പിഎം ഇന്ത്യ
2015 ലെ ബിനാമി ഇടപാടുകള്‍ നിരോധന ഭേദഗതി ബില്‍ പാര്‍മെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ബില്ല് നിയമമാകുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിലെ പ്രായോഗിക വിഷമതകള്‍ മറികടക്കുന്നതിനായി നിയമപരവും ഭരണപരവുമായ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി.
ബിനാമി ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കുന്നതിന് അധാര്‍മികമായ രീതികളിലൂടെ കൃത്രിമങ്ങള്‍ കാണുക്കുന്നത് തടയാനും ഭേദഗതി കൊണ്ട് കഴിയും. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ബിനാമി വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഭേദഗതി ഗവണ്‍മെന്റിന് അനുമതി നല്‍കുന്നു.
ആദായം വെളിപ്പെടുത്തല്‍ പദ്ധതിയിന്‍ കീഴില്‍ തങ്ങളുടെ ബിനാമി വസ്തുക്കള്‍ വെളിപ്പെടുത്തിയവര്‍ക്ക് ബിനാമി നിയമപ്രകാരം പരിരക്ഷ ലഭിക്കും.