Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര യോഗാ ദിനം 2026 ഒരു ആഗോള ആഘോഷമാക്കി മാറ്റിയതിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി


അന്താരാഷ്ട്ര യോഗാ ദിനം 2026 യഥാർത്ഥത്തിൽ ഒരു ആഗോള ആഘോഷമാക്കി മാറ്റിയതിന് ലോകമെമ്പാടുമുള്ള ജനങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.

ക്ഷേമത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും പൊതുവായ ലക്ഷ്യത്തിനായി രാജ്യങ്ങൾക്കതീതമായി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകളെയും യോഗ ഒന്നിപ്പിക്കുന്നത് കാണുന്നത് പ്രോത്സാഹജനകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വരുംകാലങ്ങളിൽ കൂടുതൽ ആളുകൾക്ക് യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ പ്രചോദനം നൽകുന്ന ദിവസമായി ഇത് മാറുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“ലോകമെമ്പാടും ഒരു അവിസ്മരണീയ യോഗാ ദിനം!

2026-ലെ അന്താരാഷ്ട്ര യോഗാ ദിനം യഥാർത്ഥത്തിൽ ഒരു ആഗോള ആഘോഷമാക്കി മാറ്റിയതിന് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നന്ദി.

ക്ഷേമത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും പൊതുവായ ലക്ഷ്യത്തിനായി രാജ്യങ്ങൾക്കതീതമായി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകളെയും യോഗ ഒന്നിപ്പിക്കുന്നത് കാണുന്നത് പ്രോത്സാഹജനകമാണ്.

വരുംകാലങ്ങളിൽ യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഈ ദിവസം കൂടുതൽ ആളുകൾക്ക് പ്രചോദനമാകട്ടെ.

#IDY2026

#YogaForHealthyAgeing”

***

NK