പിഎം ഇന്ത്യ
വിദേശ നിക്ഷേപകര്‍ക്ക് സ്ഥിര താമസ പദവി (പി.ആര്‍എസ്) പദ്ധതി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമയാസമയങ്ങളില്‍ ഗവണ്മെന്റ് പ്രഖ്യാപിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയത്തിനനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
18 മാസത്തിനുള്ളില്‍ 10 കോടിയുടേയോ, 36 മാസത്തിനുള്ളില്‍ 25 കോടിരൂപയുടേയോ നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവര്‍ക്കേ പി.ആര്.എസ് ആനുകൂല്യം ലഭ്യമാകൂ. മാത്രവുമല്ല, നേരിട്ടുള്ള ഈ വിദേശ നിക്ഷേപം വഴി ഓരോ സാമ്പത്തിക വര്‍ഷവും ഇന്ത്യയില്‍ താമസക്കാരായ 20 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനും സാധിക്കണം. താമസിക്കുന്നതിനായി ഇന്ത്യയില്‍ എവിടെയെങ്കിലും ഒരിടത്ത് വസ്തു വാങ്ങിക്കുന്നതിനുള്ള അനുമതിയും പി.ആര്‍എസ് ഉടമകള്‍ക്ക് ലഭിക്കും.
ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇതു വഴി വര്‍ദ്ധനയുണ്ടാവുമെന്നും ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിക്ക് സഹായകമാവുമെന്നുമാണ് പ്രതീക്ഷ. വിദേശ നിക്ഷേപകര്‍ക്ക് പി.ആര്.എസ് ലഭ്യമാക്കാന്‍ വിസ മാന്വലില്‍ ആവശ്യമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തും.
മള്‍ട്ടിപ്പിള്‍ എന്ട്രിയോടുകൂടി ആദ്യ ഘട്ടത്തില്‍ 10 വര്‍ഷത്തേക്കാണ് പി.ആര്.എസ് അനുവദിക്കുക. പി.ആര്.എസ് ഉടമകളെ രജിസ്ട്രേഷന് നടപടികളില്‍നിന്ന് ഒഴിവാക്കും. സ്ഥിരം റെസിഡന്‍സി സ്റ്റ്ാറ്റസ് ഉടമയുടെ പേരില്‍ പ്രതികൂലമായ യാതൊന്നും ശ്രദ്ധയില്പ്പെട്ടിട്ടില്ലങ്കില് വീണ്ടും 10 വര്‍ഷത്തേയ്ക്ക് കൂടി പി.ആര്.എസ് നല്‍കുന്നത് പരിഗണിക്കും. പി.ആര്.എസ്. പദവി ലഭ്യമാകുന്ന ഭാര്യയ്ക്കോ ആശ്രിതര്‍ക്കോ തൊഴില്‍ വിസയിലെ ശമ്പള വ്യവസ്ഥകള്‍ ഇളവ് ചെയ്തു കൊണ്ട് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുകയോ ഇന്ത്യയില്‍ പഠനം നടത്തുകയോ ചെയ്യാവുന്നതാണ്.