Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് പ്രധാനമന്ത്രിയുടെ ആശംസ


റിയോ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

”സാക്ഷി മാലിക്ക് ചരിത്രം സൃഷ്ടിച്ചു. അവരുടെ വെങ്കല നേട്ടത്തിന് അഭിനന്ദനങ്ങള്‍. രാജ്യം ഒന്നടങ്കം ആഹ്ലാദിക്കുകയാണ്.

രക്ഷാബന്ധന്റെ മംഗളകരമായ ഈ ദിനത്തില്‍, ഇന്ത്യയുടെ പുത്രിയായ സാക്ഷി മാലിക്ക്, ഒരു വെങ്കലം നേടിയത് നമ്മെയെല്ലാം അഭിമാനഭരിതരാക്കുന്നു.

സാക്ഷി മാലിക്ക് വരും വര്‍ഷങ്ങളില്‍ നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനമായിരിക്കും”. പ്രധാനമന്ത്രി പറഞ്ഞു.