Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന രൂപീകരണ ദിനത്തിൽ ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

ദേവഭൂമി ഉത്തരാഖണ്ഡ് ആത്മീയ പൈതൃകവും അസാധാരണമായ പ്രകൃതി സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനോഹരമായ പർവത പ്രകൃതിദൃശ്യങ്ങൾ, പുണ്യനദികൾ, പവിത്രമായ ചാർ ധാം, മഹത്തായ സാംസ്കാരിക പൈതൃകം എന്നിവയാൽ സംസ്ഥാനം വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഠിനാധ്വാനികളും കഴിവുള്ളവരും പുരോഗമനവാദികളുമായ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ, ഉത്തരാഖണ്ഡ് എല്ലാ മേഖലകളിലും വികസനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടുകയാണെന്ന് ശ്രീ മോദി പറഞ്ഞു. സംസ്ഥാനം അതിവേഗം പുരോഗമിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ജനങ്ങൾക്ക് സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ ആശംസിക്കുകയും ചെയ്തു.

ശ്രീ മോദി ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു;

“उत्तराखंड स्थापना दिवस के अवसर पर राज्य के सभी निवासियों को मेरी हार्दिक शुभकामनाएं।
 
हमारी यह देवभूमि आध्यात्मिक चेतना और अद्भुत प्राकृतिक सौंदर्य से समृद्ध है। मनोरम पर्वतीय परिदृश्यों, पवित्र नदियों और पावन चारधाम के साथ-साथ यह प्रदेश अपनी गौरवशाली सांस्कृतिक विरासत के लिए भी विशिष्ट पहचान रखता है। 
 
राज्य के परिश्रमी, प्रतिभाशाली और प्रगतिशील लोगों की सक्रिय भागीदारी से उत्तराखंड आज हर क्षेत्र में विकास की नई ऊंचाइयों को छू रहा है। मुझे विश्वास है कि प्रकृति एवं संस्कृति प्रेमियों का यह प्रदेश प्रगति के पथ पर निरंतर तेज गति से आगे बढ़ता रहेगा।
 
यह विशेष अवसर राज्य के सभी लोगों के जीवन में सुख, शांति एवं समृद्धि लेकर आए।”

***

NK