Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാറ്റ്ന -ഇൻഡോർ എക്സ് പ്രസ്സ് പാളം തെറ്റിയുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


പാറ്റ്ന -ഇൻഡോർ എക്സ് പ്രസ്സ് പാളം തെറ്റിയുണ്ടായ അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു . പ്രധാനമന്ത്രി പറഞ്ഞു :

” പാറ്റ്ന -ഇൻഡോർ എക്സ് പ്രസ്സ് പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് ഉണ്ടായ ജീവഹാനി വാക്കുകൾക്കും അതീതമായ മനോവേദനയുളവാക്കുന്നു. നിരാശ്രയരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ.

ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു. സ്ഥിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ശ്രീ. സുരേഷ് പ്രഭുവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട് .”