Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ പ്രധാനപ്പെട്ട തുറുമുഖ അതോറിറ്റീസ് ബില്ലിലെ മാറ്റങ്ങള്‍ക്ക് മാറ്റങ്ങള്‍ക്ക് അംഗീകാരം


 പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന 2016 ലെ പ്രധാനപ്പെട്ട തുറമുഖ അതോറിറ്റീസ് ബില്ലില്‍ ഔദ്യോഗിക ഭേദഗതികള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ ഭേദഗതികള്‍.

താഴെപ്പറയുന്നവ ബില്ലില്‍ കൂട്ടിച്ചേര്‍ക്കും.

1) സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികളില്‍ നിന്നും തുറമുഖ അതോറിറ്റി ബോര്‍ഡിലേക്ക് നിയമിക്കാവുന്ന തൊഴിലാളി പ്രതിനിധികളുടെ എണ്ണം ഒന്നില്‍ നിന്നും രണ്ടായി വര്‍ദ്ധിപ്പിക്കും.

2) തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നവര്‍ മൂന്നുവര്‍ഷമാണ് സ്ഥാനം കൈകാര്യം ചെയ്യേണ്ടത്. രണ്ടു തവണയില്‍ കൂടുതല്‍ സ്ഥാനം വഹിക്കാനും പാടില്ല. വിരമിക്കുന്നതോടൊപ്പെം തുറമുഖ ബോര്‍ഡിലെ അംഗത്വവും സ്വമേധയാ റദ്ദാക്കപ്പെടും.

3)  തുറമുഖ അതോറിറ്റി ബോര്‍ഡിലെ സ്വതന്ത്രാംഗങ്ങളുടെ എണ്ണം കുറഞ്ഞത് രണ്ടും പരമാവധി 4ഉം ആകാം.

4) 1963 ലെ പ്രധാനപ്പെട്ട തുറമുഖ ട്രസ്റ്റ് നിയമമനുസരിച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ നിന്ന് ആ ദിവസത്തിന് തൊട്ടുമുമ്പുമുതല്‍ എന്തെങ്കിലും വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ബോര്‍ഡില്‍ നിന്നും അതേ ആനുകൂല്യം തുടര്‍ന്നും ലഭിക്കും.

5) തങ്ങളുടെ തുറമുഖ പരിധിക്കുള്ളിലോ അനുബന്ധമായി കിടക്കുന്ന ഭൂമിയിലോ എന്തെങ്കിലും അടിസ്ഥാനസൗകര്യവികസനം സാദ്ധ്യമാക്കിയിരിക്കുന്നതിനോ, നിര്‍ദ്ദേശിക്കുന്നതിനോ വേണ്ട നിര്‍ദ്ദിഷ്ട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഓരോ പ്രധാനപ്പെട്ട തുറമുഖങ്ങളുടെയും ബോര്‍ഡിന് അധികാരമുണ്ട്. അത്തരത്തിലുള്ള പദ്ധതികള്‍  പ്രാദേശിക സര്‍ക്കാരുകളുടേയോ, സംസ്ഥാന സര്‍ക്കാരിന്റേയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അതോറിറ്റിയിലോ നിന്ന് സ്വതന്ത്രമായിരിക്കും.

6) നിയമത്തിന് തുടക്കം കുറച്ചശേഷം പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാര്യത്തില്‍ ആനുകൂല്യം ലഭിക്കേണ്ട വ്യക്തിക്ക് വിപണിയുടെ സാഹചര്യമനുസരിച്ച് താരിഫ് നിശ്ചയിക്കാന്‍ അധികാരമുണ്ടായിരിക്കും.

7) ഈ നിയമത്തിന്റെ വ്യവ്‌സഥകളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡിന് ലഭിക്കുന്ന എല്ലാ പണവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ബോര്‍ഡ് ദേശസാല്‍കൃത ബാങ്കുകളിലോ, ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ ആരംഭിച്ചിട്ടുള്ള  പൊതു അക്കൗണ്ടുകളിലോ അല്ലെങ്കില്‍ തുറമുഖങ്ങളുടെ അക്കൗണ്ടുകളിലോ നിക്ഷേപിക്കാം.

8) സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം പ്രിസൈഡിംഗ് ഓഫീസറേയും അഡ്ജ്യൂഡിക്കേറ്ററി ബോര്‍ഡിലേയും അംഗങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് നിയമിക്കും.

9) പ്രിസൈഡിംഗ് ഓഫീസറേയും അഡ്ജ്യൂഡിക്കേറ്ററി കമ്മിറ്റിയില്‍ നിന്ന് ഏത് അംഗത്തിനേയും മാറ്റാന്‍ കേന്ദ്ര ഗവണ്‍മെന്റിന് അധികാരമുണ്ടായിരിക്കും.

10) 1879 ലെ മുംബൈ പോര്‍ട്ട് ട്രസ്റ്റ് ആക്ട് 1890 ലെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് എന്നിവയനുസരിച്ച് മുംബൈ, കൊല്‍ക്കത്ത തുറമുഖങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും. മുംബൈ, കൊല്‍ക്കത്ത തുറമുഖങ്ങള്‍ ഇന്നനുഭിച്ചുകൊണ്ടിരിക്കുന്ന ഗുണഫലങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് ഒരു സംരക്ഷിത വ്യവസ്ഥയുയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.