പിഎം ഇന്ത്യ
2026-ലെ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മികച്ച പ്രകടനത്തിലൂടെ മീരാബായ് ചാനു ഒരിക്കൽക്കൂടി തൻ്റെ കഴിവുകൾ തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ സ്വർണ്ണമെഡലുകളും കരിയറിലെ നാലാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലുമാണ് അവർ സ്വന്തമാക്കിയതെന്നും മീരാബായ് ഓരോ ഇന്ത്യക്കാരനും എന്നുമൊരു പ്രചോദനമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
അവരുടെ ഭാവി പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.
‘എക്സി’ലെ പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“ഇന്ത്യൻ ഭാരോദ്വഹനത്തിൽ വീണ്ടുമൊരു സുവർണ്ണ അധ്യായം!
പ്രതിഭാധനയായ മീരാബായ് ചാനു 48 കിലോഗ്രാം വിഭാഗത്തിൽ മികച്ച പ്രകടനത്തോടെ സ്വർണം നേടി കോമൺവെൽത്ത് ഗെയിംസിൽ തൻ്റെ കഴിവുകൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. കോമൺവെൽത്ത് ഗെയിംസിലെ തുടർച്ചയായ സ്വർണ്ണമെഡലുകളും നാലാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലുമാണ് അവർ സ്വന്തമാക്കിയത്. ഓരോ ഇന്ത്യക്കാരനും അവരെന്നും ഒരു പ്രചോദനമായി തുടരുന്നു. അവർക്ക് അഭിനന്ദനങ്ങൾ! മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. #CWG2026
@mirabai_chanu”
Another glorious chapter in Indian Weightlifting!
The talented Mirabai Chanu once again showcased her skills at the Commonwealth Games with a stunning performance in the 48 kg category and winning Gold. With back-to-back Commonwealth Games Golds and an overall fourth CWG medal… pic.twitter.com/37IOvMXBTI
— Narendra Modi (@narendramodi) July 26, 2026
***
NK