Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

37-ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ലിത്വാനിയയിലെ വിൽനിയസിൽ നടന്ന 37-ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ മെഡലുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ച നാലംഗ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഒരു സ്വർണം ഉൾപ്പെടെയുള്ള മെഡലുകളാണ് ടീം നേടിയത്. ഭവ്യ ഗുൻവാൽ, സൗമിൽ മൈതി, നിഷിത് കലാനി, അൻമോൾ കുമാർ എന്നിവർ മോളിക്യുലാർ ബയോളജി, ബയോകെമിസ്ട്രി, സിസ്റ്റമാറ്റിക്സ്, പ്ലാന്റ് കമ്പ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതായും അവരുടെ വിജയം കൂടുതൽ യുവാക്കൾക്ക് പ്രോത്സാഹനമാകുമെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ലിത്വാനിയയിലെ വിൽനിയസിൽ നടന്ന 37-ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ, ഒരു സ്വർണം ഉൾപ്പെടെ, ഇന്ത്യൻ ടീമിലെ നാല് അംഗങ്ങളും മെഡലുകൾ കരസ്ഥമാക്കിയതിൽ അതിയായ സന്തോഷമുണ്ട്.

ഒളിമ്പ്യാഡിൽ വിജയം കൈവരിച്ച ഭവ്യ ഗുൻവാൽ, സൗമിൽ മൈതി, നിഷിത് കലാനി, അൻമോൾ കുമാർ എന്നിവരിൽ അഭിമാനം. മോളിക്യുലാർ ബയോളജി, ബയോകെമിസ്ട്രി, അനിമൽ ഫിസിയോളജി, അനിമൽ മോർഫോളജി, സിസ്റ്റമാറ്റിക്സ്, പ്ലാന്റ് കമ്പ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിൽ അ‌റിവിന്റെ മികച്ച പ്രകടനമാണ് അ‌വർ കാഴ്ചവച്ചത്.

ഈ വിജയം കൂടുതൽ യുവാക്കൾക്ക് തീർച്ചയായും പ്രോത്സാഹനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

 

SK