Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2017 നവംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിക്ക് ഇന്ത്യയും യു.എസും ചേര്‍ന്ന് ആതിഥ്യമരുളും


സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ആഗോള നേതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് ജി.ഇ.എസ്. എന്നു പ്രധാനമന്ത്രി

2017 നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി(ജി.ഇ.എസ്.)ക്ക് ഇന്ത്യയും യു.എസും ചേര്‍ന്ന് ആതിഥ്യമരുളും.

ഇതേക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു:

‘2017 നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി(ജി.ഇ.എസ്.)ക്ക് ഇന്ത്യയും യു.എസും ചേര്‍ന്ന് ആതിഥ്യമരുളും.

സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ആഗോള നേതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് ഈ ഉച്ചകോടി.

ഉച്ചകോടിയില്‍ സംബന്ധിക്കുന്ന യു.എസ്. പ്രതിനിധിസംഘത്തിന്റെ തലപ്പത്ത് ശ്രീമതി ഇവാന്‍ക ട്രംപിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.’

****