Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

103 വയസ്സുള്ള വിധവ പ്രധാനമന്ത്രിക്ക് രാഖി കെട്ടി


രക്ഷാബന്ധന്‍ ദിനമായ ഇന്ന് 103 വയസ്സ് പ്രായമുള്ള വിധവയായ ശ്രീമതി ശര്‍ബതി ദേവി പ്രധാനമന്ത്രിയുടെ വസതിയിലെത്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കൈയില്‍ രാഖി അണയിച്ചു.

50 വര്‍ഷം മുമ്പ് തന്റെ സഹോദരന്‍ നഷ്ടപ്പെട്ട് പോയ ശര്‍ബതി ദേവി ഇന്നും ആ അഭാവം അറിയുന്നു, പ്രത്യേകിച്ച് രക്ഷാബന്ധന്‍ ദിനത്തില്‍. അവരുടെ മകന്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ശ്രീമതി ശര്‍ബതി ദേവിയെയും കുടുംബത്തെയും തന്റെ വസതിയിലേയ്ക്ക് ഇന്ന് ക്ഷണിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന് രാഖി കെട്ടാന്‍ കഴിഞ്ഞതിലും ശ്രീമതി ശര്‍ബതി ദേവി അങ്ങേയറ്റം ആഹ്ലാദവതിയാണ്. അവര്‍ തമ്മില്‍ ഇന്ന് അത്ഭുതകരമായ കൂടിക്കാഴ്ചയാണ് നടന്നത്.

******