Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2018 ജൂലൈ ഒന്നു മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് രണ്ടു ശതമാനം ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്ക് രണ്ടു ശതമാനം ക്ഷാമാശ്വാസവും നല്‍കാന്‍ മന്ത്രിസഭാ തീരുമാനം


 

വിലക്കയറ്റം നേരിടുന്നതിന്, നിലവിലുള്ള ഏഴു ശതമാനത്തിനു പുറമെ 2018 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് രണ്ടു ശതമാനം ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്ക് രണ്ടു ശതമാനം ക്ഷാമാശ്വാസവും അധികമായി നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ക്ഷാമബത്തയ്ക്കും ക്ഷാമാശ്വാസത്തിനുമായി വേണ്ടിവരുന്ന അധികച്ചെലവ് പ്രതിവര്‍ഷം 6112.20 കോടി രൂപയായിരിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ 2018 മുതല്‍ ഫെബ്രുവരി 2019 വരെ 4074.80 കോടി രൂപയൂടെ അധികബാധ്യതയുണ്ടാവും.

തുക വര്‍ധിപ്പിച്ചതിന്റെ നേട്ടം 48.41 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ലഭിക്കും.

ഏഴാം കേന്ദ്ര ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം അന്തിമരൂപം നല്‍കി അംഗീകരിച്ച ഫോര്‍മുല പ്രകാരമാണു വര്‍ധന വരുത്തിയിരിക്കുന്നത്.