Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

1963ലെ പ്രധാന തുറമുഖ നിയമത്തിനു പകരം ‘പ്രധാന തുറമുഖ അതോറിട്ടീസ് ബില്ല് 2016’ കൊണ്ടുവരുന്നത് മന്ത്രിസഭാ യോഗം അംഗീകരിച്ചു.


1963 ലെ പ്രധാന തുറമുഖ നിയമത്തിന് പകരം ‘പ്രധാന തുറമുഖ അതോറിട്ടീസ് ബില്‍ 2016’ കൊണ്ടുവരാനുള്ള കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പൂര്‍ണ സ്വയംഭരണവും പ്രധാന തുറമുഖങ്ങളുടെ സ്ഥാപനപരമായ ഘടനയില്‍ ആധുനികവല്‍ക്കരണവും വഴി കാര്യക്ഷമതയില്‍ വന്‍തോതിലുള്ള മികവ് പ്രകടിപ്പിക്കുന്നതിന് പ്രധാന തുറമുഖങ്ങളെ ഇത് ശാക്തീകരിക്കും.

തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനം പ്രോല്‍സാഹിപ്പിക്കുകയും വ്യാപാരവും വാണിജ്യവും സുഗമമാക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടോട് കൂടിയുള്ള നിര്‍ദിഷ്ട ബില്‍ തീരുമാനമെടുക്കല്‍ വികേന്ദ്രീകരിക്കാനും തുറമുഖങ്ങളുടെ ഭരണത്തില്‍ പ്രൊഫഷണലിസം കൊണ്ടുവരാനും ലക്ഷ്യമിടുന്നു. പങ്കാളികള്‍ക്ക് നേട്ടമുണ്ടാക്കുന്ന വിധത്തില്‍ വേഗത്തിലും സുതാര്യമായും തീരുമാനമെടുക്കാനും മികച്ച പദ്ധതി നടപ്പാക്കല്‍ ശേഷിയും പുതിയ തുറമുഖ ബില്‍ സഹായിക്കും. ലോകത്തെ പ്രധാന തുറമുഖങ്ങളിലെന്നപോലെ വിജയകരമായ ”ഭൂവുടമാ തുറമുഖ” മാതൃകയില്‍ കേന്ദ്ര തുറമുഖങ്ങളിലെ ഭരണം പുന:ക്രമീകരിക്കാന്‍ ബില്‍ ലക്ഷ്യം വയ്ക്കുന്നു. ഇത് പ്രധാന തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടവരാനും സഹായിക്കും.

പ്രധാന തുറമുഖ അതോറിട്ടീസ് ബില്ലിന്റെ മുഖ്യ സവിശേഷതകള്‍ ചുവടെ:

എ) 65 മുതല്‍ 134 വരെയുള്ള വകുപ്പുകള്‍ ചുരുക്കിയും അനാവശ്യവും കാലോചിതമല്ലത്തവയുമായ വകുപ്പുകള്‍ നീക്കിയും 1963ലെ മേജര്‍ തുറമുഖ നിയമവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബില്‍ കൂടുതല്‍ ഒതുക്കമുള്ളതാക്കി.

ബി) വിവിധ താല്‍പര്യങ്ങളുള്ള 17 മുതല്‍ 19 വരെ അംഗങ്ങളുണ്ടായിരുന്ന നിലവിലെ തുറമുഖ അതോറിറ്റി ബോര്‍ഡ് 11 അംഗങ്ങളുള്ളതാക്കി ലളിത സംവിധാനമാക്കാന്‍ പുതിയ ബില്‍ നിര്‍ദേശിക്കുന്നു. സ്വതന്ത്ര പ്രൊഫഷണല്‍ അംഗങ്ങളോടുകൂടിയ ഒതുക്കമുളള ബോര്‍ഡ് തീരുമാനമെടുക്കലിനെയും തന്ത്രപ്രധാന ആസൂത്രണത്തെയും ശക്തിപ്പെടുത്തും. പ്രധാന തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി, റെയില്‍വേ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കസ്റ്റംസ്, റവന്യൂ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവരും സര്‍ക്കാര്‍ നിയോഗിക്കുന്ന അംഗം, പ്രധാന തുറമുഖ അതോറിറ്റിയിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അംഗം എന്നിവരും ബോര്‍ഡില്‍ ഉണ്ടായിരിക്കും.

സി) പ്രധാന തുറമുഖങ്ങളിലെ നിരക്ക് നിശ്ചയിക്കല്‍ അതോറിറ്റി (റ്റിഎഎംപി)യുടെ പങ്ക് പുനര്‍ നിര്‍വചിച്ചു. നിരക്ക് നിശ്ചിയിക്കാന്‍ തുറമുഖ അതോറിറ്റിക്ക് അധികാരം നല്‍കും, പിപിപി പദ്ധതികളുടെ ലേല നടപടികളുടെ ആവശ്യത്തിനുള്ള ശുപാര്‍ശാ താരിഫ് എന്ന നിലയിലായിരിക്കും അത്. വിപിണിയിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കുന്നതിന് പിപപി നടത്തിപ്പുകാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. മറ്റ് തുറമുഖ സേവനങ്ങള്‍ക്കും ഭൂമി അടക്കമുള്ള സ്വത്തുകള്‍ക്ക് നിരക്കിനുള്ള മാനദണ്ഡം നിശ്ചയിക്കാനുമുള്ള അധികാരം പോര്‍ട്ട് അതോറിറ്റി ബോര്‍ഡിന് നല്‍കും.

ഡി) പ്രധാന തുറമുഖങ്ങളിലെ പഴയ റ്റിഎഎംപിയുടെ അവശിഷ്ട പ്രവര്‍ത്തനങ്ങള്‍ നോക്കാനും തുറമുഖങ്ങളും പിപിപി സൗജന്യമുള്ളവരും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടാനും ആയാസകരമായ പിപിപി പദ്ധതികള്‍ പുനരവലോകനം ചെയ്യാനുള്ള നടപടികള്‍ നിര്‍ദേശിക്കാനും അത്തരം പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കാനും തുറമുഖങ്ങളും തുറമുഖങ്ങള്‍ക്കുള്ളിലെ സ്വകാര്യ നടത്തിപ്പുകാരും നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരശോധിക്കാനും ഒരു സ്വതന്ത്ര പുനരവലോകന ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശമുണ്ട്.

ഇ) ഉദാസീനതയോ കൃത്യവിലോപമോ പ്രകടിപ്പിക്കാതെ കരാറുകളിലും ആസൂത്രണത്തിലും വികസനത്തിലും ഇടപെടാനും ദേശീയ താല്‍പര്യമുള്ളതും സുരക്ഷാ, അടിയന്തര പ്രാധാന്യമുളളതുമായവയുടേത് ഒഴികെ നിരക്ക് നിശ്ചയിക്കാനും പൂര്‍ണ അധികാരം തുറമുഖ അതോറിറ്റി ബോര്‍ഡിന് നല്‍കും. നിലവിലുള്ള എംപിറ്റി നിയമം, 1963 പ്രകാരം 22 ഇനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വേണം.

എഫ്) തുറമുഖത്തിനുള്ളിലെ പരിധിയില്‍ നിന്നുകൊണ്ട് സ്വന്തം നിലയില്‍ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കാനും തുറമുഖ പരിധിക്കുള്ളില്‍ പൈപ്പ്‌ലൈനുകളും ടെലിഫോണും ആശയ വിനിമയ ടവറുകളും വൈദ്യുതി വിതരണത്തിനോ സംപ്രേഷണത്തിനോ ഉള്ള ഉപകരണങ്ങളും സ്ഥാപിക്കാനും ബോര്‍ഡിനെ അധികാരപ്പെടുത്തി. തുറമുഖവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് 40 വര്‍ഷത്തേക്കു വരെ ഭൂമി പാട്ടത്തിന് എടുക്കാന്‍ ബോര്‍ഡിന് അധികാരമുണ്ടായിരിക്കും. ഇരുപത്തിരണ്ടാം വകുപ്പില്‍ കൃത്യമായി പറയുന്നവയൊഴികെ ഏത് ആവശ്യത്തിനും 20 വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ഭൂമി എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണ്.

ജി) തീരദേശ പരിപാലന നിയന്ത്രണത്തിനും തുറമുഖ അതോറിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.