Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2019 ജൂണ്‍ 14നു നടന്ന ഇന്ത്യ-കിര്‍ഗിസ്ഥാന്‍ ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം 


പ്പെട്ട കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ. ജീന്‍ബെക്കോവ്,ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സി ഡയറക്ടര്‍ ബഹുമാനപ്പെട്ട ശ്രീ. അദില്‍ബേക് ഊലു ഷുകര്‍ബേക്, ഫിക്കി പ്രസിഡന്റ് ശ്രീ. സന്ദീപ് സൊമാനി, ഇന്ത്യയിലെയും കിര്‍ഗിസ്ഥാനിലെയും വ്യാപാര, വ്യവസായ, വിദ്യാഭ്യാസ മേഖലകളിലെ വിശിഷ്ടരായ പ്രതിനിധികളെ,
ഇന്ത്യയിലെയും കിര്‍ഗിസിലെയും വാണിജ്യ മേഖലകള്‍ ഉള്‍പ്പെട്ട ഈ ബിസിനസ് ഫോറം സംഘടിപ്പിക്കപ്പെടുന്നതു സന്തോഷകരമാണ്. ബിഷ്‌ക്കെക് സമ്മേളനത്തിനെത്തിയ എന്റെ ഉഭയകക്ഷി ഇടപെടലുകള്‍ക്കു തുടക്കമാവുന്നത് ഈ ബിസിനസ് ഫോറത്തിലൂടെയാണ് എന്നതും സന്തോഷകരമാണ്. ഇരു രാജ്യങ്ങളും ഈ വിഷയത്തിനു കല്‍പിക്കുന്ന മുന്‍ണനയെ ഇതു വെളിപ്പെടുത്തുന്നു. ഇന്ത്യയും കിര്‍ഗിസ്ഥാനുമായി പുരാതന കാലം മുതല്‍ അടുത്ത സാംസ്‌കാരിക, സാമ്പത്തിക ബന്ധമാണു നിലനിന്നുവരുന്നത്. ചരിത്രപരമായ ഈ ബന്ധം ആധുനിക കാലത്തും സുദൃഢമായി നിലനിര്‍ത്തുന്നതിനുള്ള സാധ്യത വളരെയധികമാണ്. ഇന്ത്യ-കിര്‍ഗിസ് ബന്ധം വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കാന്‍ പ്രസിഡന്റ് ജീന്‍ബെക്കോവും ഞാനും ആഗ്രഹിക്കുന്നു. വിശേഷിച്ചും വ്യാപാരം, നിക്ഷേപം എന്നീ രംഗങ്ങളിലെ ബന്ധം മെച്ചപ്പെടുത്തണമെന്നു ഞങ്ങള്‍ക്കു വളരെയധികം താല്‍പര്യമുണ്ട്. ഈ ഫോറത്തില്‍ പങ്കെടുത്തു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രസിഡന്റ് തയ്യാറായി. അതിനു ഞാന്‍ അദ്ദേഹത്തിനു നന്ദി പറയുന്നു.
സുഹൃത്തുക്കളേ,
ലോക സമ്പദ്‌വ്യവസ്ഥയില്‍ അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുവരികയാണ്. അത്തരമൊരു കാലഘട്ടത്തില്‍ ഇന്ത്യയെപ്പോലെയുള്ള ബൃഹത്തായ സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക വളര്‍ച്ചയും സാങ്കേതിക വികസനവും സുസ്ഥിരതയുടെ നിര്‍ണായക ഘടകം മാത്രമല്ല, ലോകത്തിനുള്ള പ്രതീക്ഷകൂടിയാണ്. ഇന്ത്യ ഒരു കൂറ്റന്‍ വിപണിയാണ്. അഞ്ചു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതില്‍ നമ്മുടെ രാജ്യത്തെ യുവ പ്രതിഭകളും ഊര്‍ജസ്വലരായ നൂതന ആശയക്കാരും പ്രധാന പങ്കു വഹിക്കും.
സുഹൃത്തുക്കളേ,
സാധ്യതകളെ അപേക്ഷിച്ചു നമ്മുടെ ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക പങ്കാളിത്തവും ഇപ്പോള്‍ വളരെ കുറവാണ്. അതിനാല്‍ത്തന്നെ, ഈ ബിസിനസ് ഫോറം സംഘടിപ്പിക്കപ്പെടുന്നതു വളരെ യോജിച്ച സമയത്താണ്. എന്റെ അഭിപ്രായത്തില്‍ വ്യാപാരവും നിക്ഷേപവും പ്രോല്‍സാഹിപ്പിക്കുന്നതിനു മൂന്നു പ്രധാന ഉല്‍പ്രേരകങ്ങളുണ്ട്- അനുയോജ്യമായ പരിതസ്ഥിതി, കണക്ടിവിറ്റി, ബിസിനസ്-റ്റു-ബിസിനസ് വിനിമയം. ശരിയായ പരിതസ്ഥിതി സൃഷ്ടിക്കുന്നതിനായി ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിനു നാം അന്തിമരൂപം നല്‍കി. ഉഭയകക്ഷി നിക്ഷേപ കരാര്‍ സംബന്ധിച്ചു നാം സജീവമായി ചര്‍ച്ച ചെയ്തുവരികയാണ്. ഇതു നിക്ഷേപത്തിനു ശക്തമായ അടിത്തറ പകരും. ഉഭയകക്ഷിവ്യാപാരത്തിന് അഞ്ചു വര്‍ഷത്തെ കര്‍മപദ്ധതി നാം തയ്യാറാക്കിയിട്ടുണ്ട്. യൂറേഷ്യന്‍ സാമ്പത്തിക യൂണിയനില്‍ അംഗമാണു കിര്‍ഗിസ് റിപ്പബ്ലിക്. വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി യൂറേഷ്യന്‍ സാമ്പത്തിക യൂണിയനുമായി പ്രിഫറന്‍ഷ്യല്‍ വ്യാപാര കരാറുണ്ടാക്കാന്‍ നാം പ്രവര്‍ത്തിച്ചുവരികയാണ്.
വ്യാപാരത്തിനു സൗകര്യം ഒരുക്കുന്നതില്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി പ്രധാനമാണ്. ഛബാഹര്‍ തുറമുഖം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധത്തിനു പുതിയ മാര്‍ഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയും മധ്യേഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു നാം കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കേണ്ടതുണ്ട്. വാണിജ്യമേഖലയിലെ വിനിമയം വര്‍ധിപ്പിക്കുന്നതിനു പല നടപടികളും നാം കൈക്കൊണ്ടിട്ടുണ്ട്. ഈ വര്‍ഷം ബിഷ്‌കെക്കില്‍ ‘നമസ്‌കാര്‍ യൂറേഷ്യ’ വ്യാപാര പ്രദര്‍ശനം സംഘടിപ്പിക്കും. ഈ വ്യാപാരത്തില്‍ ഇന്ത്യയിലെയും കിര്‍ഗിസ് റിപ്പബ്ലിക്കിലെയും വിവിധ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടും. ഈ അവസരം നാം ഉപയോഗപ്പെടുത്തണം. ഇവിടത്തെ മലമ്പ്രദേശങ്ങളില്‍നിന്നുള്ള തേന്‍, വാല്‍നട്ട്, ക്ഷീരോല്‍പന്നങ്ങള്‍ എന്നിവ പാരിസ്ഥിതികമായ പരിശുദ്ധിക്കും പ്രകൃതിയില്‍നിന്നു നേരിട്ടു സംസ്‌കരിക്കപ്പെടുന്നു എന്നതിനും പ്രശസ്തമാണ്. അതുപോലെ, ഇന്ത്യയില്‍നിന്നുള്ള കച്ചവടക്കാര്‍ക്കും നിക്ഷേപകര്‍ക്കും കിര്‍ഗിസ് റിപ്പബ്ലിക്കില്‍ വൈദ്യം, വസ്ത്രനിര്‍മാണം, റെയില്‍വേ, ജലവൈദ്യുതി, ഖനനം, ധാതുക്കള്‍, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ഏറെ സാധ്യതകളാണ് ഉള്ളത്.
സുഹൃത്തുക്കളേ,
നിങ്ങളുടെ എല്ലാ ചര്‍ച്ചകളും ഫലപ്രദമാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കാരായ സംരംഭകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കിര്‍ഗിസ് ബിസിനസ് നേതാക്കളെ ഞാന്‍ പ്രോല്‍സാഹിപ്പിക്കുകയാണ്. നിങ്ങളെയെല്ലാം ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍നിന്ന് ഇവിടെ എത്തുന്നവര്‍ക്കെല്ലാം ഇവിടത്തെ ജനത തങ്ങളോടു പ്രിയം കാട്ടുന്നതായി അനുഭവപ്പെടുന്നു. പഴയകാലം തൊട്ടുള്ള ബന്ധമായിരിക്കാം ഈ അടുപ്പത്തിനു കാരണം. ഭാഷ ശ്രദ്ധിച്ചാല്‍ പല വാക്കുകളും സമാനമാണെന്നു കാണാം. ഈ സാമ്യം തിരിച്ചറിയുമ്പോള്‍ ജനതകള്‍ തമ്മില്‍ അടുപ്പം ഉണ്ടാകുന്നതു സ്വാഭാവികം മാത്രമാണെന്നു മനസ്സിലാകും. ഇതു നേട്ടമാക്കി മാറ്റാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കണം. ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയില്‍ വ്യാപാര ലോകത്തിന്റെ പങ്കു വര്‍ധിച്ചുവരട്ടെ. ഈ പ്രതീക്ഷയോടെ നിങ്ങളേവരെയും അഭിനന്ദിക്കട്ടെ.
എല്ലാവര്‍ക്കും വളരെയധികം നന്ദി.