പിഎം ഇന്ത്യ
കൂട്ടായ്മയുടെ പ്രഥമ അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട്
പ്രധാനമന്ത്രി നടത്തിയ പ്രസംഗം
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആദരണീയനായ അന്റോണിയോ ഗ്വിറ്ററസ്, ഇവിടെ സന്നിഹിതരായിരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷന്‍ രാജ്യങ്ങളിലേയും സൗരോര്‍ജ്ജ കൂട്ടായ്മ അസംബ്ലിയിലേയും മന്ത്രിമാരെ, ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരേ, വ്യവസായമേഖലയില്‍ നിന്നുള്ള സുഹൃത്തുകളേ, ബഹുമാന്യരായ അതിഥികളെ, പ്രത്യേകിച്ചും യുവ വിദ്യാര്‍ത്ഥികള്‍, മഹതികളെ, മഹാന്മാരെ,
ആദരണിയനായ അന്റേണിയോ ഗ്വിറ്ററസുമൊത്ത് ഇന്ന് രാവിലെ എനിക്ക് ശുചിത്വവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആഘോഷങ്ങളുടെ തുടക്കം. ലോകവും ഇന്ന് തന്നെ അതിന് തുടക്കം കുറിയ്ക്കുകയാണ്. ഹരിതഭാവിയെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഇന്നത്തേതിനെക്കാള്‍ അനുയോജ്യമായ മറ്റൊരവസരം ഉണ്ടാവില്ല.
അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയും (ഐ.എസ്.എ) ഞാനും ഈ ഐ.എസ്.എ എന്ന വാക്ക് വളരെ ജനകീയമാകണമെന്ന് ആഗ്രഹിക്കുന്നു. അതിനുപകരം ഐ.എസ്.എ അസംബ്ലി എന്നായിരിക്കണമെന്നും ആഗ്രഹിക്കുന്നു. ആഗോള പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപവും പ്രദര്‍ശനവുമോ അല്ലെങ്കില്‍ പുനര്‍നിക്ഷേപ യോഗമോ അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്ര റിം കൂട്ടായ്മയുടെ ഊര്‍ജ്ജ യോഗമോ ആയിക്കോട്ടെ, ഈ മൂന്നിനും ഹരിതഭാവിക്ക് വേണ്ടി ശുദ്ധ ഊര്‍ജ്ജം പകരം സൃഷ്ടിക്കുകയെന്ന ഒരേ ലക്ഷ്യമാണുള്ളത്.
സുഹൃത്തുക്കളെ,
കഴിഞ്ഞ 150-200 വര്‍ഷങ്ങളായി മാനവസമൂഹം ഊര്‍ജ്ജാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി വലിയതോതില്‍ ഫോസില്‍ ഇന്ധനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എങ്ങനെയാണ് പ്രകൃതി അതിനെ നിരസ്‌ക്കരിച്ചതെന്നും ഇന്നും അതിനെ തിരസ്‌ക്കരിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള വസ്തുതയ്ക്ക് നമ്മുടെ സാക്ഷ്യപത്രവുമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ ലഭ്യമാകുന്ന ഊര്‍ജ്ജങ്ങളായ അത് സൗരോര്‍ജ്ജമോ, പവനോര്‍ജ്ജമോ, ജലവൈദ്യുതോര്‍ജ്ജമോ എന്തോ ആയിക്കോട്ടെ അതാണ് ഒരു സുരക്ഷിതവും മികച്ചതുമായ ഭാവിക്കുള്ള പരിഹാരമെന്ന് പ്രകൃതി നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പ്രകൃതി നമ്മോട് സംവദിച്ചിട്ടുള്ള ഈ സന്ദേശത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് നാം ഇന്ന് ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.
സുഹൃത്തുക്കളെ,
മൂന്ന് വര്‍ഷം മുമ്പ് നടന്ന പുനര്‍-നിക്ഷേപത്തിന്റെ ആദ്യയോഗത്തില്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ മെഗാവാട്ടില്‍ നിന്നും ജിഗാവാട്ടിലേക്ക് സഞ്ചരിക്കുകയാണ് ഇന്ത്യയുടെ പ്രതിജ്ഞയെന്ന് എന്റെ നാട്ടുകാരോട് ഞാന്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. താങ്ങാനാകുന്ന നിരക്കിലും വളരെ സുഗമമായും ലഭിച്ചാല്‍ മാത്രമേ സൗരോര്‍ജ്ജത്തിന്റേയും ഹരിതോര്‍ജ്ജത്തിന്റേയും നേട്ടങ്ങള്‍ നമുക്കെടുക്കാനാകുകയുള്ളുവെന്ന് അന്ന് ആ സമയത്ത് ഞാന്‍ വ്യക്തമാക്കിയിരുന്നു. സമ്പന്നമായ സൗരോര്‍ജ്ജ വിഭവമുള്ള രാജ്യങ്ങളുടെ ഒരു പൊതുവേദി സൃഷ്ടിക്കണമെന്ന നിര്‍ദ്ദേശവും ഞാന്‍ മുന്നോട്ടുവച്ചിരുന്നു. ചെറിയ സമയത്തിനുള്ളില്‍ ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് മുമ്പൊന്നുമില്ലാത്ത വിജയം കൈവരിക്കാനായതില്‍ ഞാന്‍ സന്തോഷവാനാണ്.
സുഹൃത്തുക്കളെ,
അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ ഇന്ന് ലോകത്തിന് പ്രതീക്ഷയുടെ കിരണമായി ഉദിച്ചുയരുകയാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംഘടന ഗവണ്‍മെന്റുകള്‍ തമ്മില്‍ കരാര്‍ അധിഷ്ഠിതമായ ഒരു സംഘടനയായി മാറി. ഐ.എസ്.എയുടെ ആസ്ഥാനം ഇന്ത്യയിലുമുണ്ടെന്നതില്‍ 125 ബില്യണ്‍ ജനങ്ങളും സന്തുഷ്ടരാണ്.
21-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട മാനവക്ഷേമ സംഘടനകളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ഐ.എസ്.എയുടെ പേര് അതിന്റെ ഏറ്റവും മുകളിലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാലാവസ്ഥ നീതി ഉറപ്പാക്കാന്‍ ഐ.എസ്.എയുടെ രൂപത്തില്‍ നാം ഒരു വലിയ വേദി സൃഷ്ടിച്ചിട്ടുണ്ട്. ഭാവിതലമുറകള്‍ക്കായി മാനവികതയുമായി ബന്ധപ്പെട്ട ഒരു വലിയ സമ്മാനം നമ്മളെല്ലാം യോജിച്ച് ലഭ്യമാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന് ലോകത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒപേക്ക് വഹിക്കുന്ന അതേ പങ്കുതന്നെയായിരിക്കും അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയും വഹിക്കുമെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. ഇന്ന് എണ്ണകിണറുകള്‍ വഹിക്കുന്ന അതേ പങ്കുതന്നെയായിരിക്കും ഭാവിയില്‍ സൂര്യകിരണങ്ങള്‍ വഹിക്കാന്‍ പോകുന്നത്. ഐ.എസ്.എ ഇന്ന് എവിടെയാണോ അവിടെ എത്തുന്നതിനായി വേണ്ട സജീവ സഹായത്തിന് മുന്‍കൈയെടുത്ത ഐക്യരാഷ്ട്ര സഭയോട് ഞാന്‍ പ്രത്യേകിച്ച് നന്ദി രേഖപ്പെടുത്തുന്നു. പാരീസില്‍ ഐ.എസ്.എ ആരംഭിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ആദരണീയനായ ബാന്‍ കി-മൂണിന്റേയും ഇന്നത്തെ പരിപാടിയില്‍ ആദരണീയനായ അന്റോണിയോ ഗ്വിറ്ററസിന്റേയും സാന്നിദ്ധ്യം ഈ വേദിയുമായി ഐക്യരാഷ്ട്ര സഭ എത്രയധികം ബന്ധം പുലര്‍ത്തുന്നുവെന്നത് വ്യക്തമാക്കുന്നു. ഈ അവസരത്തില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റിനും ഫ്രഞ്ച് ഗവണ്‍മെന്റിനും അവര്‍ നല്‍കിയ സഹകരണത്തിനും സഹായത്തിനും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദിപ്രകടിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
ഐ.എസ്.എയുടെ ഈ പ്രഥമ അസംബ്ലിയില്‍(സമ്മേളനത്തില്‍) 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സന്നിഹിതരാണ്. ദക്ഷിണായന രേഖയ്ക്കുളളിലുള്ള നൂറോ അല്ലെങ്കില്‍ 125 രാജ്യങ്ങള്‍ക്കോ മാത്രമായി സൗരോര്‍ജ്ജത്തിന്റെ സാദ്ധ്യത ഒതുക്കി നിര്‍ത്താതെ ലോകത്തിനാകെ അതുകൊണ്ട് ഗുണമുണ്ടാകുന്ന തരത്തില്‍ നമുക്ക് ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്.
സൗരോര്‍ജ്ജത്തിനോടുള്ള ആഗോള മനോഭാവം ഉള്‍ക്കൊണ്ടുകൊണ്ട് ഐക്യരാഷ്ട്രസഭയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഐ.എസ്.എയില്‍ അംഗത്വം എന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടുവയ്ക്കാന്‍ പോകുകയാണ്.
സുഹൃത്തുക്കളെ,
ഈ സംഘടനയിലെ ഒരു പ്രധാന അംഗം എന്ന നിലയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റിം അസോസിയേഷന് ഇന്ത്യ വളരെയധികം പ്രാധാന്യം നല്‍കുന്നു. ഊര്‍ജ്ജമേഖലയില്‍ നമുക്ക് സമാനമായ വെല്ലുവിളികളാണുള്ളത്. അതുകൊണ്ട് നമ്മുടെ ഊര്‍ജ്ജ സുരക്ഷയുടെ ആവശ്യങ്ങള്‍ക്കായി നാമെല്ലാം സംയോജിതമായി പുനരുപയോഗ ഊര്‍ജ്ജത്തില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.
ഈ മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷിത്വവും വളര്‍ച്ചയും (സാഗര്‍) ന്റെ പ്രസരിപ്പ് എല്ലാവര്‍ക്കും മുന്നില്‍ ഞാന്‍ നേരത്തെ തന്നെ വച്ചിരുന്നതാണ്. ഈ യോഗം സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറന്നിടുമെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്.
സുഹൃത്തുക്കളെ,
ഇന്ത്യയില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ നേട്ടം ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പാരീസ് കാലാവസ്ഥാ കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം നേടുന്നതിന് പുനരുപയോഗ ഊര്‍ജ്ജം വിന്യസിക്കുന്നതിനുള്ള കര്‍മ്മപദ്ധതിക്കായി നാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 2030 ഓടെ ഫോസിലിതര വിഭവങ്ങളില്‍ നിന്ന് 40% വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ലഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നമ്മുടെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 72 ജിഗാവാട്ടായി ഇരട്ടിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നമ്മുടെ സൗരോര്‍ജ്ജ ശേഷി ഒന്‍പതിരട്ടിയായി വളര്‍ന്നു. ഇന്ന് നമ്മുടെ മൊത്തം വൈദ്യുതോല്‍പാദനത്തില്‍ ജലവൈദ്യൂതതേര പുനരുപയോഗ ഊര്‍ജ്ജം 20% ആയിട്ടുണ്ട്. ഇത് മാത്രമല്ല, വളരെ താമസിക്കാതെ തന്നെ 50 ജിഗാവാട്ട് ശേഷി നാം കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. 175 ജിഗാവാട്ട് എന്ന ലക്ഷ്യം 2022 ഓടെ നേടുന്നതിന് വേണ്ടി ശരിയായ പാതയിലൂടെ വിജയകരമായി മുന്നോട്ടുപോകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. അതിന് വേണ്ടി നമ്മള്‍ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്, തീര്‍ച്ചയായും അത് നേടിയെടുക്കാന്‍ കഴിയുകയുംചെയ്യും.
സുഹൃത്തുക്കളെ,
ഇന്ന് ‘ദാരിദ്ര്യത്തില്‍ നിന്നും ശക്തിയിലേക്ക്’ എന്ന ദൃഢവിശ്വാസത്തോടെ ഇന്ത്യയുടെ വികസനം അതിവേഗത്തിലായിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി നമ്മുടെ ഊര്‍ജ്ജ സ്രോതസും ശക്തിയുമായ അതേ സ്രോതസിനെ തന്നെയാണ് നമ്മുടെ പുതിയ ആത്മവിശ്വാസത്തിനും ശക്തിപകരുന്നത്. നാം ആരാധിക്കുന്ന, ഇന്ത്യയിലെ ജനങ്ങള്‍ സൂര്യദേവനായി ആരാധിക്കുന്ന സൂര്യനാണ് ആ സ്രോതസ്.
സുഹൃത്തുക്കളെ,
സൂര്യന്‍ നമുക്ക് വെളിച്ചത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ദൈവവമാണ്. എല്ലാ സൃഷ്ടികള്‍ക്കും ചലനാത്മകത നല്‍കുന്നത് സുര്യനാണെന്ന് നാം വിശ്വസിക്കുന്നു. സൂര്യന്റെ ആദ്യകിരണങ്ങള്‍ക്ക് ജലതര്‍പ്പണം നടത്തിയും ഓം സുര്യായ നമഃ (സൂര്യദേവന് മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു) എന്ന മന്ത്രം ജപിച്ചും നമ്മുടെ സാമൂഹിക ജീവിതം ആരംഭിക്കുകയെന്നത് നമ്മുടെ സ്വാഭാവിക പാരമ്പര്യമാണ്.
വേദം മുതല്‍ യോഗവരെ നമ്മുടെ ചിന്തകളുടെയും ആരാധനയുടെയും നമ്മുടെ ആന്തരികശക്തിയുടെയും സ്രോതസ് സൂര്യനാണ്. ഈആന്തരികശക്തിയെ ആധുനിക ശാസ്ത്രത്തിലൂടെ നമ്മുടെ ബാഹ്യ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തിലാണ് നാം ഇപ്പോള്‍.
സുഹൃത്തുക്കളെ,
സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യ അതിവേഗം പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സൗരോര്‍ജ്ജം താങ്ങാനാകുന്നത് ആയിട്ടുണ്ട്. നിരവധി പാവപ്പെട്ട ആളുകള്‍ക്ക് അതിവേഗം വൈദ്യുതി ലഭ്യമാക്കുകയെന്ന നമ്മുടെ ലക്ഷ്യം അത് സാദ്ധ്യമാക്കിയിട്ടുമുണ്ട്.
‘പാനലില്‍ നിന്നും ഊര്‍ജ്ജത്തിലേക്കും’ ” മേക്ക് ഇന്‍ ഇന്ത്യയും’ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതിയെന്ന ലക്ഷ്യം ലഭ്യമാക്കുന്നതിനുള്ള പ്രധാനപ്പെട്ട നാഴികകല്ലുകളാണ്. കഴിഞ്ഞനാലുവര്‍ഷം കൊണ്ട് പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ ഏറ്റവും പരിഗണിക്കപ്പെടുന്ന ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ കാലഘട്ടത്തില്‍ ഏകദേശം 42 ബില്യണ്‍ന്റെ നിക്ഷേപം ഉണ്ടായിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഈ മാറ്റങ്ങള്‍ സൗരോര്‍ജ്ജമേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിദേശനിക്ഷേപത്തിനുള്ള അവസരം മാത്രമല്ല ലഭ്യമാക്കുന്നത്. നമ്മുടെ സംരംഭകര്‍ക്ക് മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള അവസരങ്ങളും ലഭ്യമാക്കുന്നുണ്ട്. രാജ്യത്തിനുള്ളില്‍ സൗരോര്‍ജ്ജ പാനല്‍ നിര്‍മ്മാണത്തിന് വേണ്ട പരിസ്ഥിതി സൃഷ്ടിക്കുന്നതിന് നാം പരിശ്രമിക്കുകയാണ്.
പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ നിക്ഷേപം നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഏകദേശം 70-80 ബില്യണ്‍ യു.എസ്. ഡോളറിന്റെ വ്യാപാര സാദ്ധ്യതയും കാണുന്നുണ്ട്.
സുഹൃത്തുക്കളെ,
ഊര്‍ജേ്ജാല്‍പ്പാദനത്തിന് പുറമെ, ഊര്‍ജ്ജ ശേഖരണവും വളരെയധികം പ്രാധാന്യമുള്ളതാണ്, ദേശീയ ഊര്‍ജ്ജ സംഭരണ മിഷന്റെ കീഴില്‍ ഇതിന് ആവശ്യം വേണ്ട പശ്ചാത്തലസൗകര്യം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്. ആവശ്യത്തിനുള്ള സൃഷ്ടിക്കും, തദ്ദേശീയ ഉല്‍പ്പാദനം, നൂതനാശയം ഊര്‍ജ്ജ സംരക്ഷണ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യം വേണ്ട നയപിന്തുണ നല്‍കുന്നതിനാണ് ഈ മിഷന്റെ കീഴില്‍ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നത്.
ഗ്രാമങ്ങളിലെ പാടങ്ങളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിനും അവയെ കിസാന്‍ ഊര്‍ജ്ജ സുരക്ഷാ ഏവം ഉത്ഥാന്‍ മഹാ അഭിയാന്‍-കൗസമുമായി ബന്ധിപ്പിക്കുന്നതിനുമുള്ള തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. അടുത്ത നാലുവര്‍ഷം ശകാണ്ട് ഏകദേശം 28 ലക്ഷം സൗരോര്‍ജ്ജ പമ്പുകള്‍ രാജ്യത്തങ്ങോളമിങ്ങോളം സ്ഥാപിക്കും. അവയില്‍ നിന്ന് 10 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
സൗരോര്‍ജ്ജത്തിനും പവനോര്‍ജ്ജത്തിനും പുറമെ ബി-3 അതായത് ജൈവപിണ്ഡം(ബയോ മാസ്), ജൈവ ഇന്ധനം, ജൈവോര്‍ജ്ജം എന്നിവയില്‍ നാം അതിവേഗത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ശുചിത്വ ഇന്ധനാടിസ്ഥാനത്തിലുള്ള ഗതാഗത സംവിധാനം ഇന്ത്യയില്‍ വികസിപ്പിക്കുന്നതിനുള്ള അതീവഗൗരവമായ പ്രയത്‌നങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജൈവ ഇന്ധനത്തില്‍ നിന്നും ജൈവ വാതകം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അവസരമായി ഇതിനെ നാം മാറ്റുകയാണ്. ഈ ആവശ്യത്തിന് വേണ്ടി ഗോബര്‍ധന്‍(ചാണകത്തില്‍ നിന്നും പണമുണ്ടാക്കുക)യെന്നൊരു ബൃഹദ്പദ്ധതി നാം മുന്നോട്ടുവച്ചിരിക്കുകയാണ്. മാലിന്യത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനുള്ള പുതുമയുള്ള നിരവധി പരീക്ഷണങ്ങള്‍ ഞങ്ങള്‍ അങ്ങോളമിങ്ങോളം നഗരങ്ങളിലും ഗ്രാമങ്ങളിലും നടത്തുന്നുണ്ട്.
സുഹൃത്തുക്കളെ,
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി സംരക്ഷിക്കുകയെന്നതാണ് നമ്മുടെ ഒരു ഉദ്ദേശ്യം.
ഇന്ന് ഉജ്ജ്വല പദ്ധതിയുടെ കീഴില്‍ ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും വീടുകളിലും തെരുവുകളിലും റോഡുകളിലും എല്‍.ഇ.ഡി. ബള്‍ബുപയോഗിച്ച് പ്രകാശിതമാക്കാനുള്ള ഒരു ബൃഹദ്പദ്ധതി നടന്നുവരികയാണ്. ഈ പദ്ധതിയുടെ കീഴില്‍ ഏകദേശം 31 കോടി ബള്‍ബുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഈ 31 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ എന്ന് പറയുന്നത് വലിയ എണ്ണമാണ്, ഇതിലൂടെ ഏകദേശം 40,000 കിലോവാട്ട് മണിക്കൂര്‍ വൈദ്യുതി ഓരോ വര്‍ഷവും ലാഭിക്കാനും കഴിയുന്നുണ്ട്. ഇതിന്റെ വ്യാപ്തി ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഇത് മാത്രമല്ല, ഇത് രാജ്യത്തെ ജനങ്ങളുടെ വൈദ്യുതിബില്ലില്‍ ഒരുവര്‍ഷം ഏകദേശം 16,000 കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉല്‍ഭവത്തിനെ വലിയരീതിയില്‍ തടയാനും കഴിഞ്ഞിട്ടുണ്ട്.
ഇത് ആരംഭം മാത്രമാണെന്ന് ഞാന്‍ ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. ഭാവി നിരവധി അവസരങ്ങള്‍ നിറഞ്ഞതാണ്. ഭാവി തലമുറയ്ക്ക് വേണ്ടി കാലാവസ്ഥ നീതിയുമായി ബന്ധപ്പെട്ട ഓരോ സാദ്ധ്യതകളേയും നാം നോക്കികാണേണ്ടതുണ്ട്. അതില്‍ നാം വിജയിക്കും.
അടുത്ത മൂന്ന് ദിവസം നിങ്ങള്‍ എല്ലാവരും ഈ അവസരങ്ങള്‍ വിശദമായി ചര്‍ച്ചചെയുമെന്നും പുനരുപയോഗ ഊര്‍ജ്ജ ഭാവിയെ കൂടുതല്‍ ശോഭമയമായക്കാനും സൗന്ദര്യവല്‍ക്കരിക്കാനും വേണ്ട സംഭാവനകള്‍ നല്‍കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങളുടെ ഓരോ നിര്‍ദ്ദേശങ്ങളും നവീനാശയങ്ങളും നമ്മെ സംബന്ധിച്ച് വളരെ പ്രധാന്യമുള്ളതാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു. നാം ഈ ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് എനിക്ക് ഉറച്ചവിശ്വാസമുണ്ട് അതുകൊണ്ടാണ് മനുഷ്യവിഭവ വികസനമാകട്ടെ അല്ലെങ്കില്‍ സാങ്കേതിക നിലവാരമുയര്‍ത്തലാകട്ടെ അല്ലെങ്കില്‍ സാധാരണ ജനങ്ങള്‍ നടത്തുന്ന ചെറിയ പരീക്ഷണങ്ങളാകട്ടെ, നാം ഇവയെ തുറന്നസമീപനത്തോടെ മുന്നോട്ടുകൊണ്ടുവരുന്നത്. സാമ്പത്തിക ലോകത്ത് ആഗോളവല്‍ക്കരണത്തിന്റെ വിഷയം വളരെയധികം ചര്‍ച്ചചെയ്യുകയും സാങ്കേതികത്വം ലോകത്തെ വളരെ അടുത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഒരു ലോകം, ഒരു സൂര്യന്‍, ഒരു ഗ്രിഡ് എന്ന ലക്ഷ്യത്തോടെയാണ് നമ്മളും ആരംഭിച്ചിരിക്കുന്നത്.
ഈ ദൗത്യം പ്രാവര്‍ത്തികമായാല്‍, ഈ ഗ്രിഡ് സൂര്യന്‍ ഉദിക്കുന്നിടത്ത് ആരംഭിച്ച് അസ്തമിക്കുന്ന സമയം വരെ തുടര്‍ന്നാല്‍ നമുക്ക് 24 മണിക്കൂറും സൂര്യനില്‍ നിന്നുള്ള വൈദ്യുതി കൊയ്‌തെടുക്കാനാകും. ഇന്ന് നാം നമ്മുടെ രാജ്യത്ത് സുര്യപ്രകാരം ലഭിക്കുന്ന മണിക്കൂറുകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാല്‍ ഒരു ലോകം, ഒരു സൂര്യന്‍, ഒരു ഗ്രിഡ് എന്ന സ്വപ്‌നവുമായി നാം മുന്നോട്ടുപോയാല്‍ ഏതെങ്കിലും ഒരുഭാഗത്ത് ഏതെങ്കിലും ഒരു സമയത്ത് വൈദ്യുതി ഉല്‍പ്പാദിക്കുന്നത് അസാദ്ധ്യമായിരിക്കില്ല, എന്തെന്നാല്‍ ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സൂര്യന്‍ എപ്പോഴൂം ജ്വലിച്ചുകൊണ്ട് നില്‍ക്കും. സൂര്യന്‍ ഒരിക്കലും അസ്തമിച്ചില്ലെങ്കില്‍ എന്തിന് വൈദ്യുതിയുടെ ഉല്‍പ്പാദനം നിര്‍ത്തണം.
വളരെ നൂതനമായ രീതിയില്‍ ചിന്തിക്കേണ്ടതിന്റെ ആവശ്യമുണ്ട്. ഐ.എസ്.എ പരിപാടിയുടെ ഈ സുപ്രധാനമായ അവസരത്തില്‍ പുതിയ ആശയങ്ങളോടെ, പുതിയ ഊര്‍ജ്ജത്തോടെ, പുതിയ പ്രതിജ്ഞയോടെ പുത്തന്‍ ആത്മവിശ്വാസത്തോടെ, ഒരു നവ ലോകം കെട്ടിപ്പെടുക്കുന്നതിന് വളരെ സുപ്രധാനമായ പങ്ക് വഹിച്ച് നാം മുന്നോട്ടുപോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്ത്യ സന്ദര്‍ശിച്ചതിന് , ലോകത്തിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി സംഭാവന നല്‍കുന്ന ഈ പരിപാടിയില്‍ പങ്കെടുത്തതിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം എന്റെ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങള്‍ക്ക് വളരെയധികം നന്ദി.
पिछले 150-200 वर्षों में मानव जाति अपनी ऊर्जा जरूरतों के लिए धरती के नीचे दबे संसाधनों पर ही ज्यादा निर्भर रही है।
— PMO India (@PMOIndia) October 2, 2018
हमारी प्रकृति ने कैसे इसका विरोध किया है, और आज भी कर रही है, ये हम सभी देख रहे हैं: PM
प्रकृति हमें लगातार संदेश दे रही है कि जमीन के ऊपर मौजूद ऊर्जा, चाहे वो सूर्य में हो, वायु में हो या पानी में, यही बेहतर और सुरक्षित भविष्य का समाधान है।
— PMO India (@PMOIndia) October 2, 2018
मुझे खुशी है कि आज हम सभी, प्रकृति से मिल रहे इस संदेश पर मंथन के लिए एकजुट हुए हैं: PM
मुझे लगता है जब भी भविष्य में 21वीं सदी में स्थापित मानव कल्याण के बड़े संगठनों की चर्चा होगी, तो International Solar Alliance (ISA) का नाम उसमें सबसे ऊपर होगा।
— PMO India (@PMOIndia) October 2, 2018
ISA के तौर पर हम सभी ने Climate Justice को सुनिश्चित करने की दिशा में, एक बहुत बड़ा मंच तैयार किया है: PM
मेरा ये मानना रहा है कि दुनिया की ऊर्जा आवश्यकताओं की पूर्ति के लिए जो भूमिका आज OPEC निभार रहा है, वही भूमिका आने वाले समय में International Solar Alliance की होने वाली है।
— PMO India (@PMOIndia) October 2, 2018
जो रोल आज तेल के कुओं का है, वही रोल भविष्य में सूर्य की किरणों का होने वाला है: PM
Renewable Energy के बढ़ते उपयोग का भारत में असर दिखने लगा है
— PMO India (@PMOIndia) October 2, 2018
पैरिस समझौते के लक्ष्यों को पूरा करने के लिए Renewable Energy की deployment के एक्शन प्लान पर काम हम शुरु कर चुके हैं
हमने तय किया है कि 2030 तक हमारी 40% बिजली की क्षमता Non Fossil Fuel Based संसाधनों से पैदा हो: PM
आज भारत Poverty to Power के नए आत्मविश्वास के साथ विकास कर रहा है।
— PMO India (@PMOIndia) October 2, 2018
इस नए आत्मविश्वास को शक्ति देने के लिए भी हमने उसको चुना है, जो हज़ारों वर्षों से हमारी शक्ति का स्रोत रहा है, ऊर्जा का भंडार रहा है।
ये भंडार है सूर्य का जिसको हम भारतीय सूर्यदेव भी कहते हैं: PM
Power Generation के साथ-साथ Power Storage भी अहम है। National Energy Storage Mission पर काम किया जा रहा है।
— PMO India (@PMOIndia) October 2, 2018
इस मिशन के तहत सरकार Demand Creation, Indigenous Manufacturing, Innovation और Energy Storage की क्षमता बढ़ाने के लिए Policy Support पर बल दे रही है: PM
Solar और Wind power के साथ-साथ हम B3 यानी Biomass-Biofuel-Bioenergy पर भी तेज़ी से काम कर रहे हैं।
— PMO India (@PMOIndia) October 2, 2018
भारत में ट्रांसपोर्ट सिस्टम को क्लीन फ्यूल बेस्ड बनाने की तरफ गंभीर प्रयास किए जा रहे हैं।
बायोवेस्ट से बायोफ्यूल बनाकर हम इस चुनौती को अवसर में बदल रहे हैं: PM
India is proud to host the first Assembly of the International Solar Alliance, the second IORA Renewable Energy Ministerial Meeting and the 2nd Global RE-Invest (Renewable Energy Investors’ Meet and Expo). pic.twitter.com/SBb6xwJ9fI
— Narendra Modi (@narendramodi) October 2, 2018