പിഎം ഇന്ത്യ
ഹൈക്കോടതികളുടെ 2015ലെ കമേഴ്‌സ്യല്‍ കോര്‍ട്ട്, കമേഴ്‌സ്യല്‍ ഡിവിഷന്‍, കമേഴ്‌സ്യല്‍ അപ്പലേറ്റ് ഡിവിഷന്‍ ബില്ലുകള്‍ ഔദ്യോഗിക ഭേദഗതികളോടെ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.
ഭേദഗതികള്‍ താഴെ കൊടുക്കുന്ന പ്രകാരമായിരിക്കും.
1. ബില്ലിലെ 10ാം ഖണ്ഡികയിലുള്ള ‘കമേഴ്‌സ്യല്‍ അപ്പലറ്റ് ഡിവിഷന്‍” എന്ന വാക്ക് ‘കമേഴ്‌സ്യല്‍ ഡിവിഷന്‍’ എന്നാക്കി മാറ്റും.
2. ബില്ലിലെ ഏഴാം ഖണ്ഡികയിലുള്ള ആദ്യത്തെ വ്യവസ്ഥകള്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കിയേക്കും.
ഇത് ഡിവിഷന്‍ ബെഞ്ചിന്റെ ജോലിഭാരം കുറയ്ക്കാന്‍ സഹായകമാകും. ബില്ലിലെ ഏഴാം ഖണ്ഡികയ്ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതുമായിരിക്കും ഭേദഗതി. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ഭേദഗതികള്‍ അവതരിപ്പിക്കപ്പെട്ടേക്കും. 10ാം ഖണ്ഡികയില്‍ ഭേദഗതി വരുത്തിയ ശേഷം ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന എല്ലാ അപേക്ഷകളിലും ഹര്‍ജികളിലും ഹൈക്കോടതി കമേഴ്‌സ്യല്‍ ഡിവിഷനില്‍ രൂപീകരിക്കുന്ന സിംഗിള്‍ ജഡ്ജ് ബെഞ്ചിന് വേണമെങ്കില്‍ വാദം കേട്ടു തീര്‍പ്പുകല്‍പ്പിക്കാവുന്നതാണ്.