Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കമ്പനി മേഖലയില്‍ തൊഴിലും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പരിഷ്‌കരണത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.


കമ്പനി മേഖലയില്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് 11 ലക്ഷം വരെ നേരിട്ടും പരോക്ഷമായും വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 6,006 കോടി രൂപ മുതല്‍മുടക്കുള്ള വസ്ത്രനിര്‍മാണ പാര്‍ക്കിന് താഴെപ്പറയുന്ന സമയബന്ധിത ഇടപെടലുകള്‍ക്കും അനുമതി നല്‍കി.

1. അധിക ഉല്‍പ്പാദനവും തൊഴിലും അടിസ്ഥാനമാക്കി അടുത്ത മുന്നുവര്‍ഷ കാലയളവില്‍ കമ്പനി മേഖലയില്‍ സമാന വസ്ത്രനിര്‍മാണ സംരംഭങ്ങള്‍ക്കും അധിക സാങ്കേതികവിദ്യാ നവീകരണ ഫണ്ട് ( റ്റിയുഎഫ്എസ്) മുഖേന 10% കൂടുതല്‍ ഉല്‍പ്പാദന പ്രോല്‍സാഹന സബ്‌സിഡി നല്‍കുക

.
2. പ്രധാനമന്ത്രി പരിധാന്‍ റോസ്ഗാര്‍ പ്രോത്സാഹന്‍ പ്രതിഷ്ഠാ യോജന (പിഎംപിആര്‍പിവൈ) പദ്ധതി (തുണിത്തരങ്ങള്‍ക്ക് വേണ്ടിയുള്ളത്) കമ്പനി മേഖലയിലേക്ക് നീട്ടി ഇപ്പോള്‍ത്തന്നെ ഇപിഎഫ്ഒയില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ പുതിയ തൊഴിലാളികള്‍ക്കും വേണ്ടി അവരുടെ തൊഴിലിന്റെ ആദ്യം മൂന്നു വര്‍ഷം പ്രധാനമന്ത്രി റോസ്ഗാര്‍ പരിധാന്‍ യോജന (പിഎംആര്‍പിവൈ) യ്ക്കു കീഴില്‍ 8.33% തൊഴിലുകള്‍ ലഭ്യമാക്കിക്കഴിഞ്ഞതിനു പുറമേ 3.67% തൊഴില്‍ പങ്കാളിത്തം കൂടി കമ്പനി മേഖലയ്ക്കുള്ള പ്രത്യേക ആനുകൂല്യമായി ലഭ്യമാക്കുക.

3. കമ്പനി മേഖലയിലെ വിദഗ്ധര്‍ക്ക് തൊഴിലില്‍ നിന്ന് അധിക വരുമാനം നേടുന്നതിന് സംസ്ഥാനതല നിരക്ക് ഇളവുകള്‍ (ആര്‍ഒഎസ്എല്‍)( വസ്ത്രനിര്‍മാണത്തിന്)നല്‍കുന്ന പദ്ധതി കമ്പനി മേഖലയിലേക്കും വ്യാപിപ്പിക്കുക.

4. തൊഴില്‍ നിയമങ്ങളുടെ ലഘൂകരണം:

– കമ്പനി മേഖലയിലെ ഉല്‍പ്പാദന രംഗത്ത് മൂന്നുമാസത്തില്‍ അനുവദനീയമായ അധിക ജോലി സമയം 100 മണിക്കൂര്‍ വരെയാക്കി വര്‍ധിപ്പിക്കുക.

– പ്രതിമാസം 15,000 രൂപയില്‍ താഴെ ലഭിക്കുന്ന തൊഴിലാളികളുടെ പങ്കാളിത്ത ഇപിഎഫ് ഐഛികമാക്കുക.

വസ്ത്രനിര്‍മാണ മേഖലയില്‍ ഈ ഇടപെടലുകള്‍ തൊഴില്‍ പ്രോല്‍സാഹനം നല്‍കി 11 ലക്ഷം ആളുകള്‍ക്കു വരെ തൊഴില്‍ സൃഷ്ടിക്കുമെന്നും അത് കയറ്റുമതി വര്‍ധിപ്പിച്ച്ു വസ്ത്ര,വസ്‌ത്രോല്‍പ്പാദന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക നേട്ടത്തിന് ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു.