Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി വിജയാശംസകൾ നേർന്നു.


ഐച്ചി-നഗോയയിൽ ആരംഭിച്ച 2026ലെ ഏഷ്യൻ പാരാ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിജയാശംസകൾ നേർന്നു.

ഇന്ത്യൻ പാരാ അത്‌ലറ്റുകളുടെ ദൃഢനിശ്ചയത്തിലും സമർപ്പണബോധത്തിലും അചഞ്ചലമായ മനോവീര്യത്തിലും രാജ്യം അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും, അവരുടെ ഈ ഗുണങ്ങൾ 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആത്മവിശ്വാസത്തോടെ മത്സരിക്കാനും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ശ്രീ മോദി അത്‌ലറ്റുകളോട് അഭ്യർത്ഥിക്കുകയും അവർക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ‘എക്സ് പ്ലാറ്റ്‌ഫോമിൽ ഇപ്രകാരം കുറിച്ചു:

“ഐച്ചി-നഗോയയിൽ ഏഷ്യൻ പാരാ ഗെയിംസ് 2026 ആരംഭിക്കുമ്പോൾ, ഇന്ത്യൻ സംഘത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

നമ്മുടെ അസാധാരണരായ പാരാ കായികതാരങ്ങളെ ഓർത്ത് ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. അവരുടെ നിശ്ചയദാർഢ്യവും സമർപ്പണബോധവും തളരാത്ത മനോവീര്യവും 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനമേകുന്നു.

അവർ ആത്മവിശ്വാസത്തോടെ മത്സരിക്കട്ടെ, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കട്ടെ.”