Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനത്തിൽ അഭിമാനം പ്രകടിപ്പിച്ച് പ്രധാനമന്ത്രി


ഗ്ലാസ്‌ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു.

13 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഇന്ത്യ 39 മെഡലുകൾ നേടിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും എല്ലാ മെഡൽ ജേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യൻ കായികതാരങ്ങൾ ഗെയിംസിലുടനീളം മികച്ച പ്രാവീണ്യവും ദൃഢനിശ്ചയവും അർപ്പണബോധവും പ്രകടിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അവരുടെ കഠിനാധ്വാനം രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സംഘത്തിൻ്റെ മുന്നോട്ടുള്ള പരിശ്രമത്തിന് ശ്രീ മോദി ആശംസകൾ നേരുകയും രാജ്യത്തിന് കൂടുതൽ കീർത്തി കൊണ്ടുവരുന്നത് അവർ തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ശ്രീ മോദി ‘X’ൽ കുറിച്ചു;

“ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലെ നമ്മുടെ സംഘത്തിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നു.

13 സ്വർണ്ണങ്ങൾ ഉൾപ്പെടെ ഇന്ത്യ 39 മെഡലുകൾ നേടിയതിൽ ഏറെ സന്തോഷമുണ്ട്. മെഡൽ ജേതാക്കൾക്ക് അഭിനന്ദനങ്ങൾ.

നമ്മുടെ കഴിവുറ്റ കായികതാരങ്ങൾ ഗെയിംസിലുടനീളം മികച്ച പ്രാവീണ്യവും ദൃഢനിശ്ചയവും അർപ്പണബോധവും പ്രകടിപ്പിച്ചു. അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കൾക്ക് പ്രചോദനമേകുന്നത് തുടരും.

ഇന്ത്യൻ സംഘത്തിൻ്റെ മുന്നോട്ടുള്ള പരിശ്രമത്തിന് എന്റെ എല്ലാവിധ ആശംസകളും. അവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നതും രാജ്യത്തിന് കൂടുതൽ കീർത്തി കൊണ്ടുവരുന്നതും ഇനിയും തുടരട്ടെ.

#CWG2026”

***

NK