Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


എലിസബത്ത് രാജ്ഞിയുടെ   വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

 നമ്മുടെ കാലഘട്ടത്തിലെ  ഒരു കരുത്തയായി എലിസബത്ത് രാജ്ഞി   II ഓർമ്മിക്കപ്പെടും.   തന്റെ രാജ്യത്തിനും ജനങ്ങൾക്കും അവർ പ്രചോദനാത്മകമായ നേതൃത്വം നൽകി. പൊതുജീവിതത്തിൽ അവർ അന്തസിന്റെയും  മാന്യതയുടെയും  പ്രതിരൂപമായിരുന്നു . അവരുടെ വിയോഗത്തിൽ വേദനിക്കുന്നു . ദുഖത്തിന്റെ ഈ വേളയിൽ  എന്റെ ചിന്തകൾ അവരുടെ കുടുംബത്തിനും ബ്രിട്ടീഷ്  ജനതയ്ക്കുമൊപ്പമാണ്‌.

“2015-ലും 2018-ലും യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി ഞാൻ അവിസ്മരണീയമായ കൂടിക്കാഴ്ചകൾ നടത്തി. അവരുടെ ഊഷ്മളതയും ദയാലുത്വവും  ഞാൻ ഒരിക്കലും മറക്കില്ല. ഒരു കൂടിക്കാഴ്ചയിൽ മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല അവർ  എന്നെ കാണിച്ചു. ആ ഭാവപ്രകടനം ഞാൻ എപ്പോഴും വിലമതിക്കുന്നു. ”
–ND–