പിഎം ഇന്ത്യ
80-ാം സ്വാതന്ത്ര്യദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ അഭിസംബോധനയെ ശ്ലാഘിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ അഭിസംബോധന പ്രചോദനാത്മകവും ചിന്തോദ്ദീപകവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതിയുടെ ചിന്തകൾ നമ്മുടെ രാജ്യത്തിന്റെ കരുത്തും ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. വികസിത ഇന്ത്യക്കായി പുതുക്കിയ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാൻ രാഷ്ട്രപതിയുടെ സന്ദേശം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എക്സിലെ സന്ദേശത്തിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“സ്വാതന്ത്ര്യദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതിജിയുടെ പ്രചോദനാത്മകവും ചിന്തോദ്ദീപകവുമായ അഭിസംബോധന.
അവരുടെ ചിന്തകൾ നമ്മുടെ രാജ്യത്തിന്റെ കരുത്തിനെയും ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നു.
വികസിത ഇന്ത്യക്കായി പുതുക്കിയ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാൻ രാഷ്ട്രപതിയുടെ സന്ദേശം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു.
@rashtrapatibhvn”
SK
A motivating and thoughtful address by Rashtrapati Ji on the eve of Independence Day.
— Narendra Modi (@narendramodi) August 14, 2026
Her thoughts reflect the strength of our nation and the aspirations of every Indian.
Her message inspires us all to work with renewed determination for a Viksit Bharat.@rashtrapatibhvn https://t.co/G4gIA40iK8