Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആപ്ത നാലാമതു റൗണ്ട് ചര്‍ച്ചകള്‍ പ്രകാരമുള്ള പരസ്പര തീരുവയിളവിനു മന്ത്രിസഭയുടെ അനുമതി


ഏഷ്യാ പസഫിക് ട്രേഡ് എഗ്രിമെന്റി(ആപ്ത)ന്റെ നാലാമതു റൗണ്ട് ചര്‍ച്ചകള്‍ പ്രകാരം മാര്‍ജിന്‍ ഓഫ് പ്രിഫറന്‍സ് (എം.ഒ.പി.) അടിസ്ഥാനമാക്കി പരസ്പരം തീരുവയിളവു നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഏഷ്യാ പസഫിക് മേഖലയിലെ വികസ്വര രാജ്യങ്ങള്‍ക്കിടിയിലുള്ള വ്യാപാരം പരസ്പരം തീരുവയിളവു നല്‍കുകവഴി വികസിപ്പിക്കാനായി യുനൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ് പസഫിക്കി(യു.എന്‍.ഇ.എസ്.സി.എ.പി.)നു കീഴിലുള്ള ഒരു സംരംഭമാണ് പഴയകാല ബാങ്കോക്ക് കരാറായ ആപ്ത. ആപ്തയില്‍ നിലവില്‍ പാര്‍ട്ടിസിപ്പേറ്റിങ് സ്‌റ്റേറ്റുകളാ(പി.എസുകള്‍)യ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ലാവോ പി.ഡി.ആര്‍., റിപ്പബ്ലിക് ഓഫ് കൊറിയ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങള്‍ക്കാണ് ആപ്തയില്‍ അംഗത്വം.

ഇതു മുന്‍ഗണനാ ക്രമമുള്ള വ്യാപാര കരാറായതിനാല്‍ ഓരോ കാലത്തും നടക്കുന്ന വ്യാപാര ചര്‍ച്ചാ റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉള്‍പ്പെടുത്തപ്പെടുന്ന ഇനങ്ങളുടെയും തീരുവയിളവിന്റെ വ്യാപ്തിയും വര്‍ധിച്ചുകൊണ്ടിരിക്കും. മൂന്നാം റൗണ്ട് വരെ ഇന്ത്യ ചുങ്കത്തിന്റെ കാര്യത്തില്‍ 570 ഉല്‍പന്നങ്ങള്‍ക്ക്, ശരാശരി 23.9 ശതമാനം എം.ഒ.പിയില്‍, പരിഗണന നല്‍കിയിട്ടുണ്ട്. എല്ലാ അംഗങ്ങളും ചേര്‍ന്ന് 27.2 ശതമാനം എം.ഒ.പിയില്‍ 4,270 ഉല്‍പന്നങ്ങള്‍ക്കാണ് ഇളവനുവദിച്ചിട്ടുള്ളത്.

കരാര്‍ പ്രകാരമുള്ള ഇളവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും മന്ത്രിസഭ അനുമതി നല്‍കി. ആപ്തയിലെ ഏഴാമതു പി.എ. ആയി മംഗോളിയയെ ഉള്‍പ്പെടുത്താന്‍ ആപ്തയുടെ ആമുഖം ഭേദഗതി ചെയ്യുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തു.

അടുത്തു നടക്കാനിരിക്കുന്ന ആപ്തയുടെ മന്ത്രിതല കൗണ്‍സിലിന്റെ നാലാമതു യോഗം ഈ തീരുമാനങ്ങളെല്ലാം ഔദ്യോഗികമായി നടപ്പാക്കും.