പിഎം ഇന്ത്യ
ബീഹാറിലെ പുസയില്‍ പ്രവര്‍ത്തിക്കുന്ന രാജേന്ദ്ര കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പേര് ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാല എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനായി 2015 ല്‍ കൊണ്ടുവന്ന ഔദ്യോഗിക ഭേദഗതിയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
കൃഷി, മൃഗസംരക്ഷണം, പച്ചക്കറിക്കൃഷി, മത്സ്യോല്‍പ്പാദനം എന്നീ മേഖലകളിലെ സാങ്കേതിക വിദഗ്ധരുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കുറവ് പരിഹരിക്കുക എന്നതാണ് സര്‍വകലാശാലയുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. മേഖലയിലെ ഉത്പ്പാദനവും ഉത്പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ കൃഷി രീതികള്‍ പരിചയപ്പെടുത്തിക്കൊടുക്കലും സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളില്‍പ്പെടും.