പിഎം ഇന്ത്യ
2019 ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 14-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പ്രകാരം 2019 ലെ ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്ന തീയതികളില്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്ന് ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്കും വേണ്ടിയാണിത്.
വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ 17-ാമത് ലോകസഭാ രൂപീകരണത്തിനുള്ള പ്രക്രിയയ്ക്ക് തുടക്കം കുറിക്കും.