തങ്ങളും കൊണ്ടുവന്നിട്ടുണ്ട്. സൗരാഷ്ട്രയിലേയും രാജ്‌കോട്ടിലേയും ജനങ്ങളോട് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്, ഈ പ്രയാസങ്ങളില്‍ നിന്നൊക്കെ എങ്ങനെ കരകയറി എന്ന് മറക്കാതിരിക്കാനാണ്. ഇപ്പോള്‍ ഇത് വെള്ളം മാത്രമല്ല, ഏത് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാലും പണമുണ്ടാക്കാനുളള മാര്‍ഗ്ഗവും കൂടിയാണ്, സമ്പല്‍സമൃദ്ധിയാണ് ഇത് കൊണ്ടുവരാന്‍ പോകുന്നത്. ഇത് ദൈവത്തിന്റെ സമ്മാനമാണ്. ദൈവത്തിന്റെ മാപ്പ് തേടി അര്‍പ്പിക്കുന്ന മധുരപലഹാരത്തിന്റെ ഒരു തുണ്ട് തറയില്‍പോയാല്‍ നാം അത് പെറുക്കിയെടുക്കുക്കാറുണ്ട്. അതുപോലെ നമുക്ക് വെള്ളത്തെ ദുരുപയോഗം ചെയ്യുന്നതിനുള്ള അവകാശവുമില്ല. വെള്ളത്തെ നമ്മള്‍ സംരക്ഷിക്കണം. വെള്ളം എപ്പോഴാണോ ലഭിക്കുന്നത്, അപ്പോള്‍ വെള്ളം പരിരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശവുമുണ്ട്. അതുകൊണ്ട് കച്ചിലെ, സൗരാഷ്ട്രയിലെ ഗുജറാത്തിലെ ജനങ്ങളോട് വെള്ളം സംരക്ഷിക്കാന്‍ ഞാന്‍ യാചിക്കുകയാണ്.
ആരാധന നടത്താനായി നിങ്ങള്‍ ചിലര്‍ മഹൂദിയില്‍ പോയിരിക്കും. മഹൂദി സന്ദര്‍ശിക്കുന്നതില്‍ ബഹുഭൂരിപക്ഷവും ജൈനസമൂഹമാണ്. മഹൂദി സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കെല്ലാം ബുദ്ധി സാഗര്‍ജി മഹാരാജിന്റെ അധ്യാപനങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കും. ബുദ്ധി സാഗര്‍ മഹാരാജ് അവിടെ 90 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉണ്ടായിരുന്നത്. ഇക്കാര്യങ്ങളൊക്കെ അദ്ദേഹം 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിവച്ചിരുന്നു. അദ്ദേഹം എഴുതിയതിന്റെ കൈയെഴുത്ത് പ്രതി ലഭ്യമാണ്, ഒരു ദിവസം കടലിലൂടെ വെള്ളം വില്‍ക്കുമെന്ന് തൊണ്ണൂറു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിവച്ചു. 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മഹത്തായ ആത്മാവ് വെള്ളം കടകളിലൂടെ വില്‍ക്കുമെന്ന് പ്രവചിച്ചു. ഇന്ന് നമ്മള്‍ കടകളില്‍ നിന്ന് ബിസ്‌ലേരി വെള്ളം വാങ്ങുന്നു. കുടിക്കാനും ജലസേചനത്തിനും വേണ്ട വെള്ളത്തിനും നമ്മള്‍ക്ക് ഈ രീതിയില്‍ ആവശ്യമായി വന്നാല്‍. എന്നാല്‍ ഇന്ന് രാജ്‌കോട്ട് സ്മാര്‍ട്ട്‌സിറ്റിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ആവശ്യത്തിന് കുടിവെള്ളമുണ്ട്. ഈസമയത്ത് മലിനജലം പരിപാലിക്കുകയെന്ന ഒരു പ്രധാന ദൗത്യം രാജ്‌കോട്ടിന് മുന്നിലുണ്ട്. കുഴികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളം. ഈ വെള്ളംനമ്മള്‍ പുനഃചക്രമണം നടത്തി രാജ്‌കോട്ടിനുള്ളില്‍ തന്നെ മറ്റ് ഉപയോഗങ്ങള്‍ക്ക് അതായത് ഫാക്ടറികള്‍, തോട്ടങ്ങള്‍, നിര്‍മ്മാണമേഖല എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കാം. അതുകൊണ്ട് നല്ല ഗുണനിലവാരമുള്ള കുടിവെള്ളം നമുക്ക് ബുദ്ധിമുട്ടുള്ള കാര്യമാവില്ല. രാജ്‌കോട്ട് ഇത് വികസിപ്പിച്ചാല്‍ പിന്നെ അജിയും ന്യാരിയും നമ്മെ ഒരിക്കലും വെള്ളത്തിന് വേണ്ടി ദാഹിക്കാന്‍ ഇടവയ്ക്കില്ല, ഈ പ്രവര്‍ത്തനമാണ് നാം ചെയ്തത്. അതുകൊണ്ട് സഹോദരീ, സഹോദരന്മാരെ, പ്രത്യേകിച്ചും കര്‍ഷകരെ, സൗരാഷ്ട്രയിലെ, കച്ച്ച്ചാ, ഗുജറാത്ത് എന്നിവിടങ്ങളിലെ കര്‍ഷകരെ, ഞാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡ്രിപ്പ് ഇറിഗേഷന്‍ ഉപയോഗിക്കാന്‍ ആഹ്വാനം നല്‍കിയത് പാലിച്ച കച്ച്ച്ചായിലെ കര്‍ഷകരോട് എന്റെ ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിക്കുകയും കൂടിയാണ്. കച്ച്ച്ചായിലാകെ അവര്‍ ഡ്രിപ്പ് ഇറിഗേഷന്‍ ഉപയോഗിച്ചു, നസ്‌കന്ദായില്‍ ഡ്രിപ്പ് ഇറിഗേഷന്റെ ഉപയോഗം വര്‍ദ്ധിപ്പിച്ചു. സൂക്ഷ്മ ജലസേചന മാര്‍ഗ്ഗങ്ങള്‍ അവര്‍ സ്വീകരിച്ചു, അത് അവിടുത്തെ കാര്‍ഷികമേഖലയുടെ മുഖം തന്നെ മാറ്റി.
സഹോദരീ, സഹോദരന്മാരെ, എല്ലാ പാടങ്ങളിലും ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുകയെന്നതും കുറച്ചുവെള്ളത്തില്‍ കൂടുതല്‍ വിളകള്‍ എന്നതിനായി സ്പ്രിംഗ്‌ളറുകള്‍ ഉപയോഗിക്കുന്നതും ഇന്ന് ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. രാജ്‌കോട്ടിലെ എഞ്ചിനീയറിംഗ് വ്യവസായമേഖല വളരെ കഴിവുള്ളതാണ്. കര്‍ഷകര്‍ക്ക് ഓരോ തുളളിവെള്ളവും ജലസേചനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യകളും നല്‍കുന്നതിനായി മറ്റുള്ളവരുമായി പരസ്പരം മത്സരിക്കുകയെന്നാണ് എനിക്ക് ഈ എഞ്ചിനീയറിംഗ് വ്യവസായമേഖലയോട് അപേക്ഷിക്കാനുള്ളത്. കര്‍ഷകര്‍ക്ക് വേണ്ട ഈ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ശേഷിയുള്ളവരാണ് രാജ്‌കോട്ടിലെ എഞ്ചിനീയറിംഗ് വ്യവസായമേഖല, തങ്ങളുടെ കഴിവുകള്‍ അവര്‍ പ്രദര്‍ശിപ്പിക്കുകയും ഗുജറാത്തിലോ, ഇന്ത്യയിലോ മാത്രമല്ല, ലോകത്തെ വികസിത രാഷ്ട്രങ്ങള്‍ക്ക് മുന്നിലും ഒരു പുതിയ പ്രവണതകള്‍ കൊണ്ടുവരുന്നവരായി വളര്‍ന്നുവരണം.
സഹോദരീ, സഹോദരന്മാരെ ഇന്ന് ഈ യുവ വിദ്യാര്‍ത്ഥികള്‍ക്ക് എന്നെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ചില ആളുകള്‍ക്ക് ഹാക്കത്തോണ്‍ പുതിയ ലോകമാണ്, എന്നാല്‍ കൃത്യമായി ഇത് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഗവണ്‍മെന്റിനൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബ്യൂറോക്രാറ്റുകളുമെല്ലാം ഞങ്ങള്‍ക്ക് എല്ലാം അറിയാമെന്ന ഒരു പൊതു വികാരം ഉണ്ടാക്കിയിട്ടുണ്ട്. ദൈവം നമുക്ക് എല്ലാ അറിവും നല്‍കിയിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഞങ്ങളുടെ അടുത്തുണ്ട് എന്ന എന്നൊരു വിചാരവും അവര്‍ക്കുണ്ട്. മുമ്പ് ഇതായിരുന്നു പൊതുവായി കണ്ടിരുന്നത്. എന്നാല്‍ ഞാന്‍ ഈ വീഷണം മാറ്റി. ഈ 125 ബില്യണ്‍ ജനങ്ങള്‍ നമ്മെക്കാളും അറിവുള്ളവരാണെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. യുവതലമുറ വളരെ മിടുക്കന്മാരാണ്. നമ്മുടെ എന്ത് പ്രശ്‌നത്തെക്കുറിച്ച് അവരോട് പറഞ്ഞാലും അവര്‍ക്ക് പരിഹാരം കണ്ടുപിടിക്കാന്‍ കഴിയും. കുറച്ചുനാളുകള്‍ക്ക് മുമ്പ് നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങളെയും നടപ്പാക്കാന്‍ കൂടുതല്‍ പ്രയത്‌നവും, കൂടുതല്‍പണവും കൂടുതല്‍ സമയവും വേണ്ട ലക്ഷ്യങ്ങളെയും കുറിച്ച്, ഒരു പട്ടികതയാറാക്കി നല്‍കാന്‍ ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. ഒരു ദയയുമില്ലാതെ ഇക്കാര്യത്തില്‍ ഞാന്‍ അവരെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. തന്റെ വകുപ്പുകളില്‍ എല്ലാം നല്ലരീതിയിലാണെന്നാണ് അവര്‍ പ്രാരംഭഘട്ടത്തില്‍ എന്നെ അറിയിച്ചിരുന്നത്. എന്നാല്‍ അവിടെ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടികളുണ്ടാകുമെന്നും അവയെല്ലാം പരിശോധിച്ച് എന്നെ അറിയിക്കാനും ഞാന്‍ അവരോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പുനര്‍ചിന്തനം ആവശ്യമുണ്ടെന്ന് അവര്‍ക്ക് തോന്നിയ 500 പ്രശ്‌നങ്ങള്‍ അവര്‍ കണ്ടെത്തി. ഞാന്‍ ഒരു ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. രാജ്യത്തെ എഞ്ചിനീയറിംഗ് കോളജുകളോട് ഇതാണ് 500 പ്രശ്‌നങ്ങളെന്നും നിങ്ങള്‍ ഒരു ടീമുണ്ടാക്കി രാവും പകലും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഇതിന് പരിഹാരം കണ്ടെത്തണമെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചു. 42,000 വിദ്യാര്‍ത്ഥികള്‍ ഈ പരിശ്രമത്തില്‍ പങ്കെടുത്തു. രാവും പകലുമായി അവര്‍ 50 മണിക്കൂര്‍ പ്രവര്‍ത്തിക്കുകയും ഈ 500 പ്രശ്‌നങ്ങള്‍ക്കും പുതിയ പരിഹാരങ്ങളുമായി വരികയും ചെയ്തു. വകുപ്പുകള്‍ വിശാലതയോടെ അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അത് നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന് അഭിമാനത്തോടെതന്നെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
രാജ്‌കോട്ടിനെ ഒരു സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ഇവിടുത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്താണ് ചെയ്യേണ്ടത്? എങ്ങനെ ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാം? എങ്ങനെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാം, നികുതികള്‍ അടയ്ക്കുന്നതിനുള്ള ഒരു സംവിധാനം എങ്ങനെ വികസിപ്പിക്കാം? പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം. ഇത് വൈ-ഫൈയുടെ കാലമാണ്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ വൈ-ഫൈ ഉപയോഗിച്ച് രാജ്‌കോട്ടിനെ എങ്ങനെ ഡിജിറ്റല്‍വല്‍ക്കരിക്കാം? അവര്‍ അത്തരത്തിലുള്ള 100 പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവര്‍ ഗുജറാത്തിലെ എല്ലാ കോളേജുകളോടും ചോദിച്ചു, സൗരാഷ്ട്രമേഖയിലുടനീളമുള്ള എല്ലാ കോളജുകളോടും ചോദിച്ചു, ഈ 100 പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനുള്ള മത്സരത്തില്‍ പങ്കാളികളാകുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ അവരെ ക്ഷണിച്ചു. ജൂലൈ 29 ന് ആരംഭിക്കുന്ന ഈ ഹാക്കത്തോണില്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കാന്‍ ആകാംക്ഷയോടെ നില്‍ക്കുകയാണ്. എങ്ങനെയാണ് രാജ്‌കോട്ടിന്റെ മുഖംമാറ്റുക, രാജ്‌കോട്ടിലെ സംവിധാനങ്ങളെ എങ്ങനെ ആധുനികവല്‍ക്കരിക്കാം, കോളജില്‍ പോകുന്ന നമ്മുടെ യുവതലമുറയാണ് ഇത് ചെയ്യാന്‍ പോകുന്നത്. അവരുടെ ഊര്‍ജ്ജത്തേയും ഉത്സാഹത്തെയും ഞാന്‍ അഭിവാദനം ചെയ്യുന്നു. ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഈ ഹാക്കത്തോണ്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലവഴിയാണെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരും സഹായിക്കും, എല്ലാവരും ഇതിനെ പ്രോത്സാഹിപ്പിക്കും, നമ്മുടെ പുതിയ തലമുറ, നമ്മുടെ കോളജില്‍ പോകുന്ന തലമുറ, മൊബൈല്‍ ഫോണിലൂടെ ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്മുടെ തലമുറ, കമ്പ്യൂട്ടറിലെ എല്ലാ ഉദ്യമങ്ങളും പ്രകടിപ്പിക്കുന്ന തലമുറയെല്ലാം തന്നെ രാജ്‌കോട്ടിന്റെ ഭാഗ്യം മാറ്റിമറിയ്ക്കുന്നതിനുള്ള ഈ ഹാക്കത്തോണില്‍ പങ്കാളികളാകും. എനിക്ക് ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്.
സഹോദരീ, സഹോദരന്മാരെ, അജി ഡാമില്‍ വെള്ളം കണ്ടശേഷം ഇവിടെ ആര്‍ക്കാണ് സന്തോഷം തോന്നാത്തത്? ആ സന്തോഷത്തോടൊപ്പം ഒരു ഹരിതസൗരാഷ്ട്രയെ കാണുമ്പോള്‍ നമുക്ക് എത്ര സന്തോഷമാണുണ്ടാകുക, അത് മനസില്‍ വച്ചുകൊണ്ട് സംശയത്തിന്റെ മേഘപടലങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട സൗനി പദ്ധതിയെ ഒരു വിജയമാക്കി മാറ്റിയതിന് സംസ്ഥാന ഗവണ്‍മെന്റിന് ഞാന്‍ ഒരിക്കല്‍ കൂടി നന്ദിരേഖപ്പെടുത്തുന്നു. ഈ വെള്ളം കുടിക്കാന്‍ വേണ്ട ചെലവ് വഹിച്ചു മനുഷ്യന്‍ ഈ വെള്ളം കുടിക്കാന്‍ പോവുകയാണ്. ഈ വെള്ളം നര്‍മ്മദയിലെ വെള്ളമാണ്, ഇത് ദിവ്യജലമാണ്, ദൈവത്തിന്റെ അനുഗ്രഹമുള്ള ജലമാണിത്, ഇത് നമ്മുടെ ഭാവിതന്നെ മാറ്റിമറിച്ചേക്കും. ഈ മംഗളാശംസകളോടെ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി പ്രകടിപ്പിക്കുന്നു.
നന്ദി