Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2019 ജനുവരി അഞ്ചിനു പ്രധാനമന്ത്രി ഝാര്‍ഖണ്ഡും ഒഡിഷയും സന്ദര്‍ശിക്കും


2019 ജനുവരി അഞ്ചിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഝാര്‍ഖണ്ഡും ഒഡിഷയും സന്ദര്‍ശിക്കും.

ഝാര്‍ഖണ്ഡില്‍ നോര്‍ത്ത് കോയല്‍ (മണ്ഡല്‍ അണക്കെട്ട്) പുനരുജ്ജീവന പദ്ധതിക്കും കന്‍ഹര്‍ സ്റ്റോണ്‍ പൈപ്പ്‌ലൈന്‍ ജലസേചന പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ 25,000 ഗുണഭോക്താക്കളുടെ സംയുക്ത ഇ-ഗൃഹപ്രവേശം വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുമുണ്ട്.

തുടര്‍ന്ന്, അദ്ദേഹം ഒഡിഷയിലേക്കു തിരിക്കും. ബാരിപാഡയില്‍ ഐ.ഒ.സി.എല്‍. പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ബാലസോര്‍-ഹല്‍ദിയ-ദുര്‍ഗാപൂര്‍ ഭാഗവും ബാലസോര്‍ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്കും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും.

ഹരിപൂര്‍ഗഢിലെ പുരാതന കോട്ടയില്‍ രസികറായ് ക്ഷേത്ര സംരക്ഷണ-വികസന പ്രവൃത്തിയുടെ ഉദ്ഘാടന ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്യും. വിവിധ ദേശീയ പാതകള്‍ നാലുവരിപ്പാതയാക്കുന്ന പ്രവൃത്തിക്കു തറക്കല്ലിടുന്ന ശ്രീ. നരേന്ദ്ര മോദി, ആറു പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ടാറ്റാനഗറില്‍നിന്നു ബദംപഹറിലേക്കുള്ള രണ്ടാമതു പാസഞ്ചര്‍ ട്രെയിന്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും.

ബാരിപ്പാഡയില്‍ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുമുണ്ട്.