Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹത്രാസ് സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി, അപകടത്തിൽപ്പെട്ടവർക്ക് സഹായധനം പ്രഖ്യാപിച്ചു


ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഇന്നു സംഭവിച്ച അപകടത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെയും പരിക്കേറ്റവരുടെയും അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പി.എം.എന്‍.ആര്‍.എഫ്) ധനസഹായമായി ശ്രീ മോദി പ്രഖ്യാപിച്ചു.

”ഹത്രാസിലുണ്ടായ അപകടത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എല്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപയുടെ സഹായധനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും” പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

നിര്‍ഭാഗ്യകരമായ ഈ സംഭവത്തെക്കുറിച്ച് യു.പി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥുമായി പ്രധാനമന്ത്രി സംസാരിക്കുകയും അപകടത്തിൽപ്പെട്ടവർക്ക് കൃത്യസമയത്ത് സഹായം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:

 

&quot