പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറിന്റെ ക്ഷണപ്രകാരം, 2026 നവംബർ 17 ന് നടക്കുന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 21-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാൻ ഇന്ന് ഞാൻ മനിലയിലേക്ക് യാത്ര തിരിക്കുകയാണ്.
ആസിയാൻ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ കാതലാണ്, കൂടാതെ നമ്മുടെ മഹാസാഗർ ദർശനത്തിൽ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നു. നൂറ്റാണ്ടുകളായി തുടരുന്ന സാംസ്കാരിക വിനിമയങ്ങളിൽ വേരൂന്നിയ നമ്മുടെ ബന്ധം വ്യാപാരം, കണക്റ്റിവിറ്റി, സമുദ്ര സുരക്ഷ, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയിലെ ചലനാത്മക പങ്കാളിത്തമായി വളർന്നിരിക്കുന്നു.
ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ, നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിയിലൂന്നി പ്രവർത്തിക്കാനും വളർച്ച, കണക്റ്റിവിറ്റി, സമൃദ്ധി എന്നിവയ്‌ക്കായുള്ള നമ്മുടെ പങ്കിട്ട അഭിലാഷങ്ങൾക്ക് കൂടുതൽ ആക്കം നൽകുന്നതിനും ഒപ്പമുളള നേതാക്കളുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
കിഴക്കൻ ഏഷ്യ ഉച്ചകോടി പ്രാദേശിക, ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള സംഭാഷണത്തിന് ഒരു പ്രധാന വേദി നൽകുന്നു. പങ്കെടുക്കുന്ന നേതാക്കളുമായി ഇന്തോ-പസഫിക്കിൽ സമാധാനം, സ്ഥിരത, സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു.
ഫിലിപ്പീൻസിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനും ഞാൻ ആഗ്രഹിക്കുന്നു. അവരുടെ സംഭാവനകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നു.
ആസിയാനുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന് ഈ സന്ദർശനം പുതിയ ഊർജ്ജം പകരുമെന്നും സമാധാനപരവും, സമൃദ്ധവും, സ്ഥിരതയുള്ളതുമായ ഇന്തോ-പസഫിക് മേഖലയിലേക്കുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.
***
NK
Will be in Manila, Philippines later today and tomorrow to attend the following programmes: 23rd ASEAN-India Summit. 21st East Asia Summit India attaches immense importance to close friendship with ASEAN nations. I’m also looking forward to interacting with the Indian community based in the Philippines. https://t.co/xmAZDNtrFw
— Narendra Modi (@narendramodi) November 16, 2026