പിഎം ഇന്ത്യ
ലോക്‌സഭാ സമ്മേളനം 2019 ജൂണ്‍ 17ന് തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്നതിനും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി സമ്മേളനം 2019 ജൂലൈ 26 വെള്ളിയാഴ്ച അവസാനിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
രാജ്യസഭാ സമ്മേളനം 2019 ജൂണ്‍ 20നു വ്യഴാഴ്ച ആരംഭിക്കും. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ആധാരമാക്കി സമ്മേളനം 2019 ജൂലൈ 26 വെള്ളിയാഴ്ച അവസാനിപ്പിക്കും.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് 2019 ജൂണ്‍ 19നു വ്യഴാഴ്ച നടക്കും.
ഭരണഘടനാ അനുചേ്ഛദം 87(1)ന്റെ അടിസ്ഥാനത്തില്‍ 2019 ജൂണ്‍ 20നു വ്യഴാഴ്ച രാവിലെ 11ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിന് രാഷ്ട്രപതിയോട് ആവശ്യപ്പെടും.
2019-20ലെ കേന്ദ്ര ബജറ്റ് 2019 ജൂലൈ അഞ്ചിനു രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനും/സമര്‍പ്പണത്തിനും ശേഷം ബന്ധപ്പെട്ട സഭകള്‍ അന്നത്തേക്കു പിരിയും.