Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരണാസി രാജ്ഘട്ട് പാലത്തില്‍ തിക്കിലും തിരക്കിലും പെട്ടു മരണം: പ്രധാനമന്ത്രി അനുശോചിച്ച


മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചു.

ഉത്തര്‍പ്രദേശിലെ വാരണാസിക്കും ചന്ദൗലിക്കുമിടയിലുള്ള രാജ്ഘട്ട് പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏതാനും പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖേദം പ്രകടിപ്പിച്ചു.

‘വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് ഏതാനും പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ദുഃഖം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാര്‍ഥിക്കുന്നു.

തിക്കിലും തിരക്കിലും പെട്ടവരെ സഹായിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.’, പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം അനുവദിച്ചിട്ടുണ്ട്.