Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫാക്ടറീസ് (ഭേദഗതി) ബില്‍, 2016


ഫാക്ടറീസ് (ഭേദഗതി) ബില്‍, 2016 പാര്‍ലമെന്റില്‍ അവതരിപ്പിക്കുക വഴി ഫാക്ടറീസ് ആക്റ്റ്, 1948ന്റെ വകുപ്പ് 64, 64, തത്ഫലമായി വകുപ്പ് 115 എന്നീ വകുപ്പുകളുടെ ഭേദഗതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

ഭേദഗതി ഉല്‍പാദനമേഖലയ്ക്ക് ഉണര്‍വു പകരുകയും ബിസിനസ് ചെയ്യുക എളുപ്പമാക്കുകയും ചെയ്യും. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സഹായകമാകും.

നിലവില്‍, പാദവര്‍ഷത്തില്‍ 50 മണിക്കൂര്‍ എന്നതില്‍നിന്ന് അധികജോലി ചെയ്യിക്കാവുന്ന മണിക്കൂറുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുക (വകുപ്പ് 64), നിലവില്‍ 75 മണിക്കൂറുള്ളത് 125 ആക്കി ഉയര്‍ത്തുക (വകുപ്പ് 64) എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണു ഭേദഗതികള്‍.