പിഎം ഇന്ത്യ
ഭരണഘടനയുടെ 240-ാം വകുപ്പ് പ്രകാരം 2019 ലെ ദാമന്‍ & ദിയു സിവില്‍ കോടതി (ഭേദഗതി) ചട്ടം, ദാദ്ര & നാഗര്‍ ഹാവേലി (സിവില്‍ കോടതികളും പലവക വകുപ്പുകളും) ചട്ടം എന്നിവ പുറപ്പെടുവിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ജൂഡിഷ്യല്‍ സര്‍വ്വീസില്‍ ഐകരൂപ്യം കൊണ്ടുവരുന്നതിന് ഈ നീക്കം സഹായിക്കും. അപ്പീലുകള്‍ ഫയല്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് മുംബൈ വരെ യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും. അധികാര പരിധി വര്‍ദ്ധിപ്പിച്ചത് നീതി നിര്‍വ്വഹണം വേഗത്തിലാക്കുന്നതോടൊപ്പം കക്ഷികള്‍ക്ക് വ്യവഹാരത്തിനായി കേന്ദ്ര ഭരണ പ്രദേശത്തിന് പുറത്തേയ്ക്ക് പോകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.