Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ ഹൈജമ്പിൽ വെങ്കലം നേടിയ മാരിയപ്പൻ തങ്കവേലുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു


പാരിസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ വെങ്കല മെഡൽ നേടിയ മാരിയപ്പൻ തങ്കവേലുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരാലിമ്പിക്‌സിന്റെ തുടർച്ചയായ മൂന്നു പതിപ്പുകളിൽ വിജയിച്ച അദ്ദേഹത്തിന്റെ കഴിവിനെയും സ്ഥിരതയെയും ശ്രീ മോദി പ്രശംസിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ വെങ്കലം നേടിയ മാരിയപ്പൻ തങ്കവേലുവിന് അഭിനന്ദനങ്ങൾ. പാരാലിമ്പിക്‌സിന്റെ തുടർച്ചയായ മൂന്നു പതിപ്പുകളിൽ അദ്ദേഹം മെഡൽ നേടിയത് അഭിനന്ദാർഹമാണ്. അദ്ദേഹത്തിന്റെ കഴിവും സ്ഥിരതയും നിശ്ചയദാർഢ്യവും സവിശേഷമാണ്. #Cheer4Bharat”

 

 

 

***

NS