പിഎം ഇന്ത്യ
2019 ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി ജമ്മു, ശ്രീനഗര്‍, ലെഹാം എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ശ്രീനഗറിലെ ദാല്‍ തടാകം പ്രധാനമന്ത്രി പരിശോധിക്കും.
എയിംസ് വിജയ്പൂര്‍, എയിംസ് അവന്തിപൊര എന്നിവയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കും. കാശ്മീരിലെ പുല്‍വാമയിലെ അവന്തിപൊര, ജമ്മുവിലെ വിജയ്പ്പൂര്‍ എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നത് മേഖലയിലെ ആരോഗ്യ പരിപാലന സൗകര്യങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം, പരിശീലനം എന്നിവ മെച്ചപ്പെടുത്തും.
ജമ്മുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ വടക്കന്‍ മേഖലാ ക്യാമ്പസ് സ്ഥാപിക്കുന്നതിന പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.
ലഡാക്ക് സര്‍വകലാശാല അദ്ദേഹം ഉദ്ഘാടനം ചെയ്യും. ലഡാക്ക് യൂണിവേഴ്‌സിറ്റി ആക്റ്റ് 2018 പ്രകാരം ലഡാക്ക് മേഖലയില്‍ ആരംഭിക്കുന്ന ആദ്യത്തെ സര്‍വകലാശാലയാണ് ഇത്. ലേ, കാര്‍ഗില്‍, നുബ്ര, സാന്‍സ്‌കാര്‍, ദ്രാസ്, ഖാല്‍സി എന്നിവിടങ്ങളിലെ ഡിഗ്രി കോളജുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ സര്‍വകലാശാലയായിരിക്കും ഇത്. ലേയിലും കാര്‍ഗിലിലും സര്‍വകലാശാലയുടെ ഭരണകേന്ദ്രങ്ങള്‍ ഉണ്ട്.
രാഷ്ട്രീയ ഉച്ഛതര്‍ ശിക്ഷ അഭിയാന്‍(റൂസ) പ്രകാരമുള്ള വിവിധ പദ്ധതികളുടെ
ടെ ഉദ്ഘാടനം ഡിജിറ്റലായി പ്രധാനമന്ത്രി വഹിക്കും.
ബട്ടണ്‍ അമര്‍ത്തി പ്രധാനമന്ത്രി താഴെപ്പറയുന്ന പദ്ധതികള്‍ അനാച്ഛാദനം ചെയ്യും:
54 പുതിയ മാതൃകാ ഡിഗ്രി കോളേജുകള്‍, 11 പ്രൊഫഷണല്‍ കോളെജുകള്‍, ഒരു വനിതാ സര്‍വകലാശാല എന്നിവയ്ക്കു തറക്കല്ലിടും
രാജ്യത്തെ 16 മാതൃകാ ഡിഗ്രി കോളേജുകള്‍, 66 സംരംഭകത്വ, നവീന, കരിയര്‍ ഹബ്ബുകള്‍ എന്നിവ ഉദ്ഘാടനം ചെയ്യും.
ജമ്മു കാശ്മീരിലെ കിസ്ത്വാര്‍, കുപ്‌വാര, ബരാമുള്ള എന്നിവിടങ്ങളിലെ മൂന്നു മാതൃകാ ഡിഗ്രി കോളജുകള്‍ക്കു തറക്കല്ലിടും
ജമ്മുവിലെ യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ, നവീന, കരിയര്‍ ഹബ്ബുകള്‍ക്കു തറക്കല്ലിടും.
സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, കഥ്വ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. കാശ്മീര്‍ താഴ്‌വരയിലെ കശ്മീരി കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ട്രാന്‍സിറ്റ് താമസ സൗകര്യത്തിനു തറക്കല്ലിടുകയും ചെയ്യും. സൗഭാഗ്യ പദ്ധതി പ്രകാരം ജമ്മു കശ്മീരിര്‍ 100% വൈദ്യുതീകരിക്കപ്പെട്ടതായി പ്രധാനമന്ത്രി പ്രഖ്യാപിക്കും.
ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ 624 മെഗാവാട്ട് കിറു ജലവൈദ്യുത പദ്ധതിക്ക് അദ്ദേഹം തറക്കല്ലിടും. ചെനാബ് നദിക്കു കുറുകേയുള്ള ഈ നദിയുടെ പ്രോജക്ട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രതിവര്‍ഷം 2272 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
ഒന്‍പത് മെഗാവാട്ടിന്റെ ദാ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജമ്മു കാശ്മീര്‍ സ്റ്റേറ്റ് പവര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 220 കെ.വി. ശ്രീനഗര്‍-അലുസ്റ്റെങ്-ദ്രാസ്-കാര്‍ഗില്‍-ലേ പ്രസരണ സംവിധാനം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. 2014 ഓഗസ്റ്റിലാണ് ഈ അഭിമാന പദ്ധതിക്കു തറക്കല്ലിട്ടത്. 400 കിലോ വോള്‍ട്ട് ഡി.സി. ജലന്ധര്‍-സാംബ-രജൗരി- ഷോപിയാന്‍-അമര്‍ഗഢ് (സോപോര്‍) പ്രസരണ പാതയും അദ്ദേഹം രാജ്യത്തിനു സമര്‍പ്പിക്കും. ഈ പദ്ധതി ജമ്മു-കാശ്മീരിലെ ഗ്രിഡ് കണക്ടിവിറ്റി വര്‍ധിപ്പിച്ചു.
സജ്‌വാലില്‍ ചെനാബ് നദിക്കു കുറുകെ 1640 മീറ്റര്‍ സ്പാന്‍ ഇരട്ടപ്പാതപ്പാലത്തിനു തറക്കല്ലിടും. പദ്ധതി സജ്‌വാള്‍, ഇന്ദ്രി പട്ട്യന്‍ എന്നിവിടങ്ങളിലെ ജനവിഭാഗത്തിന് ഒരു ബദല്‍ മാര്‍ഗം നല്‍കും. ഈ പാലം പൂര്‍ത്തിയാകുന്നതോടെ സജ്‌വാളിനും ഇന്ദിരി പട്ട്യനും ഇടയിലുള്ള ദൂരം 47 കിലോമീറ്ററില്‍ നിന്ന് അഞ്ചു കിലോമീറ്ററായി ചുരുങ്ങും.
ദേശീയ നദി സംരക്ഷണ പദ്ധതി(എന്‍.ആര്‍.സി.പി.) പ്രകാരം ദേവിക, തവി എന്നീ നദികളിലെ മലിനീകരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. രണ്ടു നദികളിലെയും മലിനീകരണം കുറയ്ക്കുന്നതിനും വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതിപൂര്‍ത്തീകരണം വളരെയധികം പ്രയോജനകരമാകും.
ലേയിലെ കുഷോക് ബകുല റിംപോച്ചി (കെ.ബി.ആര്‍.) വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ തറക്കല്ലിടലാണു പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റൊരു ചടങ്ങി. പുതിയ ടെര്‍മിനല്‍ 18,985 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഊര്‍ജക്ഷമതയുള്ളതും സ്വാശ്രയപൂര്‍ണവുമായ കെട്ടിടമായിരിക്കും
ലഡാക്കില്‍ പുതിയ ടൂറിസ്റ്റ് ട്രക്കിങ് പാതകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ലഡാക്കില്‍ വിവിധതരം വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതിനു സഹായകമാവുകയും ചെയ്യും. നിരവധി ഗ്രാമങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവന സാധ്യതകള്‍ തുറന്നുകൊടുക്കകയും ചെയ്യും.
ബന്ദിപ്പൂരയില്‍ ഗ്രാമീണ ബിപിഒയ്ക്കുള്ള സൗകര്യങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതുവഴി ബന്ദിപ്പുരയിലും സമീപ ജില്ലകളിലും യുവജനങ്ങള്‍ക്കു തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഗാണ്ടര്‍ബലിലെ സെഫോറയില്‍ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സംവിധാനം ഉദ്ഘാടനം ചെയ്യും. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍ ഗണ്ടാര്‍ബല്‍ ജില്ലയിലെ യുവജനങ്ങള്‍ക്ക് വളരെ വിലപ്പെട്ട ഒന്നായിക്കും. അവിടെ അവര്‍ക്ക് ഇന്‍ഡോര്‍ ഗെയിം കളിക്കാനുള്ള അവസരം ലഭിക്കും.
അസം, ഗുജറാത്ത്, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി ശ്രീനഗറില്‍ പ്രധാനമന്ത്രി സംവദിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചുമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
നേരത്തേ 2018 മെയ് 19നു സംസ്ഥാനത്തെ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു തറക്കല്ലിടാന്‍ പ്രധാനമന്ത്രി ജമ്മു, ശ്രീനഗര്‍, ലെ എന്നിവിടങ്ങളില്‍ എത്തിയിരുന്നു.
***