പിഎം ഇന്ത്യ
ഹൂഗ്ലി ഡോക്ക് & പോര്‍ട്ട് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (എച്ച്ഡിപിഇഎല്‍) തൊഴിലാളികളുടെ സ്വയം വിരമിക്കല്‍ പദ്ധതിയ്ക്കും, സംയുക്ത സംരംഭത്തിലൂടെയുള്ള കമ്പനിയുടെ പുന:സംഘാടനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഐഡിഎ 2007 ശമ്പള സ്‌കെയിലിനെ ആധാരമാക്കിയുള്ളതാണ് ഈ സ്വയം വിരമിക്കല്‍ പദ്ധതി. എച്ച്ഡിപിഇഎല്ലിലെ മാനവവിഭവശേഷി സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ സാരമായി കുറയക്കാനും, അതുവഴി പുന:സംഘടന എളുപ്പത്തിലാക്കാനും സാധിക്കുമെന്നാണ് കണക്കാക്കുന്നത്.