Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2017 ലെ ജാര്‍ഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടിക്ക് പ്രധാനമന്ത്രിയുടെ ആശംസ


ജാര്‍ഖണ്ഡില്‍ നടക്കുന്ന 2017 ലെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് പ്രധാനമന്ത്രി ശുഭാശംസകള്‍ നേര്‍ന്നു.

”ഉച്ചകോടിയിലെ ചര്‍ച്ചകള്‍ ജാര്‍ഖണ്ഡിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന ഫലപ്രദമായ പരിസമാപ്തിയില്‍ എത്തട്ടെ.

ഇന്‍വെസ്റ്റ് ജാര്‍ഖണ്ഡ് ഉച്ചകോടിയില്‍ നിന്ന് ഉല്‍ഭവിക്കുന്ന നിക്ഷേപം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ അഭിലാഷങ്ങള്‍ക്ക് ചിറകേകുകയും ചെയ്യും.

ജാര്‍ഖണ്ഡിലെ ജനങ്ങളുടെ നൈപുണ്യവും നിശ്ചയദാഢ്യവും ജാര്‍ഖണ്ഡ് ഗവണ്‍മെന്റിന്റെ പ്രത്യേക താല്‍പര്യത്തോട് കൂടിയ ശ്രമങ്ങളും സംസ്ഥാനത്ത് റെക്കോഡ് വികസനമാണ് കൊണ്ടുവരുന്നത്.

***