Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2019 ജൂണ്‍ 27 ന് ജപ്പാനിലെ കോബെയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഇന്ത്യയുടെ സുഹൃത്തുക്കളായ ജപ്പാനിലെ ജനങ്ങള്‍, ഇവിടെ തടിച്ചു കൂടിയിരിക്കുന്ന എന്റെ ഇന്ത്യന്‍ സുഹൃത്തുക്കളെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍!!

എന്തിനാണ് കോബെയിലേയ്ക്ക് എന്നെ കൊണ്ടുവന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു. ഞാന്‍ ഇവിടെ നിരവധി തവണ വന്നിട്ടുള്ളതാണ്. പരിചയമുള്ള നിരവധി മുഖങ്ങള്‍. ഞാന്‍ ചോദിച്ചു – എന്തിനാണ് നിങ്ങള്‍ എന്നെ അങ്ങോട്ടു കൊണ്ടുപോകുന്നത്. അരാണ്‌വരാന്‍ പോകുന്നത്്? പക്ഷെ നിങ്ങളുടെ ഈ അത്യുത്സാഹം നിശ്ചയമായും എന്നെ അത്ഭുതപ്പെടുത്തി.! എന്നോടുള്ള നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു.

ഏഴു മാസങ്ങള്‍ക്കു ശേഷം വീണ്ടും ജപ്പാന്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. കഴിഞ്ഞ പ്രാവശ്യവും ജപ്പാനിലെ സുഹൃത്തുക്കളുമായും ഇവിടെ താമസിക്കുന്ന ഇന്ത്യക്കാരുമായും സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ ഇവിടെ വന്നപ്പോള്‍ എന്റെ പ്രിയ സ്‌നേഹിതന്‍ ഷിന്‍സോ ആബെയുടെ തെരഞ്ഞടുപ്പ് ഫലങ്ങള്‍ പുറത്തു വന്ന സമയമായിരുന്നു. നിങ്ങളെല്ലാവരും വീണ്ടും അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിപ്പിച്ചു. ഇന്ന്് ഞാന്‍ നിങ്ങളെ കാണുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, അവരുടെ പ്രധാന സേവകനായ എന്നില്‍ പൂര്‍വാധികം സ്‌നേഹവും വിശ്വാസവും പ്രകടിപ്പിച്ചിരിക്കുന്നു.

ഈ നിയോഗത്തില്‍ നിങ്ങളില്‍ നിരവധി പേരുടെ സംഭാവന ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങളില്‍ പലരും നേരിട്ട് ഇന്ത്യയിലെത്തി അതിനായി പ്രവര്‍ത്തിച്ചു, അസഹനീയമായ 40 – 45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ എന്റെ വിജയത്തിനായി കഠിനാധ്വാനം നടത്തി. നിരവധി പേര്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്്, നരേന്ദ്ര മോദി ആപ്് തുടങ്ങി വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി സാധ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കി. മറ്റു ചിലര്‍ അവരുടെ പഴയ സുഹൃത്തുക്കള്‍ക്ക് കത്തുകളും അവരുടെ ഗ്രാമങ്ങളിലേയ്ക്ക് ഇ-മെയിലുകളും അയച്ചു. എന്തായാലും നിങ്ങള്‍ ജനാധിപത്യത്തിന്റെ ആഘോഷം സജീവവും ശക്തമാക്കി. അതിന് നിങ്ങള്‍ എല്ലാവരോടും പ്രത്യേകം നന്ദി പറയുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ കൂടുതല്‍ ശക്തിയുള്ള ഒരു ഗവണ്‍മെന്റിന് രൂപം നല്‍കിയിരിക്കുന്നു. അത് അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട സംഭവമാണ്. തുടര്‍ച്ചയായി, രണ്ടാം തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു ഗവണ്‍മെന്റ് ഉണ്ടാകുന്നത് മൂന്നു പതിറ്റാണ്ടിനിടെ, ഇതാദ്യമാണ്. ഇന്ത്യയെ പോലെ വിശാലമായ രാജ്യത്ത് ഇത്തരത്തില്‍ ഒരു വിജയം ചെറിയ കാര്യമല്ല. 1984 ല്‍ ഒരു കക്ഷി തുടര്‍ച്ചായി ഗവണ്‍മെന്റ് രൂപീകരിച്ചെങ്കിലും ആ കാലത്തുണ്ടായിരുന്ന സ്ഥിതിഗതികള്‍ നിങ്ങള്‍ക്ക് അറിയാം. അതിന്റെ കാരണങ്ങളെ കുറിച്ചും നിങ്ങള്‍ക്ക് ബോധ്യമുണ്ട്്. അന്ന് ജനങ്ങള്‍ വോട്ടു രേഖപ്പെടുത്താന്‍ പോയതിന്റെ കാരണങ്ങളും നിങ്ങള്‍ക്ക് അറിയാം. അത് ഞാന്‍ ഇനി ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. എന്നാല്‍ 1971 നു ശേഷം ആദ്യമായി രാജ്യം ഗവണ്‍മെന്റിന് ഭരണ അനുകൂല വിധി നല്കിയിരുന്നു എന്നത് നേരാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ ഈ ജനവിധിയില്‍ നിങ്ങള്‍ സന്തുഷ്ടരാണോ അല്ലയോ.? ഇത് ആരുടെ വിജയമാണ്? ആ ഉത്തരം നിങ്ങളില്‍ നിന്നു തന്നെ കിട്ടുമ്പോള്‍ എനിക്ക് അത് വലിയ സന്തോഷമാണ്.ഇതു സത്യത്തിന്റെ വിജയമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ്. ജപ്പാനില്‍ നിന്നു പോലും നിങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ വികാരം മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെയും അവരുടെയും ആഗ്രങ്ങള്‍ക്കു വ്യത്യാസമില്ല. അതുകൊണ്ടാണ് നിങ്ങളുടെ മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ ദിശയിലുള്ള നമ്മുടെ മുന്നേറ്റം എനിക്ക് വലിയ സംതൃപ്തി നല്കുന്നു.

സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്് മത്സരം കാണുമ്പോള്‍, ഒരു കളിക്കാരന്‍ പുറത്തായതിന്റെ കാരണം നമുക്ക് പിന്നീട് അറിയാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ വീട്ടില്‍ ഇരുന്ന് ടെലിവിഷനില്‍ മത്സരം ലൈവായി വീക്ഷിക്കുമ്പോള്‍ നാം ഫീല്‍ഡില്‍ നിന്ന് വളരെ അകലെയാണ്, പക്ഷേ കളിക്കാരന്‍ പുറത്താകുന്നതിന്റെ കാരണം നമുക്ക് പെട്ടെന്നു തന്നെ മനസിലാകും. അത് തരംഗ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടതാകാം. അതുപോലെ നിങ്ങള്‍ ദൂരെ നിന്നാണ് ഇന്ത്യയെ നിരീക്ഷിക്കുന്നത്്. സത്യം ഗ്രഹിക്കാനുള്ള വലിയ കഴിവ് നിങ്ങള്‍ക്കുണ്ട്. അതിനാല്‍ സത്യത്തിന് വിജയം, ജനാധിപത്യത്തിന് വിജയം, ഇന്ത്യന്‍ ജനതയുടെ വിജയം എന്നുള്ള നിങ്ങളുടെ മറുപടി എന്നെ സംബന്ധിച്ചിടത്തോളം അത്യധികം പ്രധാനപ്പെട്ടതാകുന്നു. അത് എനിക്കു പ്രചോദനവും പുതിയ ശക്തിയും നല്കുന്നു. അതിന് ഞാന്‍ നിങ്ങളോടു കൃതജ്ഞയുള്ളവനാണ്.

ഈ വിജയത്തിനു പിന്നിലുള്ള ഒരു കാരണം, ജനാധിപത്യ മൂല്യങ്ങളോട് സമര്‍പ്പിതമായ ജനങ്ങള്‍ക്കു സ്വപ്‌നങ്ങളിലും ആഗ്രഹങ്ങളിലുമുള്ള വിശ്വാസവും പ്രതീക്ഷയുമാണ്. രാജ്യം 40 -50 ഡിഗ്രി ചൂടില്‍ തിളച്ചു മറിഞ്ഞപ്പോഴും 61 കോടി വോ്ട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുവാന്‍ വീടുകളില്‍ നിന്ന് ദൂരെയുള്ള പോളിംങ് സ്‌റ്റേഷനുകളില്‍ വരി നിന്നു. ചൈനയില്‍ ഒഴികെ ഏതു രാജ്യത്തെയും മൊത്തം ജനസംഖ്യയിലും കൂടുതലായിരിക്കും നമമുടെ വോട്ടര്‍മാരുടെ എണ്ണം. ഇന്ത്യന്‍ ജനാധിപത്യ സംവിധാനം വളരെ വിശാലമാണ്. നമുക്ക് 10 ലക്ഷം പോളിംങ് സ്‌റ്റേഷനുകളും 40 ലക്ഷം ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങളും ഉണ്ട്. രാജ്യത്തെ 600 രാഷ്ട്രിയ പാര്‍ട്ടികളും 8000 സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ നമുക്ക് വലിയ ആഘോഷമാണ്. മനുഷ്യ ചരിത്രത്തില്‍ ഇതു പോലെ വലിയ തെരഞ്ഞെടുപ്പ് വേറെ ഇല്ല. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാം.

ഭാവിയില്‍ ഈ റെക്കോഡ് തിരുത്തുക, അല്ലെങ്കില്‍ ഇതിലും മികച്ച ഒരു റെക്കോഡ് സ്ഥാപിക്കുക എന്നത് ഇന്ത്യക്കാരുടെ കൈകളില്‍തന്നെയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യക്കുള്ള ഉടമസ്ഥാവകാശമാണ് അത്. ഇന്ത്യക്കാരും ഇന്ത്യയുടെ അഭ്യുദയ കാംക്ഷികളും ഇതില്‍ അഭിമാനിക്കുന്നു. ഇത് ലോകത്തിനു മുഴുവന്‍ പ്രചോദനമാകും. ഇന്ത്യയിലെ ജനസാമാന്യത്തിന് ജനാധിപത്യത്തോടുള്ള വിശ്വാസം അചഞ്ചലമാണ് എന്ന് ഇത് വീണ്ടും തെളിയിച്ചിരിക്കുന്നു. നമ്മുടെ ജനാധിപത്യ സംവിധാനവും സ്ഥാപനങ്ങളും ലോകത്തിനു തന്നെ ഇന്നു മാതൃകയാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ ഈ ശക്തി 21-ാം നൂറ്റാണ്ടില്‍ ലോകത്തിനു തന്നെ പുതിയ പ്രതീക്ഷ പ്രദാനം ചെയ്യും. ഈ തെരഞ്ഞെടുപ്പും അതിന്റെ സ്വാധീനവും ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകത്തിലെ ജനാധിപത്യ മനസുകള്‍ക്കു മുഴുവന്‍ പ്രചോദനം നല്കുന്ന സംഭവമാണ്്് ഇത്്. നവ ഇന്ത്യയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാക്കാനുള്ള ഉത്തരവാദിത്വമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്്. ലോകവുമായി നമുക്കുള്ള ബന്ധത്തിനും ഈ ജനവിധി പുതിയ ജീവന്‍ പ്രദാനം ചെയ്യും. സ്വാഭാവികമായും ലോകത്തിന് ഇന്ത്യയില്‍ വിശ്വാസമുണ്ട്. ഇന്ത്യയോട് അവര്‍ എപ്പോഴൊക്കെ സംസാരിക്കുന്നുവോ, അപ്പോഴൊക്കൊ അവര്‍ ചിന്തിക്കുന്നത് അതെ ഈ ഗവണ്‍മെന്റിന് ജനങ്ങള്‍ നല്കിയ അധികാരമുണ്ട്. വലിയ ഭൂരിപക്ഷത്തോടെയാണ് ഈ ഗവണ്‍മെന്റിനെ ജനം തെരഞ്ഞെടുത്തിരിക്കുന്നത്്. അതിനാല്‍ എന്തു തീരുമാനിക്കപ്പെടുന്നവൊ അവര്‍ അത് മുന്നോട്ടു കൊണ്ടു പോവുക തന്നെ ചെയ്യും.

അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് ഏറ്റവും ആവശ്യം പൂര്‍ണ ഭൂരിപക്ഷമുള്ള ഒരു ഗവണ്‍മെന്‍ാണ്. അത് ഗവണ്‍മെന്റിനെ ശക്തിപ്പെടുത്തുക മാത്രമല്ല, അതിന്റെ ആത്മവിശ്വസവും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയും ചെയ്യും. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യത്തിനൊപ്പം എല്ലാവരുടെയും വിശ്വാസം എന്ന് കൂടി ജനം കൂട്ടിച്ചേര്‍ത്തു. ഈ മുദ്രാവാക്യവുമായിട്ടാണ് നാം മുന്നേറുന്നത്. ഇത് ലോകത്തിന് ഇന്ത്യയുടെ മേലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്യും. എനിക്ക് അത് അനുഭവിക്കാന്‍ സാധിക്കുന്നു.

ലോകവുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ജപ്പാന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഈ ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ബന്ധത്തിന്റെ സത്ത എന്നു പറയുന്നത്, തങ്ങളുടേതെന്ന തോന്നല്‍, സദ്കീര്‍ത്തി, മറ്റുള്ളവരുടെ സംസ്‌കാരത്തോടും നാഗരികതയോടുമുള്ള ആദരം തുടങ്ങിയവയാണ്. ഈ ബന്ധത്തിനു മഹാത്മഗാന്ധിയുമായും ബന്ധമുണ്ട്. ആകസ്മികമാവാം, മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം അടയാളപ്പെടുത്തുന്ന വര്‍ഷം കൂടിയാണ് ഇത്. ചെറുപ്പം മുതല്‍ നാം കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന, മഹാത്മ ഗാന്ധി പഠിപ്പിച്ച ഒരു പാഠമുണ്ട്, തിന്മ കാണരുത്, തിന്മ കേള്‍ക്കരുത്, തിന്മ പറയരുത്. ഇന്ത്യയിലെ ഓരോ കുഞ്ഞിനും ഈ ആശയം വളരെ നന്നായി അറിയാം. എന്നിരുന്നാലും ഈ സന്ദേശ പ്രചാരണത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത മൂന്നു വാനരരെ സൃഷ്ടിച്ചത് 17-ാം നൂറ്റാണ്ടില്‍ ജപ്പാനിലാണ് എന്ന വസ്തുത വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമെ അറിയൂ. മിസരു, കികാസരു, ഇവാസരു എന്നിവ ജപ്പാന്റെ പൈതൃകമാണ്. തന്റെ മഹത്തായ സാമൂഹിക സന്ദേശത്തിന്റെ പ്രതീകങ്ങളായും പ്രചാരണ ഉപാധിയായും ആദരണീയനായ ഗാന്ധിജി തെരഞ്ഞെടുത്തത് ഇവരെയാണ്.

സുഹൃത്തുക്കളെ,

നമ്മുടെ സ്വഭാവം, ശീലം, ആചാരങ്ങള്‍ തുടങ്ങിയവയുടെ ഈ യോജിപ്പ് ജപ്പാനില്‍ നിന്നുള്ള വന്ന ബുദ്ധമതത്തില്‍നിന്നാണ്. അടുത്ത ജിയോണ്‍ ഉത്സവാഘോഷം ക്യോട്ടോയില്‍ അടുത്തമാസം നടക്കും. ഈ ഉത്സവത്തില്‍ ഉപയോഗിക്കുന്ന രഥം അലങ്കരിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള പട്ടുനൂലുകൊണ്ടാണ്. ഇത് പുതിയ പാരമ്പര്യം ഒന്നുമല്ല. പ്രാചീന കാലം മുതല്‍ നിലനിന്നു പോരുന്ന ഒരു കീഴ് വഴക്കമാണ്.
അതുപോലെ തന്നെ ഏഴു ഭാഗ്യ ദേവതകളില്‍ നാലാമത്തെ ഷിചിഫുക്കുചിന്‍ ഇന്ത്യയുമായി നേരിട്ട് ബന്ധമുള്ള ദേവതയാണ്. സരസ്വതി ദേവി ജപ്പാനില്‍ അറിയപ്പെടുന്നത് ബെന്‍സൈറ്റണ്‍ എന്നാണ്. ലക്ഷ്മി മാതാവ് അവര്‍ക്കു കിച്ചിജോട്ടനും, കുബേര ദേവന്‍ ബിഷാമണും, മഹാകാളി ദൈയ്‌ക്കോക്കുടനുമാണ്.

സുഹൃത്തുക്കളെ,

ജപ്പാനും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ പാലമാണ് തുണിത്തരങ്ങളിലെ വര്‍ണ മുദ്രണ കലയായ ഷിബോരി. ഗുജറാത്തിലെ കച്ചിലും ജാംനഗറിലും ഉള്ള കലാകാരന്മാരുടെ ബന്ധിനിയില്‍ നൂറ്റാണ്ടുകളോളം റെസിസ്റ്റ് ടെക്‌നിക് ആണ് ഉപയോഗിച്ചിരുന്നത്. അതായത് കച്ചിലെയും ജാംനഗറിലെയും കലാകാരന്മാരെ കാണുമ്പോള്‍ ജപ്പാനില്‍ ജോലി ചെയ്യുന്നവര്‍ വിചാരിക്കും അവര്‍ ജപ്പാനില്‍ ആണെന്ന്്്. ജപ്പാനിലെ ജോലിക്കാരെ കാണുമ്പോള്‍ കച്ചിലും ജാംനഗറിലും ജോലി ചെയ്യുന്നവര്‍ വിചാരിക്കും അവര്‍ കച്ചിലും ജാംനഗറിലും ആണെന്ന്്്. കാരണം അവര്‍തമ്മില്‍ വലിയ സാമ്യങ്ങള്‍ ഉണ്ടായിരുന്നു. മാത്രവുമല്ല് ഭാഷകള്‍ തമ്മിലും ചെറിയ സാമ്യം ഉണ്ട്. ധ്യാനം അല്ലെങ്കില്‍ മെഡിറ്റേഷന്‍ ജപ്പാനില്‍ സെന്‍ എന്നാണറിയപ്പെടുന്നത്. നമ്മുടെ സേവ അഥവ, സേവനം ജപ്പാനിലും സേവ തന്നെ. നിഷ്‌കാമ കര്‍മ്മമാണ് ഇന്ത്യയില്‍ ഏറ്റവും പ്രഥമമായ കര്‍മ്മം. ജപ്പാന്‍ ജനത അത് പ്രയോഗത്തിലൂടെ നമുക്കു കാണിച്ചു തരുന്നു.

സുഹൃത്തുക്കളെ,

സ്വാമി വിവേകാനന്ദന്‍, ഗുരുദേവ് രബീന്ദ്രനാഥ് ടാഗോര്‍, മഹാത്മ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ജസ്റ്റിസ് രാധാ വിനോദ് പാല്‍ തുടങ്ങി നമ്മുടെ എത്രയോ നേതാക്കള്‍ ജപ്പാനുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തി. ഇന്ത്യയോടും ഇന്ത്യക്കാരോടും സ്‌നേഹവും ആദരവുമാണ് ജപ്പാന്‍ ജനതയ്ക്കുള്ളത്. രണ്ടാം ലോക യുദ്ധം അവസാനിച്ച ശേഷമാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തപ്പെട്ടത്്. രണ്ടു ദശകങ്ങള്‍ മുമ്പ്്്, പ്രധാനമന്ത്രി അടല്‍ ബിഹാരി വായ്‌പേയി ജിയും പ്രധാനമന്ത്രി യൊഷിറോ മോറി ജിയും ഒന്നിച്ച് നമ്മുടെ സൗഹൃദത്തിന് ആഗോള പങ്കാളിത്തത്തിന്റെ രൂപം നല്കുകയുണ്ടായി.

2014 – ല്‍ ഞാന്‍ പ്രധാന മന്ത്രിയായ ശേഷം എന്റെ സുഹൃത്തും പ്രധാനമന്ത്രിയുമായ ഷിന്‍സോ ആബെയുമായി ഈ സൗഹൃദം കൂടുതല്‍ ദൃഢമാക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. ഞങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ ഞങ്ങള്‍ തലസ്ഥാനത്തിന്റെ ഔപചാരികതകള്‍ക്കും നയതന്ത്രജ്ഞന്മാര്‍ക്കും അപ്പുറത്തേയ്ക്കു നയിച്ച് അവയെ ജനങ്ങള്‍ക്കു മുന്നില്‍ നേരിട്ട് എത്തിച്ചു. പ്രധാനമന്ത്രി ആബെയ്ക്ക് ഒപ്പം ഞാന്‍ ടോക്കിയോക്കപ്പുറം ക്യോട്ടോ, ഒസാക, കൊബെ, യമനഷി എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തു. കോബെയില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട് എന്ന്് എനിക്കു തന്നെ നിശ്ചയമില്ല. നാലോ, അഞ്ചോ അതോ മൂന്നോ. പ്രധാനമന്ത്രിയാകുന്നതിനു മുമ്പും ഞാന്‍ ഇവിടെ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രാധാനമന്ത്രി എന്നെ യമനാഷിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേയ്ക്കു ക്ഷണിച്ചു. അത് എല്ലാ ഇന്ത്യക്കാരുടെയും ഹൃദയങ്ങളെ സ്പര്‍ശിച്ചു. അല്ലെങ്കില്‍ തന്നെ അത്തരം വ്യക്തിപരമായ സ്പര്‍ശനങ്ങള്‍ നയതന്ത്ര ബന്ധങ്ങളില്‍ വിരളമാണ്.

എന്റെ സ്‌നേഹിതന്‍ പ്രധാനമന്ത്രി ആബെയെ ഡല്‍ഹി കൂടാതെ അഹമ്മദാബാദ്, വാരാണാസി എന്നിവിടങ്ങളിലും കൊണ്ടുപോകാന്‍ എനിക്കു ഭാഗ്യമുണ്ടായി. എന്റെ പാര്‍ലമെന്റ് മണ്ഡലവും ലോകത്തിലെ തന്നെ ഏറ്റവും പുരാതന മത സാംസ്‌കാരിക നഗരവുമായ കാശിയില്‍ നടന്ന ഗംഗ ആരതിയില്‍ പ്രധാനമന്ത്രി ആബെ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം ആ ചടങ്ങില്‍ പങ്കെടുത്തു എന്നു മാത്രമല്ല അവിടുത്തെ തന്റെ ആദ്ധ്യാത്മിക അനുഭവങ്ങള്‍ എല്ലാ പ്രസംഗത്തിലും സൂചിപ്പിക്കുകയും ചെയ്തു. ഇപ്പോഴും അദ്ദേഹം അതു ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ പതിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളെ,

കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഇന്ത്യയുടെ വികസന യാത്രയില്‍ വളരെ സുപ്രധാനമായ പങ്കാണ് ജപ്പാന്‍ വഹിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ നവ ഇന്ത്യയില്‍ ഈ പങ്കാളിത്തം കൂടുതല്‍ ശക്തമാകാന്‍ പോകുകയാണ്. 1958 ലാണ് ജപ്പാന്‍ ആദ്യമായി ഇന്ത്യക്ക് യെന്‍ വായ്പ അനുവദിച്ചത്. അന്നു മുതല്‍ ജപ്പാനിലെ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മികച്ച ഗുണമേന്മ പുലര്‍ത്തുന്നതിന്റെ പേരില്‍ പ്രത്യേകമായ വ്യക്തിത്വം തന്നെ ഈ കമ്പനികള്‍ സൃഷ്ടിച്ചിട്ടുണ്ട്്.

കാറുകളുടെ നിര്‍മ്മാണത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് നാം സഹകരിക്കുന്നത് ബുള്ളറ്റ് ട്രെയിനുകളുടെ നിര്‍മ്മാണത്തിലാണ്. ഇന്ന് രാജ്യമെമ്പാടും തെക്കു മുതല്‍ വടക്കു വരെയും കിഴക്കു മുതല്‍ പടിഞ്ഞാറുവരെയും ജപ്പാന്റെ പദ്ധതികളും നിക്ഷേപങ്ങളുമുണ്ട്. അതുപോലെ ഇന്ത്യയുടെ മനുഷ്യവഇഭവ ശേഷിയും പ്രതിഭയും ജപ്പാന്റെ സമ്പദ് വ്യവസ്ഥയിലും സംഭാവകള്‍ നല്കി വരുന്നു.

സുഹൃത്തുക്കളെ,

പുതിയ ഇന്ത്യ നിര്‍മ്മിക്കാനുള്ള നമ്മുടെ സഹകരണം കുറെക്കൂടി വിശാലമായിരിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം മുന്നേറുന്നത്. സാമൂഹിക മേഖലയ്ക്കാണ് നമ്മുടെ മുന്‍ഗണന. അതു കൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ ബൃഹത്തായ നിക്ഷേപങ്ങള്‍ നടത്തുന്നതിനും നാം പ്രാധാന്യം നല്കുന്നു.

പ്രത്യേകിച്ച് ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, സമസ്ത ലോകത്തിന്റെയും ഏറ്റവും ആകര്‍ഷകമായ ലക്ഷ്യമായി ഇന്ത്യയെ മുന്‍നിരയിലേയ്ക്കു കൊണ്ടുവരുന്നു. ഡിജിറ്റല്‍ സാക്ഷരതയില്‍ ഇന്ത്യ ഇന്ന് അതിവേഗത്തിലാണ് മുന്നേറുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ റെക്കോഡ് തലത്തില്‍ എത്തിയിരിക്കുന്നു. നവീനത. ഇന്‍കുബേഷന്‍ എന്നിവയ്ക്കായി വലിയയ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നു. അതിനുള്ള പുതിയ പരിസരം നാം നിര്‍മ്മിക്കുകയാണ്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 50000 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ആവാസ വ്യവസ്ഥയായി ഇന്ത്യയെ മാറ്റണം എന്നതാണ് നമ്മുടെ ലക്ഷ്യം.

സുഹൃത്തുക്കളെ,

ആകാശമാണ് അതിര് എന്ന് ഒരു കാലത്ത് നാം പറയുമായിരുന്നു, അതു ശരിയുമായിരുന്നു. എന്നാല്‍ ആ പരിധിയും പിന്നിട്ട് ഇന്ത്യ ഇന്ന്് ബഹിരാകാശത്തിലേയ്ക്ക് പര്യവേഷണം നടത്തുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെയും ജീവിതം സുരക്ഷിതവും അനായാസകരവുമാക്കുന്നതിന് ചെലവു കുറഞ്ഞതും ഫലപ്രദമായ ബഹിരാകാശ സാങ്കേതിക വിദ്യ കണ്ടുപിടിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ നാം വിജയകരമായി മുന്നേറുകയാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

അടുത്ത കാലത്ത് ഫാനി കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികളെ കുറഞ്ഞ തോതില്‍ മാത്രം നാശനഷ്ടങ്ങള്‍ വരുന്നവിധം നാം വിജയകരമായി നേരിട്ടു. ഗവണ്‍മെന്റ് സംവിധാനവും മനുഷ്യ വിഭവവും ബഹിരാകാശ സാങ്കേതിക വിദ്യയും ഏകോപിപ്പിച്ചുകൊണ്ടു നടത്തിയ ഫലപ്രദമായ ഇടപെടലിനെ ലോകം ശ്ലാഘിച്ചു. അതെ ഇന്ത്യയ്ക്ക് അതിനു സാധിച്ചു. ഒരു വശത്ത് രാഷ്ട്രം തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു, അതെ സമയം മറുവശത്ത് ഈ ദൗത്യം വളരെ വിസ്മയകരമായ വിധത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ലോകം ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. നമുക്കും അത് ആത്മവിശ്വാസം പകര്‍ന്നു. ഇക്കാരണത്താലാണ് വൈകാതെ നാം ചന്ദ്രയാന്‍ 2 വിക്ഷേപിച്ചുകൊണ്ട് ചാന്ദ്ര ദൗത്യം മുന്നോട്ടു കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്. ഇതിന്റെ അടുത്ത ഘട്ടമായി 2022 ല്‍ മനുഷ്യനെ ചന്ദ്രനിലേയ്ക്ക് അയക്കുന്നതിനുള്ള ഗംഗന്‍യാന്‍ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ നാം ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. അതില്‍ നാം ഒരു ഇന്ത്യക്കാരനെ അയക്കുന്നതിനെക്കുറിച്ചും അയാള്‍ അവിടെ ത്രിവര്‍ണ പതാക പാറിക്കുന്നതിനെ കുറിച്ചും സ്വപ്‌നം കാണുന്നു.

ബഹിരാകാശത്തില്‍ നമ്മുടെ ഒരു സ്റ്റേഷന്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഉറപ്പാക്കുന്നതിനാണ് നാം ശ്രമിക്കുന്നത്്്. ഇന്ത്യന്‍ ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നാം ഇതെല്ലാം ചെയ്യുന്നത്. ഇപ്പോഴത്തെ മധ്യവര്‍ഗ്ഗത്തിന്റെ മനസു നിറയെ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. പെട്ടെന്നുള്ള ഫലങ്ങള്‍ക്കാണ് അവര്‍ കാത്തിരിക്കുന്നത്. അവര്‍ക്കു വേണ്ടി വികസനത്തിന്റെ പുതിയ വഴികളാണ് ഞങ്ങള്‍ വളര്‍ത്തി കൊണ്ടു വരുന്നത്്.

സുഹൃത്തുക്കളെ,

അനന്തസാധ്യതകളുടെ കവാടമായി ലോകം ഇന്ത്യയെ വീക്ഷിക്കുന്ന ഈ കാലത്ത്, ജപ്പാനുമായുള്ള നമ്മുടെ കൂട്ടായ പ്രവര്‍ത്തനവും പുതിയ ഉയരങ്ങളിലെത്തും. ഇന്ത്യാ -ജപ്പാന്‍ ബന്ധങ്ങളുടെ വളര്‍ച്ചയില്‍ ജപ്പാന്റെ കൈസണ്‍ ദര്‍ശനം പ്രാവര്‍ത്തികമായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെ കൈസണില്‍ അയച്ച് പരിശീലിപ്പിക്കുമായിരുന്നു. കാരണം ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ് കൈസണ്‍. അതുകൊണ്ട് നമ്മുടെ ബന്ധം ഉത്തരോത്തരം ശക്തി പ്രാപിക്കുകയോ ഉള്ളൂ.

സുഹൃത്തുക്കളെ,

പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ ജപ്പാനില്‍ നടത്തുന്ന നാലാമത്തെ സന്ദര്‍ശനമാണ് ഇത്. ഒരോ സന്ദര്‍ശനത്തിലും ജപ്പാനിലെ ഇന്ത്യക്കാരോട് എനിക്ക് വല്ലാത്ത അടുപ്പം അനുഭവപ്പെടുന്നു. സംസ്‌കാരത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ജപ്പാന്‍ ജനതയുടെ അഭിമാനം, കഴിവും സാങ്കേതിക വിദ്യയു,ം രാഷ്ട്ര പുനര്‍നിര്‍മ്മാണവും തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗം എന്നുള്ള അവരുടെ കാഴച്ചപ്പാട് എന്നിവയെല്ലാം ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. ഇത് എനിക്കു മാത്രം അനുഭവിക്കാന്‍ സാധിച്ചിട്ടുള്ളതല്ല.

ഒരു നൂറ്റാണ്ടു മുമ്പ്, ജപ്പാന്‍ സന്ദര്‍ശിച്ച വേളയില്‍ സ്വാമി വിവേകാനന്ദനെപ്പോലും സ്വാധീനിച്ചതാണ് ഇവിടുത്തെ ജനങ്ങളുടെ സംസ്‌കാരവും, ആത്മസമര്‍പ്പണവും, തൊഴില്‍ ധാര്‍മികതയും. ഓരോ ഇന്ത്യക്കാരനും ജപ്പാനില്‍ വരേണ്ടതാണ് എന്ന്് സ്വാമി വിവേകാനന്ദജി അന്ന് പറയുക പോലും ഉണ്ടായി. പക്ഷെ അന്ന് ജനസംഖ്യ കുറവായിരുന്നു. ഇന്ന് അത് സാധ്യമല്ല. രാജ്യത്ത് നാം 130 കോടി ജനങ്ങള്‍ ഉണ്ട്. എന്തായാലും എനിക്കും അതു മനസിലായി. പക്ഷെ നിങ്ങള്‍ 130 കോടിയുടെ പ്രതിനിധികളായി ഇവിടെ ഉണ്ട്. നിങ്ങള്‍ തുടര്‍ന്നും ആ തൊഴില്‍ സംസ്‌കാരവും തൊഴില്‍ ധാര്‍മികതയും കഴിവുകളും പാരമ്പര്യവും ജപ്പാന്റെ സാങ്കേതിക വിദ്യയും ഇന്ത്യയിലേയ്ക്കു കൊണ്ടു വരണം. അതുപോലെ ഇവിടെയുള്ളവരോട് ഇന്ത്യയിലെ കാര്യങ്ങള്‍ പറയുകയും വേണം. ഈ പാലം നമുക്ക് പുതിയ ശക്തി പകരും. എപ്പോഴും പുതിയ സംവിധാനത്തിലേയ്ക്കു മാറുന്നതിന് നമ്മെ സഹായിക്കും. സൗഹൃദങ്ങള്‍ സജീവമാക്കി നിലനിര്‍ത്തും. ഇതൊന്നും ആചാരങ്ങളല്ല, മറിച്ച് ഊര്‍ജ്ജസ്വലമായ സംവിധാനമാണ്. ഇത്തരത്തില്‍ ഊര്‍ജ്ജസ്വലമായ സംവിധാനം രൂപപ്പെടുന്നത് ജനങ്ങളുടെ കൂട്ടായ്മയിലാണ്.

എന്റെ പ്രസംഗത്തിന്റെ അവസാനം ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും, ജപ്പാനിലെ ജനങ്ങള്‍ക്ക്, ഇന്ത്യയിലെയും ജപ്പാനിലെയും സഹോദരീ സഹോദരന്മാര്‍ക്ക് പുതിയ റീവ വത്സരത്തിന്റെ നന്മകള്‍ ആശംസിക്കുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ഈ വര്‍ഷത്തിലുടനീളം മധുര സുന്ദരമായ ശ്രുതികള്‍ ഉണരട്ടെ എന്ന് ആശംസിക്കുന്നു. ജപ്പാനില്‍ പ്രത്യേകിച്ച് കോബെയില്‍ വരുമ്പോള്‍ എപ്പോഴും നിങ്ങള്‍ എനിക്കു നല്കുന്ന ആതിഥ്യ മര്യാദയ്ക്കും സ്വീകരണത്തിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം ആയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. ഇന്ത്യക്കകത്തും പുറത്തും യോഗ പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും ഇന്ത്യ ഗവണ്‍മെന്റ് പുരസ്‌കാരങ്ങള്‍ നല്കി ആദരിക്കുകയുണ്ടായി. ഇപ്രാവശ്യം യോഗയ്ക്കു വേണ്ടി ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ ആദരിക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. അത് വലിയ അഭിമാനമുള്ള കാര്യമാണ്. ഇങ്ങനെയാണ് നാം എല്ലാ ദിവസവും ബന്ധപ്പെടുന്നത്.

ഈ അഭിമാനത്തോടെ, നിങ്ങളോടൊപ്പം ആയിരിക്കുവാന്‍, നിങ്ങളുടെ അനുഗ്രഹങ്ങള്‍ തേടാന്‍ അവസരം നല്കിയതിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
വളരെ നന്ദി.

*******