Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹ്രസ്വകാല കാര്‍ഷിക വായ്പ നല്‍കാന്‍ പൊതുമേഖലാ, സ്വകാര്യമേഖലാ, സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും നബാഡിനും പലിശസഹായം


2016-17ല്‍ കര്‍ഷകര്‍ക്കു പലിശസഹായം നല്‍കുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതിനായി കേന്ദ്ര ഗവണ്‍മെന്റ് 18,276 കോടി രൂപ വകയിരുത്തി. ഇതിലൂടെ, കര്‍ഷകര്‍ക്ക് നാലു ശതമാനം പലിശ നിരക്കില്‍ പ്രതിവര്‍ഷം മൂന്നും ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

പദ്ധതിയുടെ സവിശേഷതകള്‍:

എ) 2016-17ല്‍ കര്‍ഷകര്‍ക്കു ലഭിച്ച മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിള വായ്പകള്‍ക്ക് അഞ്ചു ശതമാനം പലിശ സഹായം കേന്ദ്രഗവണ്‍മെന്റ് നല്‍കും. അതോടെ കര്‍ഷകര്‍ നല്‍കേണ്ടിവരുന്ന പലിശ നാലു ശതമാനം മാത്രമായിരിക്കും. യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ച ഹ്രസ്വകാല വിള വായ്പകള്‍ക്കു രണ്ടു ശതമാനം പലിശസഹായം ലഭിക്കും.

ബി) 2016-17ല്‍ പലിശസഹായമായി കേന്ദ്ര ഗവണ്‍മെന്റ് 18,276 കോടി രൂപ നല്‍കും.

സി) കൊയ്ത്തു കഴിഞ്ഞു വിളസംഭരണത്തിനായി ഒന്‍പതു ശതമാനം പലിശയ്ക്കു വായ്പയെടുക്കേണ്ടിവരുന്ന ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് ആറു മാസം വരെ രണ്ടു ശതമാനം പലിശസഹായം ലഭിക്കും. ഇതിലൂടെ കര്‍ഷകല്‍ നല്‍കേണ്ട പലിശ ഏഴു ശതമാനമായി കുറയും.

ഡി) പ്രകൃതിദുരന്തം തിരിച്ചടി സൃഷ്ടിച്ച കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനായി, പുതുക്കിയ വായ്പാത്തുകയ്ക്ക് ആദ്യ വര്‍ഷം രണ്ടു ശതമാനം പലിശസഹായം ബാങ്കുകള്‍ക്കു നല്‍കും.

ഇ) അഞ്ചു ശതമാനം പലിശസഹായത്തിന്റെ സ്ഥാനത്ത് രണ്ടു ശതമാനം പലിശസഹായമായിരിക്കും യഥാസമയം വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത കര്‍ഷകര്‍ക്കു ലഭിക്കുക.