Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2020, 24, 28 ഒളിംപിക്‌സുകള്‍ക്കു കര്‍മപദ്ധതി തയ്യാറാക്കാന്‍ ദൗത്യസേന രൂപീകരിക്കുമെന്നു പ്രധാനമന്ത്രി


2020, 24, 28 ഒളിംപിക്‌സുകളില്‍ ഇന്ത്യന്‍ കായികതാരങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പിക്കാനായി സമഗ്ര കര്‍മപദ്ധതി തയ്യാറാക്കാന്‍ ദൗത്യസംഘം രൂപീകരിക്കുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു.

കായിക മേഖലയിലെ സൗകര്യങ്ങള്‍, പരിശീലനം, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ നയം ദൗത്യസംഘം തയ്യാറാക്കും.

അകത്തും പുറത്തും നിന്നുള്ള വിദഗ്ധര്‍ അംഗങ്ങളായുള്ളതായിരിക്കും സംഘം.

ഏതാനും ദിവസത്തിനകം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.