പിഎം ഇന്ത്യ
2014, 2015, 2016 വര്‍ഷങ്ങളിലേക്കുള്ള സാംസ്‌കാരിക സൗഹൃദത്തിനുള്ള ടഗോര്‍ അവാര്‍ഡ് യഥാക്രമം ശ്രീ. രാജ്കുമാര്‍ സിംഘജിത് സിങ്, ഛയനൗത് (ബംഗ്ലാദേശിലെ ഒരു സാംസ്‌കാരിക സംഘടന), ശ്രീ. രാം വഞ്ചി സുതര്‍ എന്നിവര്‍ക്കു രാഷട്രപതി ശ്രീ. രാംനാഥ് കോവിന്ദ് സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ളതും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ശ്രീ.എന്‍.ഗോപാലസ്വാമി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് അധ്യക്ഷന്‍ ശ്രീ. വിനയ് സഹസ്രബുദ്ധെ എന്നിവര്‍ അംഗങ്ങളായുള്ളതുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
സംസ്‌കാരമാണ് ഏതൊരു രാജ്യത്തിന്റെയും ജീവരക്തമെന്നും അതാണ് ഓരോ രാജ്യത്തിനും അസ്തിത്വം പകരുന്നതെന്നും ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ‘കോളനിവല്‍ക്കരണത്തെയും വൈദേശിക അധിനിവശത്തെയും മറികടന്ന് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കപ്പെട്ടു.’ ഗുരുദേവ് ടഗോര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ വ്യക്തിത്വങ്ങള്‍ നല്‍കിയ സംഭാവനകളാലാണ് ഇതു സാധിച്ചത്.
ഗുരുദേവന്റെ വാക്കുകളില്‍ പല മാനങ്ങളുള്ള ഇന്ത്യന്‍ പാരമ്പര്യം പ്രതിഫലിച്ചിരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണു രബീന്ദ്രസംഗീതം. അത് ഒരു ഭാഷയില്‍ ഒതുങ്ങുന്നതല്ല. ടഗോര്‍ നല്‍കിയ പാഠങ്ങള്‍ കാലാതീതമാണെന്നും അദ്ദേഹത്തിന്റെ സൃഷ്ടികളില്‍നിന്നു ലോകം ഏറെ പഠിക്കാനിരിക്കുന്നു എന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നങ്ങളായി അദ്ദേഹം നാടന്‍ കലകളെയും പാരമ്പര്യ നൃത്തങ്ങളെയും കണ്ടിരുന്നു’, പ്രധാനമന്ത്രി തുടര്‍ന്നു.
2014ലെ അവാര്‍ഡ് മണിപ്പൂരി നൃത്തത്തിന്റെ പ്രതീകമായ ശ്രീ. രാജ്കുമാര്‍ സിംഘജിത് സിങ്ങിനു നല്‍കി. ഗുരുദേവ് രവീന്ദ്രനാഥ ടഗോറിന്റെ സൃഷ്ടികളും ബംഗ്‌ള കലകളും പ്രചരിപ്പിക്കുന്നതിനു വഹിക്കുന്ന പങ്കു പരിഗണിച്ച് 2015ലെ അവാര്‍ഡ് ബംഗ്ലാദേശിലെ സാംസ്‌കാരിക സംഘടനയായ ഛായനൗത്തിനു നല്‍കി. പ്രശസ്ത ശില്‍പിയും പണ്ഡിതനുമായ ശ്രീ. രാം വഞ്ചി സുതറിനാണ് 2016ലെ അവാര്‍ഡ് നല്‍കിയത്.
രവീന്ദ്രനാഥ ടഗോറിന്റെ 150ാമത് ജന്‍മ വാര്‍ഷികം ആഘോഷിക്കവേ, 2012ലാണ് ഗവണ്‍മെന്റ് സാംസ്‌കാരിക സൗഹൃദത്തിനായുള്ള ടഗോര്‍ അവാര്‍ഡ് നടപ്പിലാക്കിയത്. പ്രതിവര്‍ഷം നല്‍കിവരുന്ന അവാര്‍ഡ് ഒരു കോടി രൂപ, പ്രശസ്തിപത്രം, ഫലകം, പാരമ്പര്യ കരകൗശല ഉല്‍പന്നമോ കൈത്തറി ഉല്‍പന്നമോ രണ്ടിലൊന്ന് എന്നിവ ഉള്‍പ്പെടുന്നതാണ്.
Joined the programme to mark the conferring of the 'Tagore Award For Cultural Harmony' for 2014, 2015 and 2016.
— Narendra Modi (@narendramodi) February 18, 2019
I congratulate Rajkumar Singhajit Singh Ji, Chhayanaut and Ram V. Sutar Ji on being conferred the Tagore Award for their rich contribution to culture, art and music. pic.twitter.com/davsqdFHX4