Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

6 മാസം കൊണ്ട് അയ്യായിരത്തിലധികം ഗ്രാമങ്ങളെ വൈദ്യുതീകരിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഗ്രാമീണ വൈദ്യുതീകരണ മേഖലയിലെ നേട്ടങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. 6 മാസം കൊണ്ട് 5000 ഗ്രാമങ്ങള് വൈദ്യുതീകരിച്ചതു വഴി നിസ്തുലമായ പ്രവര്ത്തനമാണ് ടീം ഇന്ത്യ കാഴ്ച വച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ”കഴിഞ്ഞ വര്ഷം ചുവപ്പ് കോട്ടയുടെ കൊത്തളത്തില് നിന്ന് അവശേഷിക്കുന്ന ഗ്രാമങ്ങള് (18,452) ആയിരം ദിവസങ്ങള്ക്കുള്ളില് വൈദ്യുതീകരിക്കാന് ഞാന് ആഹ്വാനം ചെയ്തിരുന്നു. ഇക്കാര്യത്തില് ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ച വച്ചതിലുള്ള സന്തോഷം ഞാന് പങ്കിടുകയാണ്. 6 മാസത്തിനുള്ളില് (ഏകദേശം 200 ദിവസങ്ങള്) നാം 5000 എണ്ണം കടന്നു. ഇതിനകം 5279 ഗ്രാമങ്ങള് വൈദ്യുതീകരിച്ച് കഴിഞ്ഞു. ബീഹാര്, ഉത്തര് പ്രദേശ്, അസ്സം, ജാര്ഖണ്ഡ് എന്നിവിടങ്ങളില് മികച്ച പ്രകടനമാണ് ഊര്ജ്ജ മന്ത്രാലയം കാഴ്ചവച്ചത്. ഗ്രാമീണ വൈദ്യൂതീകരണം സംബന്ധിച്ച തത്സമയ വിവരം ഊര്ജ്ജ മന്ത്രാലയം പങ്കിടുന്നുണ്ട്. അവരുടെ ഡാഷ് ബോര്ഡ് ആയ http://garv.gov.in കാണേണ്ടത് തന്നെയാണ്”, പ്രധാനമന്ത്രി പറഞ്ഞു.