Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി സംഭാഷണം നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

നടന്നുകൊണ്ടിരിക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രസിഡന്റ് സെലെൻസ്കി പങ്കുവെച്ചു.

മനുഷ്യകേന്ദ്രീകൃതമായ സമീപനമാണ് ഇന്ത്യയുടേതെന്ന് വീണ്ടും വ്യക്തമാക്കിയ പ്രധാനമന്ത്രി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് സംഘർഷം പരിഹരിക്കേണ്ടതെന്ന ഇന്ത്യയുടെ സുസ്ഥിരമായ നിലപാട് ആവർത്തിച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും സംഭാവന നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി വിവിധ മേഖലകളിൽ ഇന്ത്യ-ഉക്രൈൻ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും ഇരുനേതാക്കളും ചർച്ച ചെയ്തു.

***

-NK-