Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിന്ദുസ്ഥാന്‍ വെജിറ്റബിള്‍ ഓയില്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഭൂസ്വത്ത് പാര്‍പ്പിട, നഗരകാര്യ മന്ത്രാലയത്തിനു കൈമാറുന്നതിനു മന്ത്രിസഭയുടെ അനുമതി


ഹിന്ദുസ്ഥാന്‍ വെജിറ്റബിള്‍ ഓയില്‍സ് കോര്‍പറേഷന്‍ ലിമിറ്റഡി(എച്ച്.വി.ഒ.സി.)ന്റെ എല്ലാ ഭൂസ്വത്തും പാര്‍പ്പിട, നഗരകാര്യ മന്ത്രാലയ(എം.ഒ.എച്ച്.യു.എ.)ത്തിനോ മന്ത്രാലയം ചുമതലപ്പെടുത്തുന്ന ഏജന്‍സിക്കോ സ്വന്തമായി ഉപയോഗിക്കുന്നതിനും വില്‍പന നടത്തുന്നതിനുമായി കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഭൂമി കൈമാറുന്നതിനു പകരമായി, ഗവണ്‍മെന്റില്‍നിന്ന് എച്ച്.വി.ഒ.സി. എടുത്തിട്ടുള്ള വായ്പകള്‍ പലിശസഹിതം എഴുതിത്തള്ളും. വിവിധ കോടതികളിലും ട്രിബ്യൂണലുകളിലും അധികാരികള്‍ മുമ്പാകെയുമുള്ള എച്ച്.വി.ഒ.സിയുടെ കേസുകളുമായി ബന്ധപ്പെട്ടു ഭാവിയില്‍ വരാവുന്ന ബാധ്യതകളും ഗവണ്‍മെന്റ് വഹിക്കും.

ഏഴു നഗരങ്ങളിലുള്ള ഭൂമി വര്‍ഷങ്ങളായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഭൂമി എം.ഒ.എച്ച്.യു.എയ്ക്കു കൈമാറപ്പെടുന്നതോടെ അതു പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.വി.ഒ.സിയുടെ പ്രവര്‍ത്തനം നേരത്തേ അവസാനിപ്പിക്കാന്‍ സഹായകമാകുന്നതുമാണു തീരുമാനം.