പിഎം ഇന്ത്യ
1. യൂറോപ്പിലെ യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സില്‍ ഗ്രാന്റികള് ആതിഥ്യമരുളുന്ന ഇന്ത്യന്‍ ഗവേഷകര്‍ക്കായി യൂറോപ്യന്‍ കമ്മീഷനും സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡും (എസ്.ഇ.ആര്.ബി.) തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത്: ഡോ. ആര്.ശര്‍മ (എസ്.ഇ.ആര്.ബി. സെക്രട്ടറി). യൂറോപ്യന്‍ യൂണിയനുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. തോമസ് കൊസ്ലോവ്സ്കി (യൂറോപ്യന്‍ യൂണിയന് അംബാസഡര്‍).
2. ബാംഗ്ലൂര്‍ മെട്രോ റെയില്‍ പ്രോജക്ട് രണ്ടാം ഘട്ടം ലൈന്‍ ആര്6ന് ആകെയുള്ള 50 കോടി യൂറോയുടെ വായ്പയില്‍ 30 കോടി യൂറോയ്ക്കുള്ള സാമ്പത്തിക കരാര്‍. ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. സുഭാഷ് ചന്ദ്ര ഗാര്‍ഗ് (സെക്രട്ടറി, ഡി.ഇ.എ.). യൂറോപ്യന്‍ യൂണിയനുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. ആന്‍ഡ്ര്യൂ മക്ഡോവല്‍ (വൈസ് പ്രസിഡന്റ്, ഇ.ഐ.ബി.)
3. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ ഇടക്കാല സെക്രട്ടേറിയറ്റും യൂറോപ്യന്‍ നിക്ഷേപക ബാങ്കും ചേര്‍ന്നുള്ള സംയുക്ത പ്രസ്താവന. ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. ഉപേന്ദ്ര ത്രിപാഠി (സെക്രട്ടറി ജനറല്‍, ഐ.എസ്.എ. സെക്രട്ടേറിയറ്റ്), യൂറോപ്യന്‍ യൂണിയനുവേണ്ടി ഒപ്പുവെച്ചത്: ശ്രീ. ആന്‍ഡ്ര്യൂ മക് ഡോവല്‍ (വൈസ് പ്രസിഡന്റ് ഇ.ഐ.ബി.)