Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2019-ലെ അധ്യാപക കേഡര്‍ സംവരണ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം


2019-ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (അധ്യാപക കേഡറില്‍ സംവരണം) ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഡിപ്പാര്‍ട്ട്‌മെന്റ് / വിഷയം എന്നതിന് പകരം സര്‍വ്വകലാശാല / കോളേജ് എന്ന് ഒരു യൂണിറ്റായി പരിഗണിക്കുന്നതിനാണ് ഈ ഓര്‍ഡിനന്‍സ്.

ഫലം :

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അര്‍ഹരായ പ്രതിഭയുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഈ തീരുമാനം വഴിയൊരുക്കും.

പ്രയോജനങ്ങള്‍ :

അധ്യാപകരുടെ കേഡറില്‍ നേരിട്ടുള്ള റിക്രൂട്ടിമെന്റിലൂടെ അയ്യായിരത്തിലധികം ഒഴിവുകള്‍ നിരത്താന്‍ ഈ തീരുമാനം സഹായിക്കും. പട്ടിക ജാതി – പട്ടിക വര്‍ഗ്ഗക്കാര്‍ക്കും സാമൂഹികവും വിദ്യഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങള്‍ക്കുമുള്ള നിശ്ചിത സംവരണ മാനദണ്ഡങ്ങളും ഭരണഘടനയുടെ 14, 16, 21 വകുപ്പുകള്‍ പാലിച്ചുകൊണ്ടുമായിരിക്കും റിക്രൂട്ട്‌മെന്റ്.