Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ അബെലാർഡോ ഡി ലാ എസ്പ്രിയേല്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച അബെലാർഡോ ഡി ലാ എസ്പ്രിയേല്ലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കൊളംബിയയുമായി എല്ലാ മേഖലകളിലും വളർന്നുകൊണ്ടിരിക്കുന്ന അടുത്ത സൗഹൃദത്തിന് ഇന്ത്യ വലിയ മൂല്യമാണ് കൽപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “വിജയകരമായ ഭരണ കാലാവധിക്ക് ഞാൻ എന്റെ ആശംസകൾ നേരുന്നു. വരുംവർഷങ്ങളിൽ നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”- ശ്രീ മോദി കൂട്ടിച്ചേർത്തു.

ശ്രീ മോദി എക്സിൽ കുറിച്ചതിങ്ങനെ:

“കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ അബെലാർഡോ ഡി ലാ എസ്പ്രിയേല്ലയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കൊളംബിയയുമായി എല്ലാ മേഖലകളിലും വളർന്നുകൊണ്ടിരിക്കുന്ന അടുത്ത സൗഹൃദത്തിന് ഇന്ത്യ വലിയ മൂല്യമാണ് കൽപ്പിക്കുന്നത്. വിജയകരമായ ഭരണകാലാവധിക്ക് ഞാൻ ആശംസകൾ നേരുന്നു. വരുംവർഷങ്ങളിൽ നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
@ABDELAESPRIELLA

 

SK